ബെയ്ജിങ്: ജപ്പാൻ നിർമിച്ച ഫാവിപിരവിർ (favipiravir) എന്ന പനിക്കുള്ള മരുന്ന് കോവിഡ് 19 ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ചൈനയിലെ ആരോഗ്യ വിദഗ്ധർ. ഫാവിപിരവിർ ഘടകമടങ്ങിയ മരുന്നായ (anti-flu agent) അവിഗാൻ (avigan) ആണ് 300ഓളം കോവിഡ് ബാധിതരിൽ വിജയകരമായി പരീക്ഷിച്ചതെന്ന് ചൈന അവകാശപ്പെടുന്നു.
ഈ മരുന്ന് പരീക്ഷിച്ച രോഗികളിൽ പെട്ടെന്ന് രോഗമുക്തി കണ്ടതായാണ് റിപ്പോർട്ട്. രോഗികളുടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഫാവിപിരവിർ പരീക്ഷിച്ചവരിൽ മെച്ചപ്പെട്ടത്രേ. അവിഗാനിലെ ഫാവിപിരാവിർ എന്ന ഘടകം വൈറസ് ശരീരത്തിൽ വ്യാപിക്കുന്നതിനെ തടയുമെന്നും ചൈനയിലെ വൈദ്യശാസ്ത്ര വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മരുന്നിന് പാർശ്വ ഫലങ്ങളില്ലെന്ന് ചൈനയിലെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയവും അഭിപ്രായപ്പെട്ടു.
ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഹ്വാൻ ഫാർമസ്യൂട്ടിക്കൽസും ഫാവിപിരവിർ ഉപയോഗിച്ചുള്ള മരുന്ന് കോവിഡ് ബാധിതരിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനയിൽ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ നിർമാണത്തിനുള്ള ഒരുക്കവും തകൃതിയായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.