കൊറോണ: 28 ദിവസം നിരീക്ഷണം നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ൽ​നി​ന്ന്​ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ 28 ദി​വ​സം നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​വ​ണ​മെ​ന്ന്​ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. വൈ​റ​സ്​ മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ക​ട​ന്നാ​ൽ രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കാ​ൻ ര​ണ്ട്​ മു​ത​ൽ 14 ദി​വ​സം വ​രെ എ​ടു​ക്കും. അ​തി​നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പോ​ക​രു​ത്. കു​ടും​ബ​ത്തി​ലു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട​രു​ത്. എ​ല്ലാ​വ​രും ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചൈ​ന​യി​ല്‍നി​ന്ന്​ വ​ന്ന​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ ദി​ശ 1056 ന​മ്പ​രി​ലോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. നി​പ പോ​ലെ കൊ​റോ​ണ​യി​ലും സ​മ്പ​ര്‍ക്ക ലി​സ്​​റ്റ്​ ഏ​റെ പ്ര​ധാ​ന​മാ​ണ്. എ​ല്ലാ​വ​രും വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം.

ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​തെ​യും കൊ​റോ​ണ പ​ക​രാം. അ​തി​നാ​ല്‍ ആ​രും വീ​ടു​വി​ട്ട് പോ​ക​രു​ത്. സാ​ധാ​ര​ണ വൈ​റ​ല്‍ പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് സ​മാ​ന​മാ​ണ് കൊ​റോ​ണ വൈ​റ​സി​നു​മു​ള്ള​ത്. സ്ഥി​രീ​ക​രി​ച്ച കേ​സി​ല്‍ സ​മ്പ​ര്‍ക്ക​മു​ള്ള​വ​രെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കും. രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ര്‍ സ്വ​മേ​ധ​യാ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കൊ​റോ​ണ​ക്ക്​ അ​നു​ബ​ന്ധ ചി​കി​ത്സ​യാ​ണ് ന​ല്‍കു​ന്ന​ത്. ചി​ല​ര്‍ക്ക് മാ​ത്ര​മേ രോ​ഗം ഗു​രു​ത​ര​മാ​കു​ക​യു​ള്ളൂ. പ​നി, ചു​മ, ശ്വാ​സ​ത​ട​സ്സം, തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ങ്ങ​ള്‍.

രോ​ഗി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും സാ​മ്പി​ള്‍ എ​ടു​ത്ത് വൈ​റോ​ള​ജി ലാ​ബി​ല്‍ അ​യ​ക്കു​ക​യും വേ​ണം. ഒ​രാ​ള്‍പോ​ലും കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ക്കാ​ന്‍ പാ​ടി​ല്ല. പ്രാ​യ​മാ​യ​വ​ര്‍, ഹൃ​ദ​യ​സം​ബ​ന്ധ രോ​ഗി​ക​ള്‍, ഗ​ര്‍ഭി​ണി​ക​ള്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ക്ക് ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ആ​രം​ഭ​ത്തി​ല്‍ത​ന്നെ ചി​കി​ത്സ തേ​ട​ണം. എ​ല്ലാ ജി​ല്ല​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും പ്ര​ധാ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ന്​ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജാ​ഗ്ര​ത നി​ര്‍ദേ​ശ​വും ന​ല്‍കി​യി​ട്ടു​ണ്ട്. ഒ​രു​മി​ച്ച് കൊ​റോ​ണ​യെ നേ​രി​ട്ട് ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യ​ണം. പേ​ടി​പ്പെ​ടു​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ പാ​ടി​ല്ല. ഒ​രു കേ​സും റി​പ്പോ​ര്‍ട്ട് ചെ​യ്യാ​തെ പോ​ക​രു​ത്.

എ​ന്‍.​ഐ.​വി ആ​ല​പ്പു​ഴ ഉ​ള്‍പ്പെ​ടെ ഇ​ന്ത്യ​യി​ല്‍ 12 സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ല്‍ എ​ത്ര​യും വേ​ഗം ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കും. രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, അ​വ​ർ ഇ​ട​പ​ഴ​കി​യ​വ​ർ, സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ, വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ട​പ​ഴ​കി​യ​വ​ർ, വി​മാ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​രെ​യെ​ല്ലാം ക​ണ്ടു​പി​ടി​ച്ച്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വു​ഹാ​നി​ൽ എ​ത്ര മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ണ്ടെ​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ ല​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ ഖൊ​ബ്ര​ഗ​ഡേ പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്​ പ്ര​കാ​രം 2,500 ഇ​ന്ത്യ​ക്കാ​ർ തി​രി​ച്ചു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Tags:    
News Summary - corona 28 day observation is must -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.