ബെയ്ജിങ്: രാജ്യത്തെ വൈറസ് ഭീഷണിയിലാഴ്ത്തി പുതിയ ഇനം കൊറോണ വൈറസ് ചൈനയാകെ പ ടരുന്നു. ആഴ്ചകൾക്കുമുമ്പ് മധ്യ ചൈനീസ് നഗരമായ വുഹാനിൽ റിപ്പോർട്ട് ചെയ്ത വൈറ സ് ബാധ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കടക്കം പടർന്നിരിക്കുകയാണ്. കാര്യങ്ങൾ അതിഗു രുതരമാണെന്നും വൈറസ് ബാധ നിയന്ത്രിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യുമെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പറഞ്ഞു.
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന സാർസ് വൈ റസിന് സമാനമായതാണ് ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്നത്. ഒന്നരക്കോടി ജനങ്ങൾ താമസിക്കുന്ന വുഹാനിൽനിന്നാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് എന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കിയിട്ടുണ്ട്. രാജ്യത്തിെൻറ മധ്യഭാഗത്തുള്ള പ്രധാന ഗതാഗതകേന്ദ്രമെന്ന നിലയിലും ഈ മാസം അവസാനത്തോടെ ചൈനീസ് ചാന്ദ്ര വർഷാരംഭാഘോഷങ്ങൾക്ക് വീട്ടിലെത്താൻ ലക്ഷക്കണക്കിനാളുകൾ യാത്രചെയ്യുമെന്നതുമാണ് കാരണം. യാത്രവഴി വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്.
വൈറസ് ബാധയേറ്റ് മൂന്നാമതൊരാൾകൂടി മരിച്ചതിനു പുറമെ ഒരാഴ്ചക്കുള്ളിൽ വുഹാനിൽ മാത്രം പുതിയ 136 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 201 ആയിട്ടുണ്ട്.
വുഹാനിൽനിന്ന് മടങ്ങിയ 35കാരിയായ ദക്ഷിണ കൊറിയൻ വനിതക്ക് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്കു പുറമെ വൈറസ് ബാധയേൽക്കുന്ന മൂന്നാമത്തെ രാജ്യമാണ് ദക്ഷിണ കൊറിയ. നേരത്തേ വുഹാൻ സന്ദർശിച്ച തായ്ലൻഡ്, ജപ്പാൻ സ്വദേശികളായ മൂന്നുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് വൈറസ് നേരിട്ട് പടരുമെന്ന് ഇതുവെര സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ അറിയിച്ചു.
വൈറസ് ബാധയുടെ പ്രാഥമിക സ്രോതസ്സ് മൃഗങ്ങളാണെന്നും അടുത്തിടപഴകൽ വഴി കുറഞ്ഞ അളവിൽ മനുഷ്യരിൽ പരസ്പരം പടരാമെന്നും തിങ്കളാഴ്ച ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിൽ പറഞ്ഞു. ന്യൂമോണിയപോലെ കടുത്ത പനി ബാധിക്കുകയും തുടർന്ന് ശ്വാസകോശത്തിെൻറ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് കാരണമാവുകയും ചെയ്യുന്നതാണ് വൈറസ് ബാധ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.