കൊച്ചി: കോവിഡ് ഭീതി നിലനിൽക്കെ സംസ്ഥാനത്ത് വരാൻ പോകുന്നത് പനിയുടെയും പകർച്ച വ്യാധികളുടെയും കാലം. സാധാരണനിലയിൽ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ മഴക്കാലപൂർ വ ശുചീകരണവും പ്രതിരോധപ്രവർത്തനങ്ങളും ഉൗർജിതമായി ആരംഭിക്കേണ്ട സമയമാണിത്. ഈ മാസം അവസാനത്തോടെയെങ്കിലും കോവിഡ് കെട്ടടങ്ങിയില്ലെങ്കിൽ അത് ആരോഗ്യവകുപ്പി ന് വലിയ വെല്ലുവിളിയാവും.
വേനൽമഴയും തുടർന്ന് കാലവർഷവും ആരംഭിക്കുന്നതോടെ എല്ലാ കാലവുംപോലെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകും. ഒപ്പം ചികുൻഗുനിയ, എച്ച്1 എൻ1, മലേറിയ, മഞ്ഞപ്പിത്തം, ചെള്ളുപനി, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയും തലപൊക്കിത്തുടങ്ങും. പ്രളയവും വലിയ നാശനഷ്ടങ്ങളും കഴിഞ്ഞവർഷം ഉണ്ടായതിെൻറ പശ്ചാത്തലത്തിൽ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആരോഗ്യവകുപ്പിെൻറയും മറ്റിതര വകുപ്പുകളുടെയും നേതൃത്വത്തിൽ നേരേത്തതന്നെ ആസൂത്രണങ്ങൾ സർക്കാറും ആരോഗ്യവകുപ്പും ആരംഭിച്ചിരുന്നു. അതിനിടെയിലാണ് ഭീതിപടർത്തി കോവിഡ് കേരളത്തിലും എത്തിയത്. അതോടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് കോവിഡ് പ്രതിരോധ സംവിധാനങ്ങളിലേക്കും ചികിത്സമാർഗങ്ങളിലേക്കും കടന്നത്.
ഇതോടെ പകർച്ചവ്യാധി നിയന്ത്രണപ്രവർത്തനങ്ങളടക്കം സ്തംഭിച്ചു. ദൈനംദിന റിപ്പോർട്ടിങ്ങുപോലും കാര്യമായി ഇപ്പോൾ നടക്കുന്നില്ല. രണ്ടാഴ്ചയിലേറെയായി പല ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. വേനൽമഴകൂടി പെയ്യുകയാണെങ്കിൽ മുൻകാല അനുഭവങ്ങൾ പ്രകാരം ഇത് വളരെ വേഗം വ്യാപിക്കാനിടയുണ്ട്. കഴിഞ്ഞവർഷം 28 ലക്ഷം പേർക്കാണ് പനി ബാധിച്ചത്. അതിൽ 51പേർ മരിച്ചു. 4651 പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയതിൽ 14 പേർ മരിച്ചു. 1211 പേർക്കാണ് എലിപ്പനി പിടിപെട്ടത്. അതിൽ 57പേർ മരിച്ചു. എച്ച്1 എൻ1 853 പേർക്ക് ബാധിച്ചതിൽ 45 മരണവും സംഭവിച്ചു. പകർച്ചവ്യാധി നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ജീവനക്കാരെല്ലാം ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലാണ്.
മലിനമായി കിടക്കുന്ന ഒാടകളും മറ്റ് ജലാശയങ്ങളും വൃത്തിയാക്കുന്ന നടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചതും ഇപ്പോൾ പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.