തൃശൂർ: കേള്‍വി ഇല്ലാത്തവരെ കേൾവിയുടെയും സംസാരത്തിെൻറയും ലോകത്തേക്ക് തിരിച്ചുകൊണ്ടുവരുന്ന കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തിയവർക്ക് കേട് വന്ന ഉപകരണങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനസർക്കാറിെൻറ 'ധ്വനി' എന്ന പദ്ധതി. അനുയാത്ര പദ്ധതിയുടെ ഭാഗമായി സാമൂഹികസുരക്ഷ വകുപ്പാണ് ഇതിന് രൂപംനൽകിയത്. ഇതിെൻറ ആദ്യ ഘട്ടമായി, ഡിസംബറോടെ 50 പേര്‍ക്ക് അനുബന്ധ ഉപകരണങ്ങൾ നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനായി ഒന്നരക്കോടി രൂപ സർക്കാർ നീക്കിവെച്ചു.
വൈദ്യുതി തരംഗങ്ങള്‍ കൊണ്ട് ശ്രവണ നാഡിയെ ഉത്തേജിപ്പിച്ച് കേള്‍വി സാധ്യമാക്കുന്ന മാര്‍ഗമാണ് കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ. ചെവിക്കുള്ളിലെ കോക്ലിയക്കകത്ത് നിക്ഷേപിക്കുന്ന ഇലക്ട്രോഡുകള്‍ക്ക് ശ്രവണ നാഡിയെ ഉത്തേജിപ്പിക്കാന്‍ വേണ്ട വൈദ്യുതിയുടെ അളവ് കണ്ടുപിടിക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. 2002ലാണ് ഇൗ ശസ്ത്രക്രിയ ചെയ്തത്. ഇത്തരം രണ്ടായിരത്തോളം കുട്ടികൾ കേരളത്തിലുണ്ട്. ചെവിക്ക് പിറകിൽ പ്രത്യേക സംവിധാനങ്ങൾ ഘടിപ്പിച്ചാണ് ഇവർക്ക് കേൾവി സാധ്യമാക്കുക. എട്ട് മുതൽ 10 ലക്ഷം വരെയാണ് ചെലവ്. അതുകൊണ്ട് ശസ്ത്രക്രിയക്ക് വിധേയരാവുന്നവരുടെ കുടുംബങ്ങൾ സാമ്പത്തിക പരാധീനതയിൽ നിന്ന് മോചിതരല്ല.
2002ൽ ശസ്ത്രക്രിയക്ക് ഉപയോഗിച്ച കോക്ലിയർ കമ്പനിയുടെ ഉപകരണത്തിെൻറ ഭാഗങ്ങൾ പലതും ഇപ്പോൾ വിപണിയിലില്ല. പ്രത്യേകിച്ച് സ്പ്രിൻറ് മോഡൽ എന്ന ഉപകരണം. അതുകൊണ്ട് ഉപകരണത്തിെൻറ കേടുപാട് തീർക്കാനാവാതെ കുട്ടികളുടെ കുടുംബം ബുദ്ധിമുട്ടുകയാണ്. ഇൗ അവസ്ഥയിൽ പുതിയ ഉപകരണങ്ങൾ വാങ്ങുകയേ നിർവാഹമുള്ളൂ.
അതിന് ലക്ഷങ്ങൾ വേണമെന്നതിനാൽ പണമില്ലാതെ രക്ഷിതാക്കൾ ബുദ്ധിമുട്ടുകയാണ്. അത് പരിഹരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനമന്ത്രി എന്നിവരെ കണ്ട് കോക്ലിയർ ഇംപ്ലാൻറിസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ അപേക്ഷകളുടെ ഫലമായാണ് സർക്കാർ ഇടപെട്ട് ഇൗ പദ്ധതിക്ക് രൂപം നൽകിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.