പ്രമേഹം നിയന്ത്രിക്കാൻ 10 നിർദേശങ്ങൾ

  1. തുടർച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഇത് ദിനംപ്രതിയായാൽ നല്ലത്. പഞ്ചസാരയുടെ അളവ് നിയന ്ത്രിക്കാൻ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.
  2. രക്തത്തിലെ ഗ്ലൂക്കോസി​െൻറ അളവ് വലിയതോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയെ മറികടക്കാൻ ശ്രമിക്കുക. വിശപ്പ്, വിയർപ്പ്, വിഭ്രാന്തി, അബോധാവസ്ഥ എന്നിവയാണ് ഇതി​െൻറ ലക്ഷണങ്ങൾ.
  3. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ് കുറക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാർബോ ഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇൻഡക്സിനെ നിയന്ത്രിക്കാനും കഴിയും. അതിനാൽ പ്രമേഹരോഗികൾ ഇക്കാര്യം സദാശ്രദ്ധിക്കണം.
  4. ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമീകരണം നടത്തുക. വിവിധ ഭക്ഷണങ്ങൾ കഴിക്കുംമുമ്പ് അതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. വാഴപ്പഴങ്ങൾ, കട്ടത്തൈര്, സോസ്, കച്ചപ്പ് തുടങ്ങിയവ ഒഴിവാക്കുക അഭികാമ്യം.
  5. നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം 25 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും.
  6. പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പ്രമേഹ ബാധിതർ വർഷത്തിൽ ഒരിക്കൽ കണ്ണുകൾ പരിശോധനക്ക് വിധേയമാക്കണം. കണ്ണി​െൻറ റെറ്റിനയുടെ പ്രവർത്തനം തകരാറിലാകാൻ സാധ്യതയുള്ളതിനാലാണിത്. പ്രമേഹ ബാധിതരിൽ തിമിരവും ഗ്ലൂക്കോമയും വരാനുള്ള സാധ്യതയും കൂടുതലാണ് എന്നുമറിയുക.
  7. വൃക്ക പരിശോധന നടത്തുക. പ്രമേഹരോഗികളിൽ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. എന്നാൽ പ്രാരംഭത്തിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ ചികിത്സയിലൂടെ അവയെ മറികടക്കാം.
  8. കാൽപ്പാദങ്ങളെ ദിനംപ്രതി നിരീക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറുവുകൾ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാൽ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക. പാദങ്ങളെ പൂർണ്ണമായും മൂടുന്ന ചെരിപ്പുകളോ ഷൂവോ ധരിക്കുന്നത് ഗുണം ചെയ്യും.
  9. ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യമായ വാക്സിനേഷനുകൾ എടുക്കുക. ന്യൂമോണിയ, ഹെപ്പറ്ററ്റിസ്, ടെറ്റനസ് തുടങ്ങിയ വാക്സിനേഷനുകൾ നല്ലതാണ്.
  10. രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാനുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് ദിനംപ്രതി പരിശോധന നടത്തുക. ഇത് സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മുൻകരുതൽ കൂടിയാണ്.

തയാറാക്കിയത്​: ഡോ. ജോൺ ജേക്കബ്​

Tags:    
News Summary - Diabetes - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.