വാഷിങ്ടൺ: ശീലമാക്കിയ പുകവലി നിർത്തിയിട്ടുണ്ടെങ്കിൽ ശ്വാസകോശത്തിലെ കേടുപാടുകൾ മാറ്റാൻ വഴികളുണ്ട്. ദിവസവും തക്കാളിയും ആപ്പിളും കൂടുതൽ കഴിച്ച് ആഹാരക്രമത്തെ ചിട്ടപ്പെടുത്തുക. ഇവ രണ്ടും നിങ്ങളുടെ ശ്വാസകോശത്തെ പൂർവസ്ഥിതിയിലാക്കാൻ ഏറെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
അമേരിക്കയിലെ ബ്ലൂംബർഗിലെ പൊതുആരോഗ്യ നിരീക്ഷണകേന്ദ്രത്തിൽ നടത്തിയ പഠനത്തിലാണ് തക്കാളിയും ആപ്പിളും ശ്വാസകോശ രോഗങ്ങൾക്ക് ഉത്തമമാണെന്ന് കണ്ടെത്തിയത്. പ്രത്യേകിച്ച് പുകവലി നിർത്തിയ ആളുകൾക്ക്.
പുകവലി നിർത്തിയ ആളുകളിൽ നടത്തിയ പഠനത്തിലാണ് പച്ച തക്കാളിയും ആപ്പിളും ആഹാരക്രമത്തിെൻറ ഭാഗമാക്കിയവരിൽ കാര്യമായ പുരോഗതി ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ, ബ്രിട്ടനിൽ നടന്ന പഠനത്തിലും കൂടുതൽ തക്കാളി പച്ചയോടെ കഴിക്കുന്നവരിൽ ശ്വാസകോശ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.