നിങ്ങളറിയാതെ മൈക്രോവേവുണ്ടാക്കുന്ന​ ദോഷങ്ങൾ

ആധുനിക കാലത്ത്​ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ്​  മൈക്രോവേവ്​ ഒവൻ. ഭക്ഷണം പാകം ചെയ്യുന്നതിനും പാകം ചെയ്​ത ഭഷണം വീണ്ടും ചൂടാക്കുന്നതിനും ഏറ്റവും നല്ല ഉപകരണമാണിത്​. വെള്ളം തിളപ്പിക്കുക, പാൽ തിളപ്പിക്കുക, നൂഡിൽസ്​, പോപ്​ കോൺ, കേക്ക്​ പോലുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ​ എളുപ്പത്തിൽ പാകം ചെയ്യാൻ മൈക്രോവേവ്​ സഹായിക്കും. എന്നാൽ മൈക്രോവേവ്​ ഉപയോഗം സുരക്ഷിതമല്ലെന്നാണ്​ പുതിയ പഠനങ്ങൾ തെളിയിക്കുന്നത്​. 

മൈക്രോവേവിൽ പാകം ​ചെയ്​ത ഭക്ഷണത്തിന്​ പോഷക ഗുണം നഷ്​ടപ്പെട്ടിരിക്കും. ഭക്ഷണം പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യു​േമ്പാൾ ഉണ്ടാകുന്ന ഉയർന്ന റേഡിയേഷൻ ഭക്ഷണത്തിലെ തൻമാത്രകളെ രൂപം മാറ്റം വരുത്തി ദോഷകരമായ റേഡിയോ ആക്​ടീവ്​ സംയുക്​തങ്ങൾ രൂപീകരിക്കുന്നതിനിടയാക്കുന്നുവെന്നും സ്വിസ്​ ശാസ്​ത്രജ്​ഞനായ ഹാൻസ്​ ഹെർട്ടൽ നടത്തിയ ഗവേഷണ ഫലം തെളിയിക്കുന്നു.  

മൈക്രോവേവ്​ ഒാവൻ പ്രവർത്തിക്കുന്നത്​ എങ്ങനെ?
തലേ ദിവസം ഉണ്ടാക്കിയ ഭക്ഷണം ചൂടാക്കുന്നതിന്​ സ്​റ്റാർട്ട്​ ബട്ടൺ അമർത്തി ഒരു മിനിട്ട്​ കാത്തിരിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. എന്നാൽ സ്​റ്റാർട്ട്​ ബട്ടൺ അമർത്തു​േമ്പാൾ വൈദ്യുത കാന്തിക തരംഗങ്ങൾ ഒാവനിൽ രൂപീകരിക്കപ്പെടുകയും ഇത്​ മിനുട്ടിൽ 2500 മെഗാ ഹെർട്​സിൽ കമ്പനം ചെയ്യുകയും ചെയ്യും. സെൽഫോണിലെ റേഡിയേഷ​​െൻറ അതേ ഫ്രീക്വൻസിയാണ്​ ഇത്​. ഇൗ റേഡിയേഷൻ മൂലമുണ്ടാകുന്ന ചൂടിലാണ്​ ഭക്ഷണം പാകമാകുന്നത്​. 

മൈക്രോവേവ്​ ഒാവൻ കൊണ്ടുണ്ടാകുന്ന ദോഷഫലം
മൈക്രോവേവ്​ ഒാവൻ ജനന വൈകല്യങ്ങളിലേക്ക്​ നയിക്കുന്ന തരത്തിൽ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുമെന്ന്​ നിരവധി ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നു. മൈക്രോ വേവി​​െൻറ സ്​ഥിരമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. മൈക്രോവേവിൽ പാകം ചെയ്​ത ഭക്ഷണം കൂടുതൽ കാലം ഉപയോഗിക്കുന്നവർക്ക്​ ബാക്​ടീരിയകൾക്കും വൈറസുകൾക്കുതമതിരെയുള്ള പ്രതികരണശേഷി വളരെ കുറവായിരിക്കും. ഇത്​ പെ​െട്ടന്ന്​ രോഗങ്ങൾ പിടിപെടാൻ ഇടയാക്കുന്നു. കൂടാതെ, ചിലരിൽ രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ വർധിക്കുന്നതിനും ഇത്​ ഇടയാക്കും. 

മൈക്രോവേവ്​ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
ആധുനിക കാലത്ത്​ മൈക്രോവേവ്​ ഉപയോഗിക്കരുതെന്ന്​ പറയാനാവില്ല. അതിനാൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാ​െമന്ന്​ പഠിക്കുകയാണ്​ ആരോഗ്യസംരക്ഷണത്തിനുള്ള പോംവഴി. 

  • ചെറിയ കുട്ടികൾക്കുള്ള ഭക്ഷണം മൈക്രോവേവിൽ പാചകം ചെയ്യാതിരിക്കുക
  • ഭക്ഷണം നിർദേശിച്ച സമയത്തിൽ കൂടുതൽ വേവിക്കരുത്​. 
  • പാകം ചെയ്​ത മാംസം, ഭക്ഷണം എന്നിവ ചൂടാക്കാൻ മൈക്രോവേവ്​ ഉപയോഗിക്കാതിരിക്കുക. പകരം പച്ചക്കറികൾ വേവിക്കാൻ ഉപയോഗിക്കാം. 
  • വെള്ളമോ മറ്റ്​ ദ്രവ വസ്​തുക്കളോ ആവശ്യത്തിലധികം ചൂടാക്കരുത്​. ഇവ മൈക്രോവേവിൽ ചൂടാക്കുന്നത്​ ഒഴിവാക്കുകയാണ്​ ഏറ്റവും നല്ലത്​. 
     
Tags:    
News Summary - Disease Caused By Microwave - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.