ശക്തമായ വേദനയുളവാക്കുന്ന ഒരു തരം സന്ധി വാതമാണ് ആമവാതം. സാധാരണയായി ആമവാതം ശരീരത്തിെൻറ ഇരു വശങ്ങളിലുമായി ചെറുലക്ഷണങ്ങളിലൂടെ ഇടക്കിെട വന്നും പോയും സാന്നിധ്യം അറിയിക്കും. ആഴ്ചകളോ മാസങ്ങളോ ഇടവിട്ടാണ് രോഗം പ്രത്യക്ഷപ്പെടുക. വ്യക്തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഒാരോ ദിവസവും വ്യത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
തളർച്ച
ഏതൊരു ലക്ഷണത്തേക്കാളും മുമ്പ് അസാധാരണമായ വിധം തളർച്ച അനുഭവപ്പെടും. ആഴ്ചകളോ മാസങ്ങളോ പിന്നിടുേമ്പാഴേക്കും തളർച്ച മറ്റ് ലക്ഷണങ്ങൾക്ക് വഴി മാറും. ഇൗ ലക്ഷണങ്ങൾ ദിനാദിനങ്ങളിൽ വന്നും പോയുമിരിക്കും.
രാവിലെ അനുഭവപ്പെടുന്ന മരവിപ്പ്
വാതത്തിെൻറ ആദ്യ ലക്ഷണമാണ് മരവിപ്പ്. ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുേമ്പാഴോ കുറേ സമയം ഇരുന്ന് എഴുന്നേൽക്കുേമ്പാഴോ ശരീരത്തിന് മരവിപ്പ് അനുഭവപ്പെടും. നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയും ചിലപ്പോൾ മണിക്കൂറുകൾ നീണ്ടു നിൽക്കുകയും ചെയ്യുന്ന മരവിപ്പ് വാതത്തിെൻറ ലക്ഷണമാണ്.
സന്ധികളിലെ മരവിപ്പ്
ഒന്നോ അതിലധികമോ സന്ധികളിൽ മരവിപ്പ് അനുഭവപ്പെടുക. ജോലി ചെയ്തുകൊണ്ടിരിക്കുേമ്പാഴേ അല്ലാതിരിക്കുേമ്പാഴോ സന്ധികളിൽ മരവിപ്പ്അനുഭവപ്പെടാം. സാധാരണയായി കൈകളിെല സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.
സന്ധിവേദന
മരവിപ്പ് സന്ധി വേദനക്ക് വഴിമാറുന്നു. കൈകാലുകൾ ഇളക്കുേമ്പാഴോ വെറുതെയിരിക്കുേമ്പാഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തിൽ വിരലുകളിലും കൈക്കുഴകളിലുമാണ് വേദനയനുഭവപ്പെടുക. പിന്നീട് കാൽമുട്ട്, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം.
ചെറിയ സന്ധി വീക്കം
സന്ധിയിലെ ഇൻഫ്ലമേഷൻ ചെറിയ വീക്കത്തിന് ഇടവരുത്തും. വീക്കം അനുഭവപ്പെടുന്ന ഭാഗത്ത് തൊടുേമ്പാൾ ചൂടുണ്ടാകും. ദിവസങ്ങൾ മുതൽ ആഴ്ചകൾ വെര ഇത് നീണ്ടു നിൽക്കാം. ഇടക്കിടെ ഇൗ വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്.
പനി
സന്ധിവേദനയോടും വീക്കത്തോടുമൊപ്പം പനികൂടിയുെണ്ടങ്കിൽ ആമവാതമാണ് എന്നതിെൻറ ആദ്യ മുന്നറിയിപ്പാണ് അത്. 100 ഡിഗ്രി ഫാരൻഹീറ്റിനേക്കൾ ഉയർന്ന പനി ഉെണ്ടങ്കിൽ അത് അണുബാധയുടെതോ മറ്റേതെങ്കിലും രോഗത്തിെൻറയോ ലക്ഷണമാകാം.
തരിപ്പും വിറയലും
ചലന ഞരമ്പുകളിലുണ്ടാകുന്ന ഇൻഫ്ലമേഷൻ നാഡികളിൽ സമ്മർദം ചെലുത്തും. ഇത് തരിപ്പ്, വേദന തുടങ്ങി വിവിധ പ്രശ്നങ്ങൾക്കിട വരുത്തും. കൈകൾ ക്ക് പൊള്ളലേറ്റതു പോലുള്ള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുേമ്പാൾ കൈകാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നതു പോലുള്ള ശബ്ദമുണ്ടാകും.
കൂടുതൽ ദൂരം നടക്കാൻ സാധിക്കാതിരിക്കുക
സന്ധികളിലുണ്ടാകുന്ന ഇൻഫ്ലമേഷൻ മൂലം നാഡികളിെല ലിഗ്മെൻറുകൾ വികൃതമാകും. രോഗം പുരോഗമിക്കുന്തോറും ചില സന്ധികൾ വളക്കുന്നതിനോ നിവർത്തുന്നതിനോ സാധിക്കില്ല. വേദന മൂലം കൂടുതൽ ദൂരം സഞ്ചരിക്കാനും സാധിക്കില്ല. സ്ഥിരമായി മിതമായ വ്യായാമം ഇത്തരക്കാർക്ക് അത്യാവശ്യമാണ്.
ആമവാതത്തിെൻറ ആദ്യഘട്ടങ്ങളിൽ ഇൗ ലക്ഷണങ്ങളും കാണാം:
ഇത്തരം ലക്ഷണങ്ങൾ കാണുകയോ ആമവാതമെന്ന് സംശയം തോന്നുകയോ ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.