കോവിഡിെൻറ രണ്ടാം തരംഗം രൂക്ഷമായതോടെ വ്യാപനം നിയന്ത്രിക്കാൻ രാജ്യത്തെ മെഡിക്കൽ വിദഗ്ധർ കിണഞ്ഞു ശ്രമിക്കുകയാണ്. ആശുപത്രികളിൽ രോഗികളെ കിടത്താനുള്ള ബെഡുകളുടെ കുറവ് കാര്യമായുണ്ട്. രോഗികളുടെ അനുപാതത്തിന് കണക്കായി ഡോക്ടർമാരും നഴ്സുമാരുമില്ലാത്തതിനാൽ, എല്ലാവർക്കും ആശുപത്രിയിൽ പോവാൻ പറ്റാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ഇത്തരം ഗുരുതരമായ സാഹചര്യങ്ങളിൽ, നിങ്ങൾക്ക് COVID-19 ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, ആവശ്യമായ പരിശോധനകൾക്കായി വരുന്നതും ബുദ്ധിമുട്ടാണ്. ചില സ്ഥലങ്ങളിൽ പരിശോധന നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ല, കൂടാതെ, യാത്ര ചെയ്യാൻ കഴിയാത്ത ആളുകളുടെ സാമ്പിളുകൾ ലഭ്യമാക്കുന്നതിന് ഹോം കളക്ഷൻ സ്റ്റാഫുകളും ലഭ്യമല്ലാതായേക്കാം. അതിനാൽ, നിങ്ങൾ വീട്ടുനിരീക്ഷണത്തിൽ ആയിരിക്കുേമ്പാഴും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ, ചില കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. ചില കാര്യങ്ങൾ ചെയ്യാതിരിക്കുകയും വേണം.
നിങ്ങൾക്ക് കോവിഡ് ഉണ്ടെന്ന് സംശയമുണ്ടെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ
- വീട്ടിലെ അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള പ്രത്യേക റൂമിലേക്ക് നിങ്ങൾ െഎസൊലേറ്റ് ചെയ്യുക.
- ആർ.ടി-പി.സി.ആർ ടെസ്റ്റ് ചെയ്യുക.
- വീട്ടിൽ തന്നെ തുടരുക. കോവിഡുള്ള മിക്ക ആളുകൾക്കും ആശുപത്രിയിൽ പ്രവേശിക്കാതെ വീട്ടിൽ തന്നെ സുഖം പ്രാപിക്കാവുന്ന വിധത്തിലുള്ള നേരിയ അസുഖങ്ങളേ ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ ഡോക്ടറുമായി ഫോണിലൂടെ സമ്പർക്കം പുലർത്തുക.
- രോഗലക്ഷണങ്ങൾ എന്തൊക്കെയാണുള്ളത് എന്നതിനെ കുറിച്ച് ബോധമുണ്ടായിരിക്കുക. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമടക്കമുള്ള ഗുരുതര പ്രശ്നങ്ങളുണ്ടെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ വിളിക്കുകയോ, ആശുപത്രിയിൽ പോവുകയോ ചെയ്യുക.
- നിങ്ങളുടെ മൂക്ക്, വായ, താടി എന്നിവ മൂടുന്ന തരത്തിലുള്ള മികച്ച ഗുണനിലവാരമുള്ള മാസ്ക് ധരിക്കുക. N-95 മാസ്ക് ആണ് മറ്റേത് മാസ്കിനേക്കാളും മികച്ചത്.
- തുമ്മുേമ്പാഴും ചുമക്കുേമ്പാഴും മൂക്കും വായും പൊത്താൻ ശ്രദ്ധിക്കുക.
- ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക. അല്ലെങ്കിൽ സാനിറ്റൈസ് ചെയ്യുക.
- വെള്ളം ധാരാളം കുടിക്കുക. വിശ്രമിക്കുക, എരുവ് കുറഞ്ഞതും പെട്ടന്ന് ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക.
- പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നിങ്ങളുടെ SPO2 ലെവലുകൾ നിരീക്ഷിക്കുക, ഓക്സിജന്റെ അളവ് 95 ശതമാനത്തിൽ താഴാൻ തുടങ്ങിയാൽ ഉപദേശത്തിനായി ഡോക്ടറുമായി ബന്ധപ്പെടുക.
- വിശ്രമിക്കുേമ്പാൾ കമിഴ്ന്ന് കിടക്കാൻ ശ്രമിക്കുക. അങ്ങനെ കിടക്കുമ്പോൾ ശ്വസനം എളുപ്പമാണ്, ശ്വാസകോശം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
കോവിഡ് ഉണ്ടെന്ന് സംശയം തോന്നിയാൽ ചെയ്യാൻ പാടില്ലാത്തത്
- ടോയ്ലറ്ററികൾ, ഭക്ഷണം, പാത്രങ്ങൾ തുടങ്ങി ഒന്നും മറ്റുള്ളവരുമായി പങ്കിടരുത്
- പൊതുഗതാഗതം പൂർണ്ണമായും ഒഴിവാക്കുക
- മെഡിക്കൽ കെയറിന് വേണ്ടിയല്ലാതെ വീട് വിട്ട് പുറത്തിറങ്ങാതിരിക്കുക
- പൊതു ഇടങ്ങൾ സന്ദർശിക്കാതിരിക്കുക
- സ്റ്റിറോയിഡുകൾ, റെംഡെസിവിർ തുടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കാതിരിക്കുക.
കോവിഡ് പോസിറ്റീവായാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ
- ഒരു ആർടി-പിസിആർ പരിശോധന നടത്തുക, ഡോക്ടടെ കണ്ട് ഉപദേശവും സ്വീകരിക്കുക
- വീട്ടിൽ തന്നെ തുടരുക
- നിങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. രോഗലക്ഷണങ്ങൾ വഷളാകുന്നുവെന്ന് തോന്നുകയാണെങ്കിൽ, ഡോക്ടറെ വിളിക്കുക
- നിങ്ങളുമായി സമ്പർക്കം പുലർത്തിയ എല്ലാവരേയും ഉടൻ വിവരമറിയിക്കുക
- വീട്ടിലെ അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള പ്രത്യേക റൂമിലേക്ക് നിങ്ങൾ െഎസൊലേറ്റ് ചെയ്യുക.
- വിശ്രമം നേടുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ജലാംശം നിലനിർത്തുക
- കോവിഡ് കാലത്ത് നിർബന്ധമായും പിന്തുടരേണ്ട കാര്യങ്ങൾ പാലിക്കുക. അതായത് മാസ്ക് ധരിക്കൽ, ശുചിത്വം പാലിക്കൽ, കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങളിൽ പോകാതിരിക്കൽ etc....
- കൗണ്ടറുകൾ, ഫോണുകൾ, റിമോട്ടുകൾ, ടാബ്ലെറ്റുകൾ, വാതിൽ പിടികൾ, ബാത്ത്റൂം ഉപകരണങ്ങൾ, ടോയ്ലറ്റുകൾ, കീബോർഡുകൾ, ടാബ്ലെറ്റുകൾ, ബെഡ്സൈഡ് ടേബിളുകൾ എന്നിവ പോലുള്ള സ്ഥിരമായി സ്പർശിക്കുന്ന എല്ലാ ഉപരിതലങ്ങളും വൃത്തിയാക്കുക.
- പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നിങ്ങളുടെ SPO2 ലെവലുകൾ നിരീക്ഷിക്കുക, ഓക്സിജന്റെ അളവ് 95 ശതമാനത്തിൽ താഴാൻ തുടങ്ങിയാൽ ഉപദേശത്തിനായി ഡോക്ടറുമായി ബന്ധപ്പെടുക.
- വിശ്രമിക്കുേമ്പാൾ കമിഴ്ന്ന് കിടക്കാൻ ശ്രമിക്കുക. അങ്ങനെ കിടക്കുമ്പോൾ ശ്വസനം എളുപ്പമാണ്, ശ്വാസകോശം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
- തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായും മൂക്കും തുണിയോ ടിഷ്യുവോ ഉപയോഗിച്ച് പൊത്തുക.
- ഉപയോഗിച്ച ടിഷ്യൂ ട്രാഷ് കാനിൽ തന്നെ നിക്ഷേപിക്കുക.
- ഉടൻ തന്നെ 20 സെക്കൻറുകൾ എങ്കിലും എടുത്ത് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലെങ്കിൽ, സാനിറ്റൈസ് ചെയ്യുക.
കോവിഡ് പോസിറ്റീവായാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- വീട് വിട്ട് പുറത്തിറങ്ങാതിരിക്കുക.
- വീട്ടിലെ മറ്റ് ആളുകളുമായി ഭക്ഷണ വിഭവങ്ങൾ, തൂവാലകൾ, കിടക്കകൾ, ടോയ്ലറ്ററികൾ തുടങ്ങിയവ പങ്കിടുന്നത് ഒഴിവാക്കുക.
- ഒരു മരുന്നും ഡോക്ടറുടെ നിർദേശത്തോടെയല്ലാതെ കഴിക്കാതിരിക്കുക.
- പൊതു ഇടങ്ങളിൽ പോകാതിരിക്കുക. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഐസൊലേഷൻ എന്ന് അവസാനിപ്പിക്കാം (കോവിഡ് ഉണ്ടെന്ന് സംശയ മാത്രമാണെങ്കിൽ)
- നിങ്ങൾ കോവിഡാണെന്ന് സംശയിക്കുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ:
- രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ട് 10 ദിവസങ്ങൾ കഴിഞ്ഞാൽ,
- പാരസെറ്റാമോൾ കഴിക്കാതെ പനി ഇല്ലാത്ത 24 മണിക്കൂറുകൾക്ക് ശേഷം
- കോവിഡിെൻറ മറ്റ് ലക്ഷണങ്ങൾ കൂടുന്ന സാഹചര്യം
- *ഓർമ്മിക്കുക, രുചിയും ഗന്ധവും തിരിച്ചെത്താൻ ആഴ്ചകളെടുക്കും, അത് െഎസൊലേഷൻ അവസാനിപ്പിക്കുന്നതിന് തടസ്സമല്ല
കോവിഡ് പോസിറ്റീവായാൽ ഐസൊലേഷൻ
എന്ന് അവസാനിപ്പിക്കാം
- നിങ്ങൾക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ, കോവിഡ് പോസിറ്റീവായി 10 ദിവസം കഴിഞ്ഞാൽ നിങ്ങൾക്ക് െഎസൊലേഷൻ അവസാനിപ്പിക്കാം.
- നിങ്ങളുടെ ഡോക്ടർ ടെസ്റ്റ് ചെയ്യൽ നിർദേശിക്കുന്നുവെങ്കിൽ, െഎസൊലേഷൻ അവസാനിപ്പിക്കുന്നതിന് തൊട്ട്മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.