തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ പകര്‍ച്ചവ്യാധികൾക്കെതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യവകുപ്പ് നിർദേശം. വ്യാജ പ്രചാരണം ഒഴിവാക്കണം. കലക്കവെള്ളം കുടിക്കരുത്. തെളിഞ്ഞ വെള്ളം തിളപ്പിച്ചശേഷമോ ക്ലോറിനേറ്റ് ചെയ്തോ ഉപയോഗിക്കാം. അമിതമായി ക്ലോറിന്‍ ലായനി ചേര്‍ക്കുന്നത് ദോഷം ചെയ്യും.
കുടിവെള്ളം എങ്ങനെ ഉപയോഗിക്കാം? കിണര്‍-ടാങ്ക് ക്ലോറിനേഷന് (സൂപ്പര്‍ ക്ലോറിനേഷന്) ചെയ്യുന്നതിങ്ങനെ: ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിങ്) അഞ്ച് ഗ്രാം കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാം. ബക്കറ്റില്‍ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം അഞ്ച് ഗ്രാം) അളന്നെടുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിെൻറ മുക്കാൽഭാഗം വെള്ളം നിറച്ച് കലക്കി 10-15 മിനിറ്റ് ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനുശേഷം മാത്രമേ ഈ കിണര്‍ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂ.
ശേഖരിച്ചുെവച്ച വെള്ളം ശുദ്ധമാക്കാം അഞ്ച് ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി തയാറാക്കണം. ഇതിന് പതിനഞ്ച് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15- 20 മിനിറ്റ് അനക്കാതെ െവക്കണം. തെളിഞ്ഞുവരുന്ന വെള്ളം ക്ലോറിന്‍ ലായനിയായി ഉപയോഗിക്കാം.കുടിവെള്ളം അണുമുക്തമാക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തിന് എട്ടു തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ച് അണുമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാം. ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കൂറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.
പാത്രങ്ങളും പ്രതലങ്ങളും അണുമുക്തമാക്കാന്‍ അഞ്ച് ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി നാലിരട്ടി വെള്ളം ചേര്‍ത്താല്‍ ഒരുശതമാനം വീര്യമുള്ളതാകും. ഇത് പാത്രങ്ങളും പ്രതലങ്ങളും അണുമുക്തമാക്കാന്‍ ഉപയോഗിക്കാം.
കലക്കവെള്ളം തെളിഞ്ഞതാക്കാം കലക്കവെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അരിപ്പ കൊണ്ട് അരിച്ചെടുക്കാം. തെളിഞ്ഞ വെള്ളം ലഭിക്കാന്‍ അരിപ്പ ഉണ്ടാക്കുന്നവിധം: പ്ലാസ്റ്റിക് കുപ്പി/ക്യാന്‍/മണ്‍കുടം തുടങ്ങി ചുവടുമുറിക്കാന് പറ്റുന്ന പാത്രത്തിെൻറ ചുവട് മുറിച്ചുമാറ്റി വായ് വട്ടം ഇഴയകലമുള്ള തുണികൊണ്ട് മൂടിക്കെട്ടുക. ഈ കുപ്പിയിലേക്ക് മൂന്നിലൊരുഭാഗം കരിക്കട്ട (ചിരട്ട കരിച്ച് ഉപയോഗിക്കാമെങ്കില്‍ നല്ലത്), മൂന്നിലൊരുഭാഗം വൃത്തിയുള്ള മണല്‍, മൂന്നിലൊരുഭാഗം വലിയ കല്ലുകള്‍ (ചരല്) എന്നിവ നിറക്കുക. ഈ അരിപ്പയിലേക്ക് ഒഴിക്കുന്ന കലക്കവെള്ളവും തെളിഞ്ഞിരിക്കും.
മഴവെള്ളം ലഭ്യമാണെങ്കില്‍: മഴവെള്ളം ശേഖരിച്ച് അരിച്ച് തിളപ്പിച്ചോ ക്ലോറിനേറ്റ് ചെയ്തോ ഉപയോഗിക്കാം. ഇതിന് വലിയ തുണിയുടെ (മുണ്ട് അല്ലെങ്കില്‍ സാരി) നാലുവശങ്ങളും നാല് മരങ്ങളിലോ കമ്പുകളിലോ കെട്ടി കഴുകി വൃത്തിയാക്കി കല്ല് ഉപയോഗിച്ച് നടുഭാഗം താഴ്ത്തി മഴവെള്ള സംഭരണിയാക്കാം. അണുക്കളെ നശിപ്പിക്കാന്‍ ഫലപ്രദം തിളപ്പിക്കുകയാണ്. അടിക്കടി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിസര്‍ജ്യ വസ്തുക്കള്‍ കുടിവെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.