ഭക്ഷണത്തോട് അമിതപ്രിയമോ വിരക്തിയോ തോന്നുന്നത് സ്വാഭാവികമായി കാണരുത്. ഒരുപക്ഷേ, നിങ്ങൾ ഇൗറ്റിങ് ഡിസോർഡർ എന്ന രോഗാവസ്ഥയിലായിരിക്കാം:-
ഇന്ന് സമൂഹത്തിലുള്ള മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ഭക്ഷണശീലമാണെന്ന് നമുക്കറിയം. എന്നാൽ, തെറ്റിയ ഭക്ഷണക്രമംതന്നെ ഒരു രോഗാവസ്ഥയാണെന്ന് അധികം പേർക്കും അറിയില്ല. ഭക്ഷണത്തോട് അമിതപ്രിയമോ വിരക്തിയോ തോന്നുന്നത് ഒരു സ്വാഭാവികമായി കാണരുത്. ഒരുപക്ഷേ, നിങ്ങൾ ഇൗറ്റിങ് ഡിസോർഡർ (ഭക്ഷണ ക്രമഭംഗം) എന്ന രോഗാവസ്ഥയിലായിരിക്കാം. ഒരാൾക്ക് ആവശ്യമായ ഭക്ഷണത്തിെൻറ അളവിൽ കൂടുതലോ കുറവോ ഭക്ഷണം കഴിക്കുകയോ ഭക്ഷണം പാടേ ഒഴിവാക്കുകയോ ചെയ്യുന്നതിനെയാണ് ഇൗറ്റിങ് ഡിസോർഡർ എന്നു വിളിക്കുന്നത്. ഇത് ആ വ്യക്തിയിൽ പലതരത്തിലുള്ള ശാരീരിക മാനസിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഒറ്റനോട്ടത്തിൽ ഇത് ഒരു ശാരീരിക പ്രശ്നമായി തോന്നാമെങ്കിലും ഇൗറ്റിങ് ഡിസോർഡർ മനഃശാസ്ത്രപരമായ രോഗമാണ്. ഡിപ്രഷെൻറ ഭാഗമായോ മറ്റെന്തെങ്കിലും മാനസിക അവസ്ഥയുടെ ഭാഗമായോ ആണ് ഇൗറ്റിങ് ഡിസോർഡർ കണ്ടുവരുന്നത്. വിശപ്പില്ലായ്മ ,അത്യാര്ത്തി എന്നിവയാണ് കൂടുതലായി കണ്ടുവരുന്ന രണ്ടുതരം ഇൗറ്റിങ് ഡിസോർഡർ. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളിൽ കണ്ടിരുന്ന രോഗം അടുത്ത കാലത്തായി ഇന്ത്യയിൽ വനിതകൾക്കിടയിലും കൂടിവരുന്നു.
വിശപ്പില്ലായ്മ (അനോറെക്സിയ നെർവോസ)
തെൻറ ശരീരഭാരത്തെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠയാണ് അനോറെക്സിയ നെർവോസക്ക് കാരണമാകുന്നത്. മാധ്യമങ്ങളിലും മറ്റും കാണുന്ന മോഡലുകളെ അനുകരിച്ച് മെലിഞ്ഞ ശരീരത്തിനോടും ആകാരഭംഗിയോടുമുള്ള ആസക്തിയോ ഒെക്ക ഇതിെൻറ കാരണമായി പൊതുവെ പറയുന്നു. പിന്നീട് ഇത് സ്വന്തം ശരീരത്തോടുള്ള ഇഷ്ടക്കുറവിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കുന്നു. വളരെ മെലിഞ്ഞ ആൾക്കുപോലും ഇൗ മാനസികാവസ്ഥയുണ്ടാകാം. തടിക്കാതിരിക്കാൻ ഭക്ഷണമൊഴിവാക്കുന്നവർക്ക് ഇതേതുടർന്ന് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. താഴ്ന്ന ഷുഗർ, പ്രഷർ ലെവൽ, കടുത്ത ഭാരക്കുറവ്, കൂടക്കൂടെ ആർത്തവം ഇല്ലാതിരിക്കുക, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങൾ. കിഡ്നി ഫെയിലർ മുതൽ മരണത്തിൽ വരെ ചെന്നവസാനിക്കാവുന്ന രോഗാവസ്ഥ പക്ഷേ, തുടക്കത്തിൽ മനസ്സിലാക്കിയാൽ വളരെ പെെട്ടന്ന് ചികിത്സിച്ച് ഭേദമാക്കാം. സൈക്കോളജിക്കൽ കൗൺസലിങ് തന്നെയാണ് ഇതിനുള്ള പ്രധാന ചികിത്സ. കോഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പി, ഫോക്കൽ സൈക്കോഡൈനാമിക് തെറപ്പി, സ്പെഷലിസ്റ്റ് സപ്പോർട്ടിവ് ക്ലിനിക്കൽ മാനേജ്െമൻറ് തുടങ്ങിയ സൈക്കോളജിക്കൽ ചികിത്സകളോടൊപ്പം നല്ല ഡയറ്റ് ഉപദേശങ്ങൾകൂടി സ്വീകരിച്ചാൽ ഇൗ രോഗം പൂർണമായി ഭേദമാക്കാം.
അത്യാര്ത്തി (ബുളീമിയ നെർവോസ)
ബുളീമിയ എന്ന പേരിലും അറിയപ്പെടുന്ന ഇൗ രോഗം ബിഞ്ച് ഇൗറ്റിങ് ഗണത്തിൽപെടുന്നതാണ്. പട്ടിയെപ്പോലെ ഭക്ഷണം കഴിച്ച് മദോന്മത്തരാകുന്ന അവസ്ഥക്കാണ് ബിഞ്ച് ഇൗറ്റിങ് എന്ന് പറയുന്നത്. ആവശ്യത്തിലധികം ഭക്ഷണം കഴിച്ച് ഒടുവിൽ അത് ഛർദിച്ച് കളയേണ്ടിവരുന്നവരാണ് ബുളീമിയ രോഗികൾ. ശാരീരികമായി അസ്വസ്ഥരാവുന്നതുവരെ ഭക്ഷണം കഴിക്കുന്നതാണ് പ്രധാന രോഗലക്ഷണം. സാധാരണ ഭക്ഷണം കഴിക്കാനെടുക്കുന്ന സമയത്തിലും വളരെക്കുറച്ച് സമയം െകാണ്ടാണ് ഇത്തരക്കാർ ഭക്ഷണം കഴിക്കുന്നത്. കഴിക്കാനിരിക്കുന്ന ഭക്ഷണത്തെപ്പറ്റി മുൻകൂട്ടി പ്ലാൻ ചെയ്യുന്ന ശീലമുള്ള ഇവർക്ക് കഴിച്ച ഭക്ഷണത്തിെൻറ അളവോ എണ്ണമോ ഒന്നും ഒാർമയുണ്ടാവില്ല. ഇതൊന്നും കൂടാതെ ആത്മവിശ്വാസക്കുറവും അരക്ഷിതാവസ്ഥയും ഇവർെക്കാപ്പം കൂടും. പൊതുസ്ഥലത്തിരുന്നു ഭക്ഷണം കഴിക്കാൻ മടിക്കുന്ന ഇവർ പതുക്കെ ഉൾവലിയുന്ന സ്വഭാവവും കാണിച്ചുതുടങ്ങും.
ബൈപോളാർ ഡിപ്രഷെൻറയോ മറ്റു മാനസിക പ്രശ്നങ്ങളുടെയോ ലക്ഷണമായി ബിഞ്ച് ഇൗറ്റിങ് കാണാറുണ്ട്. അമിതവണ്ണവും ഡിപ്രഷനും ഒക്കെ ഇൗ രോഗത്തിെൻറ അനന്തര ഫലങ്ങളാണ്. ബിഞ്ച് ഇൗറ്റിങ്ങിന് പരിഹാരമായി മൾട്ടി ഡിസിപ്ലിനറി ചികിത്സയാണ് നിർദേശിക്കുന്നത്. കൃത്യമായ കൗൺസലിങ്ങിനൊപ്പം ലിസ്ഡെക്സാഫെറ്റമീൻ, സെലക്ടിവ് സെറോടോണിൻ റ്യൂപ്ടേക് ഇൻഹിബിറ്റർ (എസ്.എസ്.ആർ.െഎ) പോലുള്ള മരുന്നുകളും തുടർന്നാൽ ഇൗ രോഗം ഭേദമാകും.
ബാരിയാട്രിക് സർജറി
ആമാശയത്തിെൻറ വലുപ്പം കുറച്ച് ഭാരം കുറക്കുന്ന സർജറിയാണ് ബാരിയാട്രിക് സർജറി. ആമാശയത്തിെൻറ ഒരു ഭാഗം മുറിച്ചുമാറ്റുകയോ ഒരു ബാൻഡ് ഉപയോഗിച്ച് ചെറുതാക്കുകയോ ആണ് ഇതിലൂടെ ചെയ്യുന്നത്. ലാപ്രോസ്കോപ്പിക് (താക്കോൽ ദ്വാര) ആയും ഇൗ സർജറി ചെയ്യാം. സർജറിക്ക് ശേഷം കൗൺസലിങ് തുടർന്നാൽ േരാഗിയെ ഇൗ അവസ്ഥയിൽനിന്ന് രക്ഷിച്ചെടുക്കാം.
പ്രധാന കാരണങ്ങൾ
അനോറെക്സിയയുടെ കാര്യത്തിൽ ജനിതകമായി രോഗം വരാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ സെറോടോണിൻ എന്ന ഹോർമോണിലെ വ്യതിയാനങ്ങൾ ഇൗറ്റിങ് ഡിസോർഡറിന് കാരണമാവാറുണ്ട്. സാമൂഹികമായ കാരണങ്ങൾ സൃഷ്ടിക്കുന്ന രോഗികളും കുറവല്ല. മെലിഞ്ഞ ശരീരത്തോടുള്ള മാധ്യമങ്ങളുടെ താൽപര്യമാണതിൽ പ്രധാനം. മെലിഞ്ഞ, ഫിറ്റായ ശരീരമുള്ള മോഡലുകളും അഭിനേതാക്കളും രോഗിയുടെ മനസ്സിൽ അപകർഷബോധം സൃഷ്ടിക്കുന്നു.
സ്ത്രീകളിൽ പൊതുവെ കണ്ടുവരുന്ന പോളിസിസ്റ്റിക് ഒാവറി സിൻഡ്രോം ചിലപ്പോൾ അമിതവിശപ്പിെൻറയും ആഹാരത്തിനോടുള്ള ആസക്തിയുടെയും ഒരു കാരണമാവാം. ഇത് ബുളീമിയയിലേക്ക് നയിച്ചേക്കാം.
തയാറാക്കിയത്: ഡോ. പി.എ. ലളിത
മാനേജിങ് ഡയറക്ടർ
മലബാർ ഹോസ്പിറ്റൽ,
എരഞ്ഞിപ്പാലം, കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.