ചൂടായിട്ടു  മതി അഭ്യാസം

ശരീരം മെച്ചപ്പെടുത്തുമെന്ന്​ ദൃഢപ്രതിജ്​ഞയെടുത്ത ശേഷം ചാടിയെണീറ്റ്​ നേരെ വ്യായാമം തുടങ്ങിയാൽ പണിപാളും. കാരണം വലിയുകയും ചുരുങ്ങുകയും ചെയ്യുന്ന നാര്​ പോലുള്ള കോശങ്ങൾ കൊണ്ടാണ്​ നമ്മുടെ പേശികള്‍ ഉണ്ടാക്കിയിരിക്കുന്നത്​. വാം അപ് വ്യായാമങ്ങള്‍ ചെയ്​ത്​ അവയെ തയാറെടുപ്പിച്ച ശേഷം മാത്രമെ വ്യായാമത്തിലേക്ക്​ കടക്കാവൂ. രാവിലെ നടക്കാൻ പോകുന്നത്​ മുതൽ ജിമ്മിൽ പണിയെടുക്കുന്നതുവരെ ഇൗ ഉപദേശത്തി​​െൻറ പരിധിയിൽ വരും.

ശരീരത്തിലെ പേശികളും മറ്റും ചൂടായാൽ കാര്യക്ഷമത കൂടും.  കടുപ്പമുള്ള വ്യായാമം ചെയ്യു​േമ്പാൾ മസിലുകള്‍ക്കോ സന്ധികള്‍ക്കോ വേദന തോന്നിയാല്‍ ഉടൻ വ്യായാമം നിർത്തണം. മസിലിലെ നാരുകൾ പൊട്ടുകയോ ക്ഷതം സംഭവിക്കുകയോ ചെയ്​തതുകൊണ്ടായിരിക്കും ഇൗ വേദന ഉണ്ടാവുന്നത്​. വളരെ നേർത്ത രക്തക്കുഴലുകൾ പൊട്ടിയിട്ടുമുണ്ടാവാം. വേദന കുറയ്ക്കാനും രക്തം ഒഴുകുന്നത്​ തടയാനും ഐസ് പാക്ക് വെയ്ക്കുന്നതാണ്​ നല്ലത്​. തണുപ്പിന്​ പകരം ചൂട്​ നൽകിയാൽ രക്തക്കുഴലുകൾ വികസിക്കും. ചോര ചോരും വേദന കൂടും.

വേദനയെന്ന്​ കേട്ടാൽ തൈലവുമായി ഒാടിവരുന്നവരെ കണ്ടാൽ ഒാടിക്കോണം. കാരണം തിരുമ്മിയാൽ കാര്യം കഷ്​ടത്തിലാകും. രക്തം കട്ടപിടിച്ച്​ ഒരു വിധം സമാധാനമായി ഇരി​ക്കു​േമ്പാഴായിരിക്കും തിരുമ്മ്​ തുടങ്ങുക. ഇതോടെ രക്തക്കുഴലുകൾ തുറക്കുകയും വേദന കൂടുകയും ചെയ്യും. പേശികളിലെ നാര്​ പൊട്ടിയാൽ വീണ്ടും രൂപപ്പെടുമെങ്കിലും അതിന്​ ആദ്യത്തെ അത്ര ഇലാസ്​തികതയും മറ്റും കാണില്ല എന്ന്​ സ്​പോർട്​സ്​ മെഡിസിനിലെ വിദഗ്​ധർ പറയുന്നു. പേശികളിൽ അടിക്കടി പരിക്കുണ്ടാകുന്നത്​ കരുത്ത്​ കുറക്കും. അതിനാൽ തിരുമ്മാൻ വരുന്നവരോട്​ തിരുമണ്ടാ എന്ന്​ തന്നെ പറയണം. 

Tags:    
News Summary - Exercise - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.