ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് നമ്മൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ആ സമ്പത്ത് സ്വന്തമാക്കി സന്തോഷത്തോടെ ജീവിക്കാൻ ദിവസേന വെറും 30/40 മിനിറ്റു ചെലവഴിച്ചാൽ മതി. അതും ആഴ്ചയിൽ ആറു ദിവസം. ആരോഗ്യം വീണ്ടെടുക്കാനും നിലനിർത്താനും വീട്ടിൽവെച്ച് ചെയ്യാൻ പറ്റിയ 10 വ്യായാമമുറകൾ ഇതാ :-
തിങ്കൾ, ചൊവ്വ- ശരീരത്തിെൻറ മുകൾ ഭാഗം
ബുധൻ, വ്യാഴം- ശരീരത്തിെൻറ മധ്യഭാഗം
വെള്ളി, ശനി- ശരീരത്തിെൻറ കീഴ്ഭാഗം എന്നിങ്ങനെ തരംതിരിച്ച് താഴെ പറയുന്ന സ്ട്രങ്ത്ത് എക്സർസൈസ് ചെയ്യാം. കൂട്ടത്തിൽ ഒന്നിടവിട്ട് ദിവസങ്ങളിൽ ഒാട്ടം, ജോഗിങ്, സ്ലിപ്പിങ്, നടത്തം, സൈക്ലിങ് തുടങ്ങിയ കാർഡിയോ വർക്കുകളും ചെയ്യുക.
1, 2, 3: കൈകൾ, മാറിടം, കഴുത്ത് എന്നിവ മനോഹരമാക്കാൻ
1. സിസേർസ്
- നടുനിവർത്തി വയർ ഉള്ളിേലക്ക് വലിച്ച് നേരെ നിൽക്കുക.
- കൈകൾ നിവർത്തി തോളുയരത്തിൽ ശരീരത്തിെൻറ ഇരുവശങ്ങളിലേക്കും ഉയർത്തുക.
- കാലുകൾ ഇടുപ്പുകൾക്ക് പുറത്തേക്ക് അകത്തി നിൽക്കുക.
- കൈകൾ ശരീരത്തിെൻറ മുൻഭാഗത്തേക്ക് കൊണ്ടുവന്ന് X ആകൃതിയിൽ പിടിക്കുക. വലതുകൈ മുകളിലും ഇടതുംകൈ താഴെയും വരുന്ന വിധത്തിൽ കത്രികപോലെ പിടിക്കുക.
- വീണ്ടും കൈകൾ വശങ്ങളിലേക്ക് X ആകൃതിയിൽ, ഇത്തവണ ഇടതുകൈ മുകളിലും വലതുകൈ താഴെയും വരണം.
ഇതുപോലെ 20 തവണ ചെയ്താൽ ഒരു സെറ്റായി. അഞ്ച് സെക്കൻഡ് വിശ്രമിച്ചശേഷം വീണ്ടും ചെയ്യുക. മൊത്തം മൂന്ന് സെറ്റ് ചെയ്യുക. ധിറുതി വേണ്ട.
2. ജോയൻറ് ഹാൻഡ്സ് & സ്ട്രെച്ച് അറ്റ് ബാക്
- നടുനിവർത്തി വയർ ഉള്ളിേലക്ക് വലിച്ച് നേരെ നിൽക്കുക.
- കൈകൾ രണ്ടും നിവർത്തി ശരീരത്തിെൻറ ഇരുവശങ്ങളിലൂടെ ഉയർത്തി തലക്കു മുകളിൽ കൂപ്പി പിടിക്കുക.
- കൂപ്പിയ കൈ സാവധാനം തലക്കു പിന്നിലൂടെ പിൻകഴുത്തിനു താഴേക്ക് കൊണ്ടുവരുക. കൈമുട്ടുകൾ സീലിങ്ങിലേക്ക് ഉയർന്നു നിൽക്കാൻ ശ്രദ്ധിക്കുക.
- 30 സെക്കൻഡ് അതേ രീതിയിൽ നിന്ന ശേഷം ൈകകൾ സാവധാനം തലക്കു മുകളിലേക്ക് കൊണ്ടുവന്ന് നിവർത്തി വശങ്ങളിലൂടെ താഴേക്ക് കൊണ്ടുവരുക.
ഇതുപോലെ 12 എണ്ണം െചയ്താൽ ഒരു സെറ്റായി. നാല് സെറ്റ് ചെയ്യുക. ശ്വാസഗതി സാധാരണ രീതിയിലാവണം. ഒാരോ സെറ്റിനിടയിലും അഞ്ച് സെക്കൻഡ് വിശ്രമിക്കാം.
3. വാൾ പുഷ്അപ്
- പരന്ന പ്രതലമുള്ള ഒരു ചുവരിന് അഭിമുഖമായി നടുനിവർത്തി വയർ ഉള്ളിലേക്ക് വലിച്ച് നേരെ നിൽക്കുക.
- കാലുകൾ തോളകലത്തിൽ വിട്ടുെവക്കുക.
- കൈകൾ മുന്നിലേക്കുയർത്തി (ചുമലുകളുടെ ഉയരത്തിൽ) കൈപ്പത്തികൾ തോളകലത്തിൽ ഭിത്തിയിൽ ചേർത്തുവെക്കുക.
- ഭാരം ഇരുകൈകളിലേക്കും വരുംവിധം സാവധാനം ഉടലിനെ ഭിത്തിയിലേക്കടുപ്പിക്കുക. മുഖം കൈപ്പത്തികൾക്കിടയിലെത്തെട്ട.
- ഉപ്പൂറ്റി ചെറുതായി ഉയർത്തിക്കൊണ്ടുവേണം ശരീരം ചുമരിലേക്ക് അടുപ്പിക്കാൻ. കാലുകൾ മടങ്ങാതെ ശ്രദ്ധിക്കുക.
- കൈപ്പത്തികൾ ചുമരിൽ തന്നെ െവച്ച് ശരീരം പിന്നിലോട്ട് വന്ന് പൂർവസ്ഥിതിയിൽ നിൽക്കുക.
20 തവണകളുള്ള മൂന്ന് സെറ്റ്, ഒാരോ സെറ്റിനിടയിലും അഞ്ച് സെക്കൻഡ് വിശ്രമമാകാം. ശ്വാസഗതി സാധാരണ രീതിയിൽ.
4, 5, 6, 7: വയർ, ഇടുപ്പ്, നിതംബം എന്നിവ ടോൺ ചെയ്യാനുള്ള മുറകൾ
4. ഹിപ് ബ്രിഡ്ജസ്
ലേസി ഗേൾ വർക്ഒൗട്ട് എന്ന് ഒാമനപ്പേരിലറിയപ്പെടുന്ന ഹിപ് ബ്രിഡ്ജ് കിടക്കയിൽ കിടന്നുകൊണ്ടുതന്നെ ചെയ്യാവുന്നതാണ്.
- നീണ്ടുനിവർന്ന് മലർന്നു കിടക്കുക. കൈകൾ രണ്ടും ഇടുപ്പിനരികിലായി നിലത്തു വെക്കുക. വയർ ഉള്ളിലേക്ക് വലിച്ച് പിടിക്കുക.
- കാൽമുട്ടുകൾ മടക്കി, കാൽപാദങ്ങൾ ഇടുപ്പകലത്തിൽ നിലത്തുറപ്പിക്കുക. ഉപ്പൂറ്റി നിതംബത്തിൽനിന്ന് കുറച്ചു വിട്ടുവേണം െവക്കാൻ.
- ശ്വാസംവിട്ടുകൊണ്ട് കാൽവിരലുകൾ നിലത്തൂന്നി സാവധാനം ഇടുപ്പ് മുകളിലേക്കുയർത്തുക. നിതംബഭാഗത്തിന് ശക്തികൊടുത്ത് ഇറുക്കിപ്പിടിക്കുക. ചുമൽ മുതൽ കാൽമുട്ടുവരെ ഒരു ചരിഞ്ഞ നേർരേഖയാവണം.
അഞ്ചു സെക്കൻഡ് ഹാൾട്ട് ചെയ്തശേഷം ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് നിതംബം സാവധാനം താഴേക്ക് കൊണ്ടുവരുക.12 തവണകളുള്ള നാല് സെറ്റ് ചെയ്യുക. ഒാരോ സെറ്റിനിടയിലും അഞ്ച് സെക്കൻഡ് വിശ്രമം.
5. സിംഗ്ൾ ലെഗ് സർക്കിൾ
- കാലുകൾ നിവർത്തി കൈകൾ ഇടുപ്പിൽ ഇരുവശത്തും നീട്ടി തറയിൽ െവച്ച് നിലത്തു മലർന്നു കിടക്കുക. വയർ ഉള്ളിലേക്ക് വലിച്ചുപിടിക്കാൻ മറക്കരുത്.
- വലതുകാൽ നിവർത്തിക്കൊണ്ടുതെന്ന നിലത്തുനിന്ന് ഉയർത്തുക. വലതുകാലിെൻറ വിരലുകൾ സീലിങ്ങിനെ പോയൻറ് ചെയ്ത് നിൽക്കെട്ട.
- സാവധാനം വലതുകാൽകൊണ്ട് േക്ലാക്വൈസ് 10 തവണയും ആൻറിേക്ലാക്വൈസ് 10 തവണയും ചെറിയ വട്ടം വരക്കുക. സാവധാനം കാൽ താഴെ വെക്കുക.
- ഇതേപോലെ ഇടതുകാലും ചെയ്യുക. ഇതുപോലെ മൂന്ന് സെറ്റ് െചയ്യാം. (ദിവസങ്ങൾ കഴിയുേമ്പാൾ വട്ടത്തിെൻറ വലുപ്പം കൂട്ടിക്കൊണ്ടുവരാം). സെറ്റുകൾക്കിടയിൽ അഞ്ച് സെക്കൻഡ് വിശ്രമം.
6. സിറ്റ് അപ്
- തറയിൽ നീണ്ടുനിവർന്ന് മലർന്നു കിടക്കുക. കാലുകൾ മുട്ടുമടക്കി കുത്തിവെക്കുക. വയർ ഉള്ളിലേക്ക് വലിച്ചുപിടിക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് കൈകൾ നിവർത്തി തലക്ക് പിന്നിലേക്ക് വെക്കുക.
- സാവധാനം ശ്വാസം പുറത്തേക്കുവിട്ട് കൈകളും ശരീരത്തിെൻറ മുകൾഭാഗവും നിലത്തുനിന്നുയർത്തി ഇരുന്നശേഷം കൈകൾ മുന്നോട്ടുകൊണ്ടുവന്ന് കാലുകൾക്കിടയിലായി നിലത്തു തൊടുക.
- വീണ്ടും ശ്വാസം ഉള്ളിേലക്കു വലിച്ച് കൈകൾ തലക്ക് മുകളിലേക്കുയർത്തി ഇരുന്നശേഷം ശരീരത്തിെൻറ മുകൾ ഭാഗവും കൈകളും പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവന്ന് നിലത്തുകിടക്കുക.
12 തവണകളുള്ള നാല് സെറ്റുകൾ ചെയ്യാം. ഒാരോ സെറ്റിനിടയിലും അഞ്ച് സെക്കൻഡ് വിശ്രമം ആവാം.
7. വി അപ്
- കാലുകൾ ചേർത്ത് തറയിൽ കിടക്കുക. കൈകൾ തലക്ക് പിന്നിേലക്ക് നിവർത്തിവെച്ച് വേണം കിടക്കാൻ. ശ്വാസം വലിച്ചുപിടിക്കുക.
- കാലുകൾ നിവർത്തി ഉയർത്തിെവക്കാം.
- വയർ ഉള്ളിലേക്ക് വലിച്ച് സാവധാനം ശ്വാസം വിട്ട് കൈകളും ശരീരത്തിെൻറ മുകൾ ഭാഗവും ഒന്നിച്ച് ഉയർത്തി കൈകൾകൊണ്ട് കാൽമുട്ടുകൾക്ക് മുകളിൽ തൊടാൻ ശ്രമിക്കുക.
- ശ്വാസം ഉള്ളിലേക്ക് വലിച്ച് കൈകളും മേൽശരീരവും താേഴക്ക് താഴ്ത്തിക്കൊണ്ടുവന്ന് പൂർവ സ്ഥിതിയിലെത്തുക.
12 എണ്ണം ഉള്ള നാല് സെറ്റുകൾ ചെയ്യാം.
8, 9. 10: കാലുകൾക്ക് ശക്തിയില്ലായ്മ, തുടകളിലെയും നിതംബത്തിലെയും അമിത കൊഴുപ്പ് എന്നിവക്ക് പരിഹാരം
8. നോർമൽ സ്ക്വാറ്റ്
- നെട്ടല്ല് നിവർത്തി വയർ വലിച്ചുപിടിച്ച് നേരെ നിൽക്കുക. നോട്ടം നേരെ മുന്നിലുള്ള ഒരു പോയൻറിലാവണം.
- കൈകൾ തോൾ ഉയരത്തിൽ മുന്നിലേക്ക് നീട്ടിവെക്കുക.
- കാലുകൾ അകത്തി ഇടുപ്പകലത്തിൽ െവക്കുക.
- നിതംബവും തുടകളും ഇറുക്കിപ്പിടിച്ച് സാവധാനം കാൽമുട്ടുകൾ മടക്കി താഴ്ന്നിരിക്കുക. കാൽമുട്ടുകളും കാൽവിരലുകളും ഒരേ ദിശയിലേക്ക് പോയൻറ് ചെയ്യണം.
- രണ്ടു സെക്കൻഡ് ഹോൾഡ് ചെയ്ത ശേഷം സാവധാനം പൂർവസ്ഥിതിയിലേക്കു വരുക. 20 തവണ ചെയ്താൽ ഒരു െസറ്റ്. അഞ്ച് സെക്കൻഡ് വിശ്രമിച്ചശേഷം വീണ്ടും ചെയ്യുക. മൊത്തം മൂന്ന് സെറ്റ്. ശ്വാസോച്ഛ്വാസം സാധാരണരീതിയിൽ. കാലുകൾ കുറെ കൂടി അകത്തിെവച്ച് സുമോ സ്ക്വാറ്റും, ഇരിക്കുേമ്പാൾ മുഴുവനായും ഇരുന്ന് ഫുൾ സ്ക്വാറ്റും പരിശീലിക്കാം.
മുട്ടുവേദനയുണ്ടെങ്കിൽ സ്ക്വാറ്റ് ചെയ്യുന്ന എണ്ണം കുറച്ച് സാവധാനം ബലപ്പെടുത്തി കൊണ്ടുവന്ന് 20 എണ്ണം ആക്കികൊണ്ടുവന്നാൽ മതി.
9. ലഞ്ചസ്
- ശരീരം നിവർത്തി തോൾ വിരിച്ച് റിലാകസ് ചെയ്ത് നേരെ മുന്നിൽ ഒരു പോയൻറിലേക്ക് നോക്കി നിൽക്കുക.
- വയർ ഉള്ളിലേക്ക് വലിച്ച് കൈകൾ തൂക്കിയിടുക.
- വലതുകാൽ മുന്നോട്ട് എടുത്തുവെക്കുക. രണ്ടു കാൽമുട്ടുകളും 90 ഡിഗ്രിയിൽ മടങ്ങി നിൽക്കെട്ട. മുന്നിലെ കാൽമുട്ട് കാൽക്കഴയുടെ ലെവലിൽ നിൽക്കണം. പിന്നിലെ കാൽമുട്ട് നിലത്തു തൊടാതിരിക്കാനും ശ്രദ്ധവേണം.
- രണ്ടു സെക്കൻഡ് ഹോൾഡ് ചെയ്ത ശേഷം വലതുകാൽ പിന്നിലേക്ക് കൊണ്ടുവന്ന് പൂർവ സ്ഥിതിയിൽ നിൽക്കുക.
വലതുകാലിൽ 20 തവണയും ഇടതുകാലിൽ 20 തവണയും. ഇങ്ങനെ മൂന്നു സെറ്റ്.
10. സുമോ സ്ക്വാറ്റ് വിത്ത് സൈഡ് ബെൻഡ്സ്
കാലുകൾ അകത്തി, നെട്ടല്ലു നിവർത്തി നേരെ നിൽക്കുക.
- കൈകൾ ഉയർത്തി മടക്കി തലക്ക് മുകളിൽ പിടിക്കുക. കൈമുട്ടുകൾ വശങ്ങളിലേക്കും പറത്തേക്കും വരുന്ന വിധം വേണം.
- പതിയെ കാൽമുട്ടുകൾ മടക്കി സുമോ സ്ക്വാറ്റ് പൊസിഷനിൽ ഇരിക്കുക. തുടകൾ നിലത്തിന് സമാന്തരമായിരിക്കണം. കാൽമുട്ടുകളും കാൽവിരലുകളും ഒരേ ദിശയിലാവണം.
- അങ്ങനെ ഇരുന്ന് ശ്വാസം വിട്ട് വലത്തോട്ട് ചരിയുക (വലതുകൈമുട്ട് വലതുകാൽമുട്ടിനടുത്തേക്ക് അടുപ്പിക്കുന്നപോലെ).
- ശ്വാസം ഉള്ളിലേക്ക് വലിച്ച് ശരീരം നേരെ കൊണ്ടുവരുക. (സുമോ സ്ക്വാറ്റിൽ ഇരുന്നുകൊണ്ടുതന്നെ)
- സാവധാനം ശ്വാസം വിട്ട് വിട്ടുെകാണ്ട് ഇടത്തേക്ക് ചരിയുക.
- ശ്വാസം ഉള്ളിലേക്ക് വലിച്ച് നേരെയിരിക്കുക. തുടക്കത്തിൽ 30 സെക്കൻഡ് ചെയ്യുക. സാവധാനം ഒരു മിനിറ്റ് വരെ ചെയ്യാം. കാൽ, നിതംബം എന്നിവക്കൊപ്പം വയർ, ഇടുപ്പ്, ശരീരത്തിെൻറ മുകൾ ഭാഗം എന്നിവക്കും നല്ലതാണ് ഇൗ വ്യായാമം.
വ്യായാമത്തിനുമുമ്പ് 5-10 മിനിറ്റ് വാംഅപ്പുകളും സ്ട്രെച്ചസും ചെയ്യണം. വ്യായാമത്തിനുശേഷവും സ്ട്രെച്ചസും കൂൾ ഒാഫും ചെയ്യുക.
ധാരാളം െവള്ളം കുറച്ചുകുറച്ചായി കുടിക്കുക. ശരീരം നന്നായി വിയർത്തു കുളിക്കെട്ട. ദിവസം മുഴുവൻ ഉണർവോടെ ഇരിക്കാം.
സ്ട്രെങ്ത്ത് എക്സർസൈസിനോടൊപ്പം കാർഡിയോ വർക്ഒൗട്ട് ചെയ്യാൻ മറക്കണ്ട.
വ്യായാമത്തിനുമുമ്പ് രണ്ട് എഗ് വൈറ്റ് അല്ലെങ്കിൽ എന്തെങ്കിലും പഴങ്ങൾ (മഞ്ഞ, ഒാറഞ്ച് നിറത്തിലുള്ളവ ഒഴിവാക്കാം) കഴിക്കാം. മധുരമിടാത്ത ജ്യൂസ് ആവാം. വ്യായാമ ശേഷം അരമണിക്കൂർ കഴിഞ്ഞാൽ പ്രോട്ടീനും അന്നജവും അടങ്ങിയ ഭക്ഷണം കഴിക്കണം.
തയാറാക്കിയത്: മിനി പി.എസ്. നായർ
ക്രീഡ ഫീമെയിൽ
ഫിറ്റ്നസ് സെൻറർ, വടകര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.