പ്രളയക്കെടുതി:പകർച്ചവ്യാധി ഭീഷണിയാകാം

പ്ര​ള​യ​ശേ​ഷ​മു​ള്ള  പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ജീ​വ​ന്​ ഭീ​ഷ​ണി​യാ​കാം.  അ​ങ്ങ​നെ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ വേ​ണം. 
•പ്ര​ള​യ​ജ​ലം  മ​ലി​ന​മ​യ​മാ​ണ്.  എ​ല്ലാ​ത​രം മാ​ലി​ന്യ​ങ്ങ​ളും അ​ട​ങ്ങി​യ ഈ ​വെ​ള്ളം രോ​ഗാ​ണു വാ​ഹി​നി​യാ​ണ്.  കെ​ട്ടി​ക്കി​ട​ക്കു​ന്നി​ട​ത്തു​നി​ന്ന്​ ഒ​ഴു​ക്കി​ക്ക​ള​യാ​ൻ വേ​ണ്ട​ത്​ ചെ​യ്യു​ക.  കു​ട്ടി​ക​ളെ വെ​ള്ള​ത്തി​ൽ  ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. കാ​ലി​ൽ വ്ര​ണ​മു​ള്ള​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക.  
•സെ​പ്റ്റി​ക്​ ടാ​ങ്കും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ത​ക​രാ​റാ​യി​ട്ടു​ണ്ടാ​വും.  ആ ​മ​ലി​ന​ജ​ലം കി​ണ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യി​ട്ടു​ണ്ടാ​വാം.  തെ​ളി​ഞ്ഞ​വെ​ള്ളം ആ​ണെ​ങ്കി​ലും ബ്ലീ​ച്ചി​ങ് ചെ​യ്ത ശേ​ഷം മാ​ത്ര​മേ  ഉ​പ​യോ​ഗി​ക്കാ​വൂ.  
•കൊ​തു​കു​ക​ൾ​ക്ക് വ​ള​രാ​ൻ​പ​റ്റി​യ കാ​ലാ​വ​സ്ഥ​യും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ.  വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.  കൊ​തു​കു​ക​ളു​ടെ ലാ​ർ​വ​ക​ൾ ന​ശി​പ്പി​ക്കു​ക. കൊ​തു​ക് ക​ടി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക. 
•ചെ​റി​യ അ​സ്വ​സ്ഥ​ത തോ​ന്നി​യാ​ൽ​പോ​ലും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​വു​ക.  പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ഇ​ടം ന​ൽ​ക​രു​ത്. 
•പ​ഴ​കി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. ശു​ദ്ധ​വെ​ള്ളം  മാ​ത്രം കു​ടി​ക്കു​ക.  കു​റ​ച്ചു ദി​വ​സം മി​ന​റ​ൽ വാ​ട്ട​റോ ന​ന്നാ​യി തി​ള​പ്പി​ച്ച്‌ ആ​റി​യ വെ​ള്ള​മോ കു​ടി​ക്കു​ക.  
•വീ​ടും പ​രി​സ​ര​വും ന​ന്നാ​യി ശു​ചി​യാ​ക്കു​ക.

ശുദ്ധീകരിച്ച വെള്ളം കുടിക്കാം
പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വും ശ​ക്ത​വു​മാ​യ അ​ണു​ന​ശീ​ക​ര​ണ മാ​ർ​ഗ​മാ​ണ് ക്ലോ​റി​നേ​ഷ​ൻ. ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക. വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക്ലോ​റി​നേ​ഷ​ൻ​ത​ന്നെ​യാ​ണ് ഉ​ത്ത​മം. ബ്ലീ​ച്ചി​ങ്​ പൗ​ഡ​റാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തെ​ളി​ഞ്ഞു​കാ​ണു​ന്ന എ​ല്ലാ വെ​ള്ള​വും സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ക​രു​തേ​ണ്ട. വെ​ള്ള​ത്തി​ൽ രോ​ഗ​കാ​രി​ക​ളാ​യ അ​ണു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കാം. ഒ​മ്പ​ത്​ അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ലെ ഒ​രു​കോ​ൽ വെ​ള്ള​ത്തി​ന്​ ഏ​ക​ദേ​ശം അ​ര ടേ​ബ്​​ൾ​സ്പൂ​ൺ/ അ​ര തീ​പ്പെ​ട്ടി​ക്കൂ​ട് ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ മ​തി. ഒ​മ്പ​ത്​ അ​ടി വ്യാ​സ​മു​ള്ള റി​ങ്​ ഇ​റ​ക്കി​യ കി​ണ​റാ​ണെ​ങ്കി​ൽ മൂ​ന്ന്​ റി​ങ്ങി​ന് ഒ​രു ടേ​ബ്​​ൾ​സ്പൂ​ൺ ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ മ​തി​യാ​കും. 

അ​ള​വ​നു​സ​രി​ച്ച്​ ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ ഒ​രു പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റി​ലെ​ടു​ത്ത് മു​ക്കാ​ൽ ഭാ​ഗം വെ​ള്ള​മൊ​ഴി​ച്ച്  വൃ​ത്തി​യു​ള്ള, ഉ​ണ​ങ്ങി​യ ക​മ്പു​കൊ​ണ്ട് ന​ന്നാ​യി ഇ​ള​ക്കു​ക. ആ ​ലാ​യ​നി അ​ഞ്ചു മി​നി​റ്റ് ഊ​റാ​ൻ വെ​ക്കു​ക. തെ​ളി​ഞ്ഞ ക്ലോ​റി​ൻ വെ​ള്ളം ബ​ക്ക​റ്റി​ൽ ഒ​ഴി​ച്ച് കി​ണ​റ്റി​ലേ​ക്ക്​ ഇ​റ​ക്കു​ക. വെ​ള്ളം ന​ന്നാ​യി ഇ​ള​ക്കു​ക. ​​ക്ലോ​റി​ൻ വെ​ള്ളം എ​ല്ലാ​യി​ട​ത്തും എ​ത്താ​നാ​ണി​ത്. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ക്കാം.  കൂ​ടു​ത​ൽ സ​മ​യം കൊ​ടു​ക്കു​ന്ന​ത് കൂ​ടു​ത​ലു​ള്ള ക്ലോ​റി​ൻ വെ​ള്ള​ത്തി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു പോ​കാ​ൻ സ​ഹാ​യി​ക്കും. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ട്ട സ്​​ഥ​ല​ങ്ങ​ളി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ന്ന​താ​ണ്​ ഉ​ത്ത​മം. അ​തി​നാ​യി ബ്ലീ​ച്ചി​ങ്​ പൗ​ഡ​റി‍​െൻറ അ​ള​വ്  ഇ​ര​ട്ടി​യാ​ക്കു​ക. 

Tags:    
News Summary - Flood issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.