തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1 എന്‍1 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രതക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം. ഇതര സംസ്ഥാന തീർഥാടകരെ കൂടി കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനാണ് രൂപംനല്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആരോഗ്യവകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍മാർക്ക് ജാഗ്രതനിര്‍ദേശം നല്കി. പമ്പ മുതല്‍ സന്നിധാനം വരെ 16 ഓളം ചികിത്സ സഹായകേന്ദ്രങ്ങളുണ്ടാകും. എച്ച്1 എന്‍1 മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉള്ളവര്‍ ശബരിമല യാത്രമാറ്റിവെക്കണമെന്ന് ആരോഗ്യവകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ആറ് ഭാഷകളിൽ തീർഥാടകർക്ക് ലഘുലേഖ നല്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.