സ്ത്രീകളിൽ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാൻറർ ഫേ ഷ്യൈറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകൾ.
ജോലിത്തിരക്കുകൾക്കിടയിൽ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറി ഒടുവിൽ കാൽ നിലത്തുവെക്കാൻ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതൽ. മധ്യവയസ്കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. 40 മുതൽ 50 വയസ്സുവരെയുള്ളവരിൽ ഇത് സാധാരണയായി കണ്ടുവരുന്നു. വളരെ അപൂർവമായി 25 വയസ്സുള്ളവരിലും ഈ രോഗം കണ്ടുവരുന്നു.
എന്താണ് ഉപ്പൂറ്റിവേദന?
കാലിനടിയില്‍ ഉപ്പൂറ്റി മുതല്‍ കാലിെൻറ വിരലുകള്‍ വരെ നീളുന്ന ഭാഗമാണ് പ്ലാൻറർ ഫേസിയെ. മസിലല്ല ഇത്. ഈ ഭാഗത്ത് ഇലാസ്തികത കുറയും. തറയിൽനിന്നുള്ള ആഘാതത്തിൽനിന്ന് സംരക്ഷിക്കുന്ന കാൽപാദത്തിൽ കാണപ്പെടുന്ന കട്ടികൂടിയ ചർമമാണിത്. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോൾ ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമത്തിൽ കുത്തിയിറങ്ങുന്നു.
കാലിെൻറ അടിയിൽ കാണുന്ന വളവാണ് (ആർച്ച്) നമ്മുടെ ശരീരഭാരത്തെ താങ്ങാൻ സഹായിക്കുന്നത്. ഇത് ഇല്ലെങ്കിൽ ശരീരം താഴോട്ട് പതിക്കും. ചെറിയ, ചെറിയ എല്ലുകൾ ചേർന്നാണ് ഈ ആർച്ച് ഫൂട്ട് നിലനിൽക്കുന്നത്. ഈ വളവിൽ വില്ലുപോലെയാണ് പ്ലാൻറർ ഫേസിയെ പ്രവർത്തിക്കുന്നത്. നടക്കുമ്പോള്‍ വലിഞ്ഞുമുറുകിയും അയഞ്ഞും ഇത് ശരീരത്തെയും ചലനങ്ങളെയും ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നു. ഈ പ്ലാൻറർ ഫേസിെയയിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ വരുമ്പോഴാണ് പ്ലാൻറർ ഫേഷ്യൈറ്റിസ് അഥവാ ഉപ്പൂറ്റിവേദന ഉണ്ടാകുന്നത്.
കാലിന് കൂടുതൽ അധ്വാനം കൊടുക്കുന്നവരാണ് കായികതാരങ്ങളും സൈനികരും. തുടർച്ചയായി കാലിന് സംഭവിക്കുന്ന പരിക്കുകളും മറ്റും കായികതാരങ്ങളിൽ ഉപ്പൂറ്റിവേദന ക്ഷണിച്ചുവരുത്തും. മാർച്ച് പാസ്റ്റിനും മറ്റും പങ്കെടുക്കേണ്ടിവരുന്ന സൈനികരിലും ഈ വേദന കണ്ടുവരാറുണ്ട്. ജോലിയിൽനിന്ന് വിരമിച്ചശേഷം വ്യായാമത്തിലും മറ്റും ശ്രദ്ധിക്കാതെ ശരീരം ഫിറ്റല്ലാതെ വരുമ്പോഴാണ് സൈനികരിൽ ഉപ്പൂറ്റിവേദന തുടങ്ങുന്നത്.
ലക്ഷണങ്ങൾ
രാവിലെ എഴുന്നേൽക്കുേമ്പാൾ കാൽ നിലത്തുവെക്കാന്‍ സാധിക്കില്ല. ഉപ്പൂറ്റിയില്‍ നല്ല വേദനയായിരിക്കും. 90 ശതമാനം ആളുകള്‍ക്കും ഉപ്പൂറ്റി വേദനയായാണ് രോഗം തുടങ്ങുന്നത്. 10 ശതമാനം പേര്‍ക്ക് മാത്രമാണ് വിരലുകള്ക്കടിയിലുള്ള വേദനയായി വരുന്നത്.
സൂചികൊണ്ട് കുത്തുന്നപോലുള്ള വേദനയോ കത്തികൊണ്ട് കീറുന്ന വേദനയോ ആയാണ് ചിലർക്ക് ഇത് അനുഭവപ്പെടുന്നത്. ആദ്യത്തെ മൂന്നുനാല് അടി അത്യന്തം വേദന നിറഞ്ഞതായിരിക്കും. എവിടെയെങ്കിലും പിടിക്കാതെ മുന്നോട്ടുനടക്കാന്‍ സാധിക്കാത്ത അവസ്ഥ വരും. കുറച്ച് നടന്നുകഴിഞ്ഞാല്‍ വേദന ഒന്നു കുറയും. പിന്നെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നുകഴിഞ്ഞാല്‍ വേദന അനുഭവപ്പെടുകയില്ലെന്ന് മാത്രമല്ല, അത് നമ്മള് മറക്കുകയും ചെയ്യുന്നു.
ചിലര്‍ക്കാകട്ടെ, ഓഫിസില്‍ കുറച്ചുനേരം ഇരുന്നുകഴിഞ്ഞ് എഴുന്നേൽക്കുമ്പോഴോ വീട്ടില്‍ ടി.വി കണ്ട് എഴുന്നേൽക്കുമ്പോഴോ ഈ വേദന കയറിവരും. അതും കുറച്ച് നടക്കുമ്പോൾ കുറയും. ഇതാണ് രോഗത്തിെൻറ പ്രാരംഭലക്ഷണങ്ങൾ.
ചികിത്സ
നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണിത്. എന്നാൽ, ഏറെ വൈകി ചികിത്സിക്കുമ്പോൾ വേദന മാറാൻ കാലതാമസമെടുക്കും. മറ്റ് രോഗങ്ങളെപ്പോലെ രക്തപരിശോധനയിലോ എം.ആർ.ഐ സ്കാനിങ്ങിലൂടെയോ ഇത് കണ്ടെത്താൻ സാധിക്കില്ല. ഉപ്പൂറ്റിയിലും മസില് തുടങ്ങുന്ന ഭാഗത്തും ചെറിയ വേദന ഉണ്ടാകും. ആ ഭാഗം അമര്‍ത്തുമ്പോള്‍ നല്ല വേദനയുണ്ടാകും. ഇങ്ങനെയാണ് ഈ രോഗത്തെ ക്ലിനിക്കലി തിരിച്ചറിയുന്നത്. മരുന്നുകൊണ്ടും കൃത്യമായ വ്യായാമം കൊണ്ടുമാണ് ഈ അസുഖത്തെ ഇല്ലാതാക്കാൻ സാധിക്കുക.
എല്ലുകള്‍ക്ക് ഒരു സവിശേഷ സ്വഭാവമുണ്ട്. ഏത് ഭാഗത്തേക്കാണോ നമ്മള് കൂടുതലായി ബലംപ്രയോഗിക്കുന്നത് ആ ഭാഗത്തേക്ക് എല്ല് കൂടുതലായി വളരും. പ്ലാൻറർ ഫേസിയയുടെ ഭാഗമായി ഈ ഭാഗത്ത് പ്ലേറ്റ് പോലെ എല്ല് ചെറുതായി വളരാന്‍ തുടങ്ങും. എക്സ്റേ എടുക്കുമ്പോള്‍ ആ ഭാഗത്ത് ചെറിയ മുള്ളുപോലെ എല്ലുവളര്ന്നത് കാണാന്‍ സാധിക്കും.
ആദ്യകാലങ്ങളില്‍ ഈ എല്ല് വളര്‍ച്ചയാണ് ഉപ്പൂറ്റിവേദനക്ക് കാരണമെന്ന് കരുതി ഇത് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തിരുന്നു. പിന്നീടാണ് ഈ എല്ലുവളര്ച്ചയല്ല രോഗത്തിെൻറ പ്രധാന കാരണമെന്ന് തിരിച്ചറിയുന്നത്. ഇപ്പോള്‍ അപൂർവമായേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ.
എല്ലുവളര്‍ച്ച തുടങ്ങിയാൽ സ്ഥിരമായി അസ്വസ്ഥതയും നീര്‍ക്കെട്ടും വരും. ഇത് ഇല്ലാതാക്കാനാണ് മരുന്ന് പ്രധാനമായും നല്‍കുന്നത്. 90 ശതമാനം പേര്‍ക്കും മരുന്നും വ്യായാമവും കൊണ്ട് ഉപ്പൂറ്റിവേദന മാറ്റിയെടുക്കാന്‍ സാധിക്കും.
സമയമെടുക്കും
മരുന്ന് കഴിച്ചിട്ട് ഒന്നു രണ്ട് മാസം പിന്നിട്ടിട്ടും വേദന കുറയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ എത്താറുണ്ട്. വളരെയധികം സമയമെടുത്ത് ഭേദമാകുന്ന അസുഖമാണിെതന്ന് തിരിച്ചറിയണം. ചുരുങ്ങിയത് മൂന്നു മുതൽ ആറുമാസം വരെയെങ്കിലും സമയമെടുക്കും. ചിലർക്കാവട്ടെ ഒന്നോ രണ്ടോ വർഷമെടുക്കും.
ചികിത്സ വൈകിയാല്‍
ചെറിയ വേദനയില്‍ തുടങ്ങി വലിയ രീതിയിലേക്ക് വേദന മാറുന്നതാണ് ഉപ്പൂറ്റിവേദനയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ചികിത്സിക്കാതെ ആറുമാസമോ ഒരുവര്‍ഷമോ കഴിഞ്ഞാല്‍ കാലിെൻറ ഇലാസ്തികതയൊക്കെ മാറി ആ ഭാഗത്ത് കല്ലിപ്പുപോലെ വരും. അപ്പോഴാണ് ഇത് സ്ഥിരം വേദനയായി മാറുന്നത്.
വ്യായാമത്തിൽ ശ്രദ്ധിക്കാം
പ്ലാൻറർ ഫേസിയെ ഇലാസ്തികതക്ക് ബലം നല്കുന്ന വ്യായാമങ്ങളാണ് പ്രധാനമായും നിര്‍ദേശിക്കാറ്. വീട്ടിൽനിന്നുതന്നെ വ്യായാമങ്ങൾ ചെയ്യാം. ആദ്യത്തെ ഒന്നുരണ്ട് മാസം ഫിസിയോ തെറപ്പിസ്റ്റിെൻറ നിർദേശത്തോടെ വ്യായാമം ചെയ്ത് പഠിച്ചതിനുശേഷം വീട്ടിൽനിന്ന് ചെയ്യാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ഇത് വിപരീതഫലം ചെയ്യും. ഇരുകാലിനും ഒരുപോലെ വ്യായാമം നൽകണം. ഒരു കാലിനാണ് വേദനയെങ്കിലും കുറച്ചു കാലങ്ങൾക്ക് ശേഷം അടുത്ത കാലിനും വേദന കണ്ടുവരാറുണ്ട്.
സ്ട്രെച്ചിങ് വ്യായാമം
അമിതവണ്ണം പ്രധാന വില്ലൻ
സ്ത്രീകളിൽതന്നെ അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റിവേദന കൂടുതലായും കണ്ടുവരുന്നത്. ഉയരത്തിനനുസരിച്ച ഭാരമല്ലെങ്കിൽ ശരീരത്തിന് അത് താങ്ങാൻ സാധിക്കില്ല. അപ്പോൾ സ്വാഭാവികമായും ഉപ്പൂറ്റിവേദന ആരംഭിക്കും. തെറ്റായ ജീവിതശൈലിയാണ് ഇത്തരത്തിലുള്ള അമിതവണ്ണത്തിന് പ്രധാന കാരണം. ഉപ്പൂറ്റിവേദനയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇത്തരക്കാർ ഭക്ഷണക്കാര്യത്തിലും ശ്രദ്ധിക്കണം. ജങ്ക്ഫുഡുകൾ കഴിവതും ഒഴിവാക്കണം. വീട്ടമ്മമാരായ സ്ത്രീകൾ പൊതുവെ വ്യായാമത്തിൽ ശ്രദ്ധിക്കാത്തവരാണ്. അമിതവണ്ണവും വ്യായാമമില്ലായ്മയും ഉപ്പൂറ്റിവേദനയെ എളുപ്പം ക്ഷണിച്ചുവരുത്തുന്നു. ഭക്ഷണം നിയന്ത്രിക്കുന്നതിനോടൊപ്പം ചെറിയ ചെറിയ വ്യായാമങ്ങളും ജീവിതത്തിെൻറ ഭാഗമാക്കാൻ ശ്രമിക്കുക.
പാദരക്ഷയിലും വേണം കൂടുതൽ ശ്രദ്ധ
തയാറാക്കിയത്: ഡോ. എസ്. വിജയമോഹൻ
ഡി.എൻ.ബി ഫെലോ ആർത്രോപ്ലാസ്റ്റി
ലീഡ് കൺസൾട്ടൻറ്
അഡൾട്ട് ഹിപ് ആൻഡ് നീ റികൺസ്ട്രക്ഷൻ
ആസ്റ്റർ മെഡ്സിറ്റി കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.