കോഴിക്കോട്: ലോകത്ത് ഏറ്റവും കൂടുതൽ ഹൃദയാഘാതം ഇന്ത്യയിലാണ് സംഭവിക്കുന്നതെന്നും അതിൽ കേരളമാണ് ഏറ്റവും മുന്നിലെന്നും അമേരിക്കൻ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഇൗനാസ് എ. ഇൗനാസ്. നാലിൽ ഒരു ഇന്ത്യക്കാരന് ഹൃദയാഘാതം വരുന്നുണ്ട്. ജനിതക പ്രശ്നങ്ങളും ഉയർന്ന കൊളസ്ട്രോളും ഇതിന് ആക്കം കൂട്ടുന്നു.
നാലിൽ ഒരു ഇന്ത്യക്കാരനിൽ ലിപോേപ്രാട്ടീൻ (എ) എന്ന ഘടകം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നു. അത് ഹൃദയാഘാതത്തിന് വഴിവെക്കും. ഇൗ ജനിതക പ്രശ്നത്തെ കുറിച്ച് കഴിഞ്ഞമാസം ഇന്ത്യ ഹാർട്ട് ജേണലിൽ താൻ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. ഇൗനാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൃദയാഘാതത്തെ നേരിടാൻ നമുക്ക് ചെയ്യാനുള്ളത് കൊളസ്ട്രോൾ നിയന്ത്രിക്കുകയും ജീവിതശൈലിൽ മാറ്റം വരുത്തുകയുമാണ്. അതിനായി ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പുകവലിക്കരുത്, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി സൂക്ഷിക്കുക, അമിതവണ്ണം നിയന്ത്രിക്കുക, രക്തത്തിൽ പഞ്ചസാരയുടെ അളവ് 100ൽ താഴെയായി സൂക്ഷിക്കുക, രക്തസമ്മർദം 120ൽ താഴെയായിരിക്കണം, രക്തത്തിെല കൊഴുപ്പ് 100ൽ താഴെ എത്തിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയാഘാതം വരാനുള്ള സാധ്യത കണ്ടെത്താൻ സാധിക്കും. രോഗസാധ്യതകൾ മനസ്സിലാക്കി ഒാരോരുത്തരും ചികിത്സ നടത്തണമെന്നും ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.