ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. അടുത്തിടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നടന്ന പഠനങ്ങളിലെ ആശങ്കാജനകമായ വെളിപ്പെടുത്തല്‍ ലോകത്തില്‍ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യം ഇന്ത്യയാണെന്നതാണ്. മുന്‍കാലങ്ങളിൽ ഹൃദ്രോഗം പ്രായമേറുന്നതിെൻറ ഭാഗമായി വരുന്നുവെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ഹൃദ്രോഗം കൂടുതലുംകാണപ്പെടുത് ചെറുപ്പക്കാരിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കു രാജ്യങ്ങളിലെ ജനങ്ങളാണ് 80 ശതമാനവും ഇതിനിരകളാകുന്നതും. ആഗോള കൊലയാളിയായി ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കാക്കുന്ന ഈ അസുഖത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് മേയ്ത്ര ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ.ഫാസിൽ അസീം സംസാരിക്കുന്നു
ഹൃദ്രോഗങ്ങളിൽ പ്രധാനം ഹൃദയാഘാതമാണ്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയിൽ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞു കൂടി ഹൃദയത്തിെൻറ രക്തക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലച്ച്് അവ നശിച്ചുപോകുന്ന അവസ്ഥയാണിത്. കൂടാതെ ഹൃദയപേശികളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയാഘാതത്തിെൻറ ഫലമായി ഹൃദയത്തിെൻറ പ്രവര്‍ത്തനം നിലക്കുന്ന ഹൃദയസ്തംഭനം, കുട്ടികളിലുണ്ടാകുന്ന വാതപ്പനി മൂലം ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, ഹൃദയാവരണമായ പെരികാര്‍ഡിയത്തിനുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയവാല്‍വിനുണ്ടാകുന്ന അസുഖങ്ങള്‍, ഹൃദയമിടിപ്പിനുണ്ടാകുന്ന വ്യത്യാസങ്ങള്‍, കണക്ടീവ് ടിഷ്യു ഡിഡോര്‍ഡര്‍( ഉദാ: മര്‍ഫാന്‍ സിന്‍ഡ്രോം), ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസ് എന്നിവയാണവ.
ആന്‍ജിയോഗ്രാമില്‍ രണ്ടില്‍കൂടുതല്‍ ബ്ലോക്കുകളോ ഹൃദയത്തിെൻറ പ്രവര്‍ത്തനത്തിന് തകരാറുകളോ ഉണ്ടെങ്കിൽ ബൈപ്പാസ് സര്‍ജറിയാണ് പരിഗണിക്കാറ്. ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാന്‍ ബ്ലോക്കിെൻറ ഇരുവശത്തും രക്തക്കുഴൽ തുന്നിപ്പിടിപ്പിക്കുകയാണ് ബൈപ്പാസ് സര്‍ജറിയിലൂടെ ചെയ്യുന്നത്. ശരീരത്തില്‍ നിന്നുതന്നെയാണ് ഇതിനായി രക്തക്കുഴലുകളെടുക്കുന്നത്. ഇതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി പ്രവഹിക്കുന്നു.
1.സി.എ.ബി.ജി (കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി)
ബീറ്റിങ്ഹാര്‍ട്ട് ബൈപ്പാസ് സര്‍ജറി
ടോട്ടല്‍ ആർട്ടറിയൽ സി.എ.ബി.ജി
മിനിമലി ഇന്‍വേസീവ് ബൈപ്പാസ് സര്‍ജറി
2.വാല്‍വ് സര്‍ജറി
മിനിമലി ഇന്‍വേസീവ് വാല്‍വ് സര്‍ജറി
അയോട്ടിക് വാല്‍വ് റീപ്ലേസ്മെൻറ്
മൈട്രല്‍ വാല്‍വ് റിപ്പയര്‍
മൈട്രല്‍ വാല്‍വ് റീപ്ലേസ്മെൻറ്
ട്രൈകസ്പിഡ് വാല്‍വ് റിപ്പയര്‍
3.റിപ്പയർ ഒാഫ് അയോട്ടിക് അന്യൂറിസം
ഓപ്പൺ സര്‍ജറി ആൻറ് ഹൈബ്രിഡ് സര്‍ജറി
4.അയോട്ടിക് ഡിസ്സക്ഷനുളള ശസ്ത്രക്രിയ
5.ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസിനുള്ള ശസ്ത്രക്രിയ
6.ജനിതകപരമായിഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങള്‍ക്കുള്ള ശസ്ത്രക്രിയ
7.ആട്രിയല്‍ ഫിബ്രിലേഷനുള്ള ശസ്ത്രക്രിയ
8.ശ്വാസകോശാര്‍ബുദത്തിനുള്ള ശസ്ത്രക്രിയ
9.മീഡിയാസ്‌റ്റൈനല്‍ ട്യൂമറിനുള്ള ശസ്ത്രക്രിയ (ഉദാ: തൈമോമാ)
10.ന്യൂമോതൊറാക്‌സിനും പ്ലൂരല്‍ ഡിസീസസിനുള്ള ശസ്ത്രക്രിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.