നല്ല ചൂടാണല്ലേ? ശ്രദ്ധിക്കണേ. ഈ ചൂടിൽ പലർക്കും ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗമാണ് ചൂടുകുരു. മാരകരോഗമൊന്നുമല്ലെങ്കിലും ദേഹമാസകലം ചൊറിച്ചിലുണ്ടാക്കുമെന്നതിനാൽ അതുമതി നമ്മളെ അസ്വസ്ഥരാക്കാൻ. ചൂടുകുരുവിനെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങളും.
എങ്ങനെ വരുന്നു?
വിയർപ്പുഗ്രന്ഥികൾ ശരീരത്തിെൻറ എല്ലാ ഭാഗത്തുമുണ്ട്. ഇവയാണ് വിയർപ്പ് ഉൽപാദിപ്പിച്ച് പുറന്തള്ളാൻ സഹായിക്കുന്നത്. ശരീരത്തിെൻറ ചില ഭാഗങ്ങളിൽ ഈ വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാകുമ്പോഴാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്.
ലക്ഷണം
ശരീരം ചുവക്കുക, ചർമത്തിൽ കുരുക്കൾ വളരുക, ചൊറിച്ചിൽ, അസ്വസ്ഥത.
എവിടെയുണ്ടാവും?
കഴുത്ത്, നെഞ്ച്, ശരീരത്തിെൻറ പിൻഭാഗം, അരഭാഗം, നാഭിഭാഗം തുടങ്ങിയ ഇടങ്ങളിലാണ് ചൂടുകുരു കൂടുതലായി കാണുക.
ആർക്ക് ബാധിക്കും?
കുട്ടികൾ, അധ്വാനം കുറവുള്ളവർ, പ്രായമുള്ളവർ, തടിയുള്ളവർ, വിയർപ്പ് കൂടുതലുള്ളവർ.
ഒന്ന് ശ്രദ്ധിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.