പെട്ടെന്നുണ്ടാവുന്ന അസുഖങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും ആശ്വാസം കണ്ടെത്താൻ നാട്ടുവൈദ്യത്തിൽ പൊടിക്കൈകൾ നിരവധിയാണ്. ഇത്തരം മരുന്നുകൾ നിർമിക്കാനുള്ള ചേരുവകൾ നമ്മുടെ വീട്ടുതൊടിയിലും അടുക്കളകളിലും തന്നെയുണ്ട്. ഒന്നോർത്തു വെച്ചാൽ എപ്പോഴും പരീക്ഷിക്കാവുന്നതാണ് പാരമ്പര്യമായി കൈമാറിവരുന്ന ഈ മുത്തശ്ശി വൈദ്യം. പലവിധ അസുഖങ്ങൾക്ക് അവ ആശ്വാസമേകും. എങ്കിലും അവ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള ചികിൽസയ്ക്ക് പകരമാവില്ല എന്നും അറിഞ്ഞിരിക്കണം. ചില പൊടിക്കൈകൾ ഇതാ..
മഞ്ഞൾ : എത്ര പഴകിയ ചുമക്കും ആശ്വാസം ലഭിക്കാൻ മഞ്ഞൾപ്പൊടി ഒരു നുെള്ളടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം കുറക്കാനാവും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞൾ നീര് പതിവായി കഴിക്കാം.
നേന്ത്രപ്പഴം : ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴവും മാതളനാരങ്ങ നീരും ദിവസേന കഴിച്ചാൽ അൾസറിന് ആശ്വാസം ലഭിക്കും. അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം കുറയും. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നാരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.
ഇഞ്ചി -: ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ കുറയും. കുരുമുളകും സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഒരു സ്പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹനവും വിശപ്പുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.