തിരുവനന്തപുരം: കൃത്രിമ ഹൃദയവാൽവുകൾക്ക് പകരം ഹോമോഗ്രാഫ്റ്റ് വാൽവുകൾ ഉപയോഗിച്ച് 100 ഇംപ്ലാൻറുകൾ വിജയകരമാക്കി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. ചികിത്സച്ചെലവുകൾ കുറക്കുന്നതോടൊപ്പം രക്തം കട്ടപിടിക്കുന്നതിനെ തടയുന്ന മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാൻ കഴിയുന്ന ഹോമോഗ്രാഫ്റ്റ് ഇംപ്ലാേൻറഷൻ നടത്തുന്ന കേരളത്തിലെ ഏക സ്ഥാപനം എന്ന സവിശേഷതയും ശ്രീചിത്ര സ്വന്തമാക്കി. ഹോമോഗ്രാഫ്റ്റ് ഇംപ്ലാേൻറഷന് വിധേയരായവരിൽ രണ്ടു ദിവസം പ്രായമുള്ള നവജാതശിശുക്കൾ മുതൽ 48 വയസ്സ് പ്രായമുള്ളവർ വരെയുണ്ട്. ഭൂരിഭാഗവും കുട്ടികളാണ്. ജന്മനാ ഹൃദയ വൈകല്യങ്ങളുമായി പിറക്കുന്ന കുട്ടികളടക്കം നൂറുകണക്കിന് രോഗികളാണ് ഹോമോഗ്രാഫ്റ്റ് ഇംപ്ലാൻറിനായി ഉൗഴംകാത്ത് കഴിയുന്നത്.
ഹോമോഗ്രാഫ്റ്റ് വാൽവുകളുടെ ലഭ്യത അനേകം ശിശുക്കൾക്ക് നവജീവിതം നൽകാൻ കഴിയുമെന്ന പ്രത്യാശയിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂെട്ടന്ന് ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. മരിച്ച രോഗികളിൽനിന്നുമാണ് ഹോമോഗ്രാഫ്റ്റ് ബാങ്കിന് ഹൃദയവാൽവുകൾ ലഭിക്കുന്നത്. അപ്രകാരം ഹൃദയവാൽവുകൾ മാറ്റിവെക്കുന്ന പദ്ധതി ശ്രീചിത്രയിലെ കോഒാഡിനേറ്റർ ബീന ബി. പിള്ളയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
മരിച്ച വ്യക്തിയുടെ ബന്ധുക്കളെ സമീപിക്കുന്നതിനു മുമ്പായി മരണകാരണവും മറ്റു വിവരങ്ങളും വിലയിരുത്തി ഹൃദയവാൽവുകൾ മാറ്റം ചെയ്യാൻ യോഗ്യമാണോ എന്ന് വിലയിരുത്തും. മരിച്ച വ്യക്തിയുടെ ഹൃദയവാൽവുകൾ ദാനം ചെയ്യാൻ പരേപ്രരണ കൂടാതെ ബന്ധുക്കൾ സന്നദ്ധത അറിയിച്ചാൽ ശസ്ത്രക്രിയയിലൂടെ മാറ്റം ചെയ്ത് ഹോമോഗ്രാഫ്റ്റ് വാൽവുകൾക്കായി ശേഖരിക്കും. ഇൗ നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മെഡിക്കൽ ഓഫിസറെ വിവരം അറിയിക്കും. അപകടമരണമോ തൂങ്ങിമരണമോ സംഭവിച്ച വ്യക്തിയുടെ ഹൃദയവാൽവുകൾ മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ ശേഖരിക്കും. ഹൃദയവാൽവുകൾ സൂക്ഷ്മാണുരഹിതവും സുരക്ഷിതവുമെന്ന് ഉറപ്പുവരുത്തും. തുടർന്ന് ഹൃദയവാൽവുകൾ മൈനസ് 196 ഡിഗ്രി സെൽഷ്യസ് ഉൗഷ്മാവിൽ ബാഷ്പാന്തരീക്ഷത്തിൽ സൂക്ഷിക്കും. കൂടാതെ, ഹെപ്പറ്റെറ്റിസ് ബി, സി, എച്ച്.ഐ.വി അണുമുക്തമെന്നും ഉറപ്പുവരുത്തും.
ഡോ.കെ. ജയകുമാർ മേധാവിയായ ശ്രീചിത്രയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിദഗ്ധരായ ഡോ. ബൈജു എസ്. ധരനും ഡോ. ശബരീനാഥ് മേനോനും നേതൃത്വം നൽകുന്ന സംഘമാണ് ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.