മൈഗ്രേൻ തടയാൻ

തലയുടെ ഇരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ശക്​തമായ തലവേദനയാണ്​ മൈഗ്രേൻ. തലച്ചോറിലെ രക്​്​ത ധമനികളിലുണ്ടാകുന്ന ഉത്തേജനമാണ്​ മൈഗ്രേനിടയാക്കുന്നത്​. തലവേദന കൂടാതെ വെളിച്ചം, ശബ്​ദം എന്നിവ അസ്വസ്​ഥതയുണ്ടാക്കുക, കാഴ്​ചകളിൽ തേജോവലയം പ്രത്യക്ഷ​െപ്പടുക, മനംപിരട്ടൽ, ഛർദ്ദി, തളർച്ച എന്നിവയെല്ലാം മൈഗ്രേ​െൻറ ലക്ഷണങ്ങളാണ്​.

ഒാരോ വ്യക്​തിയിലും മൈഗ്രേ​െൻറ കാരണങ്ങൾ വ്യത്യസ്​തമായിരിക്കും. മൈഗ്രേൻ വന്നാൽ പല തരത്തിലുള്ള ചികിത്​സകളും നിലവിലുണ്ട്​. എന്നാൽ ​ൈമഗ്രേൻ ഉണ്ടാക്കാൻ സാധയതയുള്ള കാര്യങ്ങൾ അവഗണിക്കുകയാണ്​ അതിനെ തടയാനുള്ള ഏറ്റവും നല്ല വഴി.

അതിന്​ നിങ്ങൾക്ക്​ മൈഗ്രേൻ ഉണ്ടാക്കുന്ന കാര്യങ്ങൾ എന്താണെന്ന്​ ആദ്യം കണ്ടുപിടിക്കണം. അതിനായി കുറച്ചു മാസങ്ങളിൽ ഒരു മൈഗ്രേൻ ഡയറി സൂക്ഷിക്കാം.

  • മൈഗ്രേൻ ഉണ്ടാകുന്നതിന്​ തൊട്ടുമുമ്പ്​ നിങ്ങൾ എന്താണ്​ കഴിച്ചത്​, എത്രമാത്രം
  • എപ്പോൾ മൈഗ്രേൻ തുടങ്ങി. എപ്പോൾ അവസാനിച്ചു.
  • ​ൈമഗ്രേനിനു തൊട്ടു മുമ്പ്​ നടന്ന സംഭവമെന്ത്​. ആ ദിവസം നിങ്ങൾ എന്തെല്ലാം ചെയ്​തു
  • മൈഗ്രേൻ തുടങ്ങു​േമ്പാഴും അതിനോടടുത്ത സമയത്തും നിങ്ങളുടെ തോന്നലുകൾ എന്തെല്ലാം
  • എന്തു മരുന്ന്​ കഴിച്ചു. എത്രമാത്രം
  • സ്​ത്രീകളാണെങ്കിൽ ആർത്തവകാലം എത്രമാത്രം അടുത്തിട്ടാണ്​

ഇൗ വിവരങ്ങളെല്ലാം ഡയറിയിൽ സൂക്ഷിക്കുക. കുറച്ചു മാസങ്ങൾ ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിച്ചാൽ എന്താണ്​ നിങ്ങളിൽ മൈഗ്രേനിന്​ ഇടയാക്കുന്നതെന്ന്​ മനസ്സിലാക്കാൻ സാധിക്കും.


മൈ​േഗ്രേൻ ഉണ്ടാക്കാൻ സാധ്യതയുള്ള സാധാരണ സാധനങ്ങൾ ഇവയാണ്​:

  • മുട്ട
  • മദ്യം, വീഞ്ഞുകൾ
  • ചോക്​ലേറ്റ്​
  • പാൽ, തൈര്​ പോലുള്ള ക്ഷീരോത്​പന്നങ്ങൾ
  • കൃത്രിമ മധുരങ്ങൾ
  • പഴകിയ പാൽക്കട്ടി
  • കഫീൻ
  • രുചികൂട്ടുന്ന വസ്​തുക്കൾ
  • നിർജ്ജലീകരണം
  • ചൂടുള്ള കാലാവസ്​ഥ
  • സൂര്യപ്രകാശം ഉൾപ്പെടെയുള്ള തീക്ഷണമായ വെളിച്ചം
  • ഉച്ചത്തിലുള്ള ശബ്​ദങ്ങൾ
  • കാലാവസ്​ഥാ മാറ്റം
  • ശാരീരികമായ അധ്വാനം
  • ഉറക്കക്കുറവ്​
  • മനഃക്ലേശം
  • പുകവലി
  • അമിതവണ്ണം
  • തീവ്രമായ ഗന്ധങ്ങൾ
  • ആർത്തവം
  • ജനനനിയന്ത്രണ മരുന്നുകൾ, ഹോർമോൺ ​െതറാപ്പി
  • നിരാഹാരം

 ഇത്തരം കാര്യങ്ങൾ ഉ​േപക്ഷിക്കുന്നതിലൂടെ മൈഗ്രേൻ ഏറെക്കുറെ തടയാം.

ജീവിത രീതിയിൽ മാറ്റം വരുത്തിയും മൈഗ്രേൻ പ്രതിരോധിക്കാം:

  • കൃത്യമായി വ്യായാമം ചെയ്യുക
  • ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുക
  • മനഃക്ലേശം കുറക്കുക
  • ധ്യാനം, യോഗ പോലെ പേശികൾക്ക്​ അയവുനൽകുന്ന ​പരീശീലനം ചെയ്യുക
  • നന്നായി ഉറങ്ങുക, കൃത്യസമയത്ത്​ ഭക്ഷണം കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക

അക്യുപങ്​ചർ, മസാജിങ്ങ്​ തുടങ്ങിയ സമാന്തര ചികിത്​സാ സമ്പ്രദായവും പരീക്ഷിക്കാവുന്നതാണ്​. അനുഭവത്തിൽ നിന്നും മൈഗ്രേനുണ്ടായാൽ എന്തു ചെയ്യണമെന്ന്​ പഠിക്കും. ഇരുട്ടു മുറിയിൽ കിടക്കുക, ​നെറ്റിയിൽ ​െഎസ്​ പാക്കുകൾ വക്കുക, ചെറുതായി മയങ്ങുക തുടങ്ങിയവ പരീക്ഷിക്കും. ​ചിലപ്പോൾ അതുകൊണ്ട്​ തന്നെ ​ൈമഗ്രേൻ മാറുകയും ചെയ്യും. ചിലർക്ക്​ തടയാൻ പ്രയാസകരമായ രീതിയിൽ മൈഗ്രേൻ ഉണ്ടാകും. അത്തരക്കാർ ഡോക്​ടറെ സമീപിച്ച്​ യോജിച്ച ചികിത്​സ നേ​േടണ്ടതാണ്​.

Tags:    
News Summary - how to prevent migraines naturally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.