വൈദ്യ​ുതാഘാതം, അപകടത്തിൽപ്പെട്ടവരും രക്ഷകരും അറിയാൻ

ഏതാനും ദിവസം മുമ്പാണ്​ നമ്മൾ ആ വാർത്ത വായിച്ചത്​. വീട്ടിലെ മോ​ട്ടോർ കേടായ​ത്​ നന്നാക്കുകയായിരുന്ന 55കാരനായ അച്ഛന്​ ഷോക്കേറ്റപ്പോൾ രക്ഷിക്കാനെത്തിയ 12കാരനായ മകനും അച്ഛനൊപ്പം ​മരിച്ചുവെന്ന വാർത്ത. ഒരു വീട്ടുമുറ്റത്ത്​ നിരത്തിക്കിടത്തിയ അച്ഛ​​​​െൻറയും മക​​​ന്റെയും വെള്ളപുതച്ച ശരീരങ്ങളുടെ ആ ദൃശ്യം മനസ്സിൽ നിന്ന്​ മായില്ല. അത്രമേൽ വേദനിപ്പിക്കുന്നുണ്ട്​ ആ അച്ഛ​​​ന്റെയും നിഷ്​കളങ്കനായ മക​​​ന്റെയും ചിത്രങ്ങൾ...

മഴക്കാലമാണിത്​. വൈദ്യൂതി കമ്പികൾ പൊട്ടിവീഴുന്നതടക്കം ഷോക്കേൽക്കുന്ന, ചിലരെങ്കിലും മരിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയം. അപകടത്തിനു മുമ്പിൽ സമനില നഷ്​ടപ്പെടുമ്പോഴാണ്​ രക്ഷകർ പോലും ചിലപ്പോൾ അപകടത്തിന്​ ഇരയാവുന്നത്​...

ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട മുൻകരുതലിനെക്കുറിച്​ ഡോ. ​ജാവേദ്​ അനീസ് എഴുതിയ ഇൗ കുറിപ്പ്​ ഏറെ പ്രയോജനപ്പെടുന്നതാണ്​. അപകടത്തിൽ പെടുന്നവർക്കും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും ഒരുപോലെ പ്രയോജനകരം...

ഡോ. ജാവേദ്​ അനീസ് എഴുതുന്നു...

‘‘കുറച്ചു ദിവസം മുമ്പ്​ വന്ന ഒരു വാർത്തയാണ്. ഷോക്കേറ്റുവീണ അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച മകനും ഷോക്കേറ്റു മരിച്ചു എന്ന്. എനിക്ക് വളരെ അടുപ്പമുള്ള വയോധികയായ ലക്ഷ്മിയേടത്തി ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്റ്റേ-വയറിൽ നിന്നും ഷോക്കേറ്റ് മരിച്ചിട്ട് അധികനാൾ ആയിട്ടില്ല. അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ ഷോക്കേറ്റ് ആശുപത്രിയിലായി. വേണ്ടപ്പെട്ടവരാരെങ്കിലും അപ്രതീക്ഷിതമായി വീണുകിടക്കുന്നതു കണ്ടാൽ ഓടിച്ചെന്ന് രക്ഷിക്കാൻ വെമ്പാത്തവർ കുറയും.
സ്നേഹമോ അനുതാപമോ മൂലമുള്ള നമ്മുടെ ഒരു Impulse അഥവാ ത്വര ആണത്. ഈ സാഹചര്യത്തെ മറികടന്നു മാത്രമേ ഷോക്കേറ്റ വ്യക്തിക്ക് ശരിയായ പരിചരണം സുരക്ഷിതമായി നൽകുവാൻ സാധിക്കുകയുള്ളൂ.

ഇങ്ങനെ ഒരു സാഹചര്യം വന്നാൽ എനിക്കും നിങ്ങൾക്കും നമ്മുടെ കുട്ടികൾക്കും ഓർമയിൽ വെക്കാനുള്ള ചില സംഗതികൾ കുറിക്കുന്നു.

1) സ്വയം സുരക്ഷിതയാ/നാകുക:
സ്വരക്ഷയാണ് സുരക്ഷാപ്രവർത്തനങ്ങളുടെ ഒന്നാം പാഠം. സ്വരക്ഷ നോക്കാത്ത രക്ഷാപ്രവർത്തകൻ ഫലത്തിൽ അപകടത്തിന്റെ ആഘാതം കൂട്ടുകയാണ് ചെയ്യുക. വിചാരം വികാരത്തേക്കാൾ മുന്നിട്ടു നിൽക്കണം. യുക്തിയും പ്രായോഗികചിന്തയും അനുതാപത്തോട് ചേർന്നു നിൽക്കണം.

2) പരിസരം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുക:
വീണുകിടക്കുന്ന ആളുടെ ചുറ്റുപാടും ഒന്നു നോക്കൂ. ഇലക്ട്രിക്​ ഷോക്കിന് കാരണമായ പൊട്ടികിടക്കുന്ന ലൈൻ കമ്പിയോ മറ്റ് കറൻറ്​ കമ്പികളോ കണ്ടെത്താൻ സാധിക്കും.
ഈ നിരീക്ഷണത്തിൽ മൂന്ന് കാര്യങ്ങൾ വിട്ടുകളയരുത്.
a) ഷോക്കേറ്റ ആൾ കറൻറ്​ ഉറവിടവുമായി തൊട്ടിരിക്കുകയാണോ
b) തറ നനഞ്ഞിരിക്കുകയാണോ...? ആണെങ്കിൽ ആ ഏരിയയിൽ പ്രവേശിക്കരുത്.
c) തീ ഉണ്ടോ...? വെള്ളം കൊണ്ട് കെടുത്തരുത്. Fire Extinguisher ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.

3) സഹായം അഭ്യർത്ഥിക്കുക:
നിങ്ങൾ ഒറ്റക്കാണ് ആ കാഴ്ച കാണുന്നത് എങ്കിൽ ഒന്നുറക്കെ സഹായം അഭ്യർത്ഥിക്കൂ. വരുന്നവർ അപകടമേഖലയിലേക്ക് പോകരുത് എന്ന മുന്നറിയിപ്പ് കണിശമായി നൽകുകയും ചെയ്യൂ.
ഫയർഫോഴ്സ് ആമ്പുലൻസ് പൊതുസ്ഥലത്താണെങ്കിൽ കെ.എസ്.ഇ.ബി എന്നിവയെ ഡയൽചെയ്യുക. കൃത്യമായ സ്ഥലവിവരവും അപകടവിവരവും നൽകുക.

4) മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കറണ്ട് ഓഫാക്കുകയും വേണം:
മെയ്ൻ സ്വിച്ച് ഓഫാക്കുക അല്ലെങ്കിൽ ഫ്യൂസ് ഊരുക. ഹൈവോൾട്ടേജ് ലൈനിന്റെ അടുത്തേക്കൊന്നും ചുമ്മാ ചാടിക്കയറരുത്. ഒരു ലൈറ്റിന്റെയോ മറ്റോ സിച്ച് ഓണാക്കി നോക്കി വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പാക്കണം.

5) ഷോക്കേറ്റ ആളെ കറൻറ്​ ​േസാഴ്സിൽ നിന്നും മോചിപ്പിക്കുക.
കറന്റിനെ കടത്തിവിടാത്ത മരം,റബ്ബർ, പ്ലാസ്​റ്റിക്​ തുടങ്ങിയവ കൊണ്ടുള്ള ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഷോക്കേറ്റ ആളെ മോചിപ്പിക്കേണ്ടത്.
ഇടിമിന്നലേറ്റ ആളാണെങ്കിൽ തൊടുന്നത് സുരക്ഷിതമാണ്.
ഇത്രയും മുൻകരുതൽ വൈദ്യുതാഘാതമേറ്റ ഒരാളെ രക്ഷിക്കാൻ പോകുന്ന വ്യക്തി സ്വീകരിച്ചിരുന്നുവെങ്കിൽ മുകളിൽ സൂചിപ്പിച്ച അപകടങ്ങൾ ഒഴിവാക്കാമായിരുന്നു.

അപകടത്തിൽ പെട്ട വ്യക്തികളെ എങ്ങനെ പൊസിഷൻ ചെയ്യണം, ശ്വസനപാത (Airway) ശ്വസനം രക്തചംക്രമണം എന്നിവ എങ്ങനെ ഉറപ്പാക്കാം, CPR എങ്ങനെ നൽകാം, പൊള്ളലിന് എന്തെല്ലാം പരിചരണമാണ് നൽകേണ്ടത് എന്നീ കാര്യങ്ങളിൽ മനോഹരമായ വിക്കി ഹൗ (Wikihow) ലേഖനം
https://www.wikihow.com/Treat-a-Victim-of-Electrical-Shock ഇൗ ലിങ്കിലുണ്ട്​. ...’’

(തിരൂർ ഗവ. ഹോസ്പിറ്റലിൽ ജൂനിയർ കൺസൾട്ടൻറാണ്​ ലേഖകൻ)

 

Tags:    
News Summary - how to save lifves from electric shocks health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.