കണ്ണൂർ: മെഡിക്കൽ കോളജ് അടക്കമുള്ള എല്ലാ സർക്കാർ രക്തബാങ്കുകളും രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രക്തശേഖരണം സാധ്യമല്ലെന്നുപറഞ്ഞ് രക്തദാതാക്കളെ പറഞ്ഞുവിടുന്ന നടപടി അവസാനിപ്പിക്കണം. ഇതിനാവശ്യമായ നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ നൽകണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു. കേരള രക്തദാന സമിതി സംസ്ഥാന രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ് നൽകിയ പരാതിയിലാണ് നടപടി.
മെഡിക്കൽ കോളജ് അടക്കമുള്ള രക്തബാങ്കുകളിൽ രക്തശേഖരണ വിഭാഗം ഉച്ച രണ്ടുവരെ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് പരാതി. ജീവനക്കാരുടെ കുറവാണ് കാരണം. അടിയന്തര ഘട്ടങ്ങളിൽ രക്തദാതാക്കള എത്തിച്ചാൽ സമയം കഴിഞ്ഞതിെൻറ പേരിൽ മടക്കിയയക്കുന്നതായി പരാതിയിൽ പറയുന്നു.
അത്യാസന്ന നിലയിലുള്ള രോഗികൾ മരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗികൾ സ്വകാര്യ രക്തബാങ്കുകളിൽ നിന്നും പണംകൊടുത്ത് രക്തം വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. രക്തശേഖരണ കേന്ദ്രങ്ങളിൽ എപ്പോഴും അത് നടത്തേണ്ടത് അത്യാവശ്യമാണ്. ജീവനക്കാർ കുറവാണെങ്കിൽ എണ്ണം വർധിപ്പിക്കണമെന്നും കമീഷൻ കൂട്ടിച്ചേർത്തു. കമീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമർപ്പിച്ചിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.