ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികളിൽ 4.66 കോടിയും പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലാത്തവരാണെന്ന് റിപ്പോർട്ട്. ലോകത്തെ ഇത്തരം കുട്ടികളുടെ മൂന്നിലൊന്നാണിതെന്നും ‘േഗ്ലാബൽ ന്യൂട്രീഷൻ റിപ്പോർട്ടിൽ പറയുന്നു.
പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലുള്ളത് ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. നൈജീരിയയും പാകിസ്താനുമാണ് ഇന്ത്യക്ക് പിന്നിൽ. ദീർഘകാലം മതിയായ പോഷകാഹാരം ലഭിക്കാത്തതും തുടർച്ചയായ അണുബാധയുമാണ് വളർച്ച ശോഷണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഞ്ചു വയസ്സിനു താഴെയുള്ളവരിൽ മരണനിരക്ക് കൂടുതലാവുന്നതിെൻറ പ്രധാന സൂചനയാണിതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.