ഇ​ന്ത്യ​ക്കാ​ര​െൻറ ആ​രോ​ഗ്യ​ത്തി​നാ​യി ദി​നം​പ്ര​തി മൂ​ന്ന്​ രൂ​പ​

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ​രം​ഗ​ത്തെ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ വ​ള​രെ പി​റ​കി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ അ​ലോ​പ്പ​തി ഡോ​ക്​​ട​ർ​മാ​രു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും ക​ണ​ക്കി​ലാ​ണ്​ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി താ​ര​ത​മ്യം ചെ​യ്യു​​േ​മ്പാ​ൾ ഇ​ന്ത്യ​യി​ൽ ജ​ന​സം​ഖ്യാ​നു​പാ​ത​മ​ന​സ​രി​ച്ച്​ അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം ഡോ​ക്​​ട​ർ​മാ​രു​ടെ ​കു​റ​വു​ണ്ട്. 
ക​ണ​ക്കു​ക​ൾ പ്ര​കാ​രം 11,082 പേ​ർ​ക്ക്​ ഒ​രു ഡോ​ക്​​ട​റും 1,844 പേ​ർ​ക്ക്​ ഒ​രു ആ​ശു​പ​ത്രി കി​ട​ക്ക​യു​മാ​ണ്​​ നി​ല​വി​ലു​ള്ള​ത്. രാ​ജ്യ​ത്തെ മൊ​ത്തം 130 കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 10 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ ഡോ​ക്​​ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം 1000​ പേ​ർ​ക്ക്​ ഒ​രു ഡോ​ക്​​ട​ർ വീ​തം വേ​ണം. 
രാ​ജ്യ​ത്തെ ശ​രാ​ശ​രി ക​ണ​ക്കു​ക​ളാ​ണി​ത്. എ​ന്നാ​ൽ, ബി​ഹാ​ർ പോ​ലു​ള്ള പി​ന്നാ​ക്ക സം​സ്​​ഥാ​ന​ങ്ങ​ളി​ൽ സ്​​ഥി​തി കൂ​ടു​ത​ൽ ദ​യ​നീ​യ​മാ​ണ്. ബി​ഹാ​റി​ൽ 28,391 പേ​ർ​ക്ക്​ ഒ​രു ഡോ​ക്​​ട​റാ​ണു​ള്ള​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ​യും ഡോ​ക്​​ട​ർ​മാ​രെ മൊ​ത്ത​ത്തി​ൽ പ​രി​ഗ​ണി​ച്ചാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​ർ ഡോ​ക്​​ട​ർ​മാ​രു​ടെ ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. 

സ​ർ​ക്കാ​ർ ഒ​രു ഇ​ന്ത്യ​ക്കാ​ര​​െൻറ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി ദി​നം​പ്ര​തി മൂ​ന്ന്​ രൂ​പ​മാ​ത്ര​മാ​ണ്​ ചെ​ല​വി​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  വ്യ​ക്തി​ക്കാ​യി വ​ർ​ഷ​ത്തി​ൽ 1,112 രൂ​പ​മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ചെ​ല​വി​ടു​ന്ന​ത്. മാ​സ​ത്തി​ൽ ഇ​ത്​ 93 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ആ​റു​ വ​ർ​ഷ​മാ​യി ഇൗ ​തു​ക​മാ​ത്രം ചെ​ല​വി​ടു​ന്ന സ​ർ​ക്കാ​റി​ന്​ ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​വേ​ണ്ടി അ​ൽ​പം​പോ​ലും കൂ​ടു​ത​ൽ ചെ​ല​വി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം അ​യ​ൽ​രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച്​ നാ​ലി​ര​ട്ടി കൂ​ടു​ത​ൽ തു​ക​യാ​ണ്​ അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്. 

ആ​ശു​പ​ത്രി​ക​ളു​ടെ​യും കി​ട​ക്ക​ക​ളു​ടെ​യും എ​ണ്ണ​ത്തി​​െൻറ കാ​ര്യ​ത്തി​ലും ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്​​്. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 23,000 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഏ​ഴു​ ല​ക്ഷം കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലു​ള്ള 20,000ത്തോ​ളം ആ​ശു​പ​ത്രി​ക​ളി​ൽ വെ​റും മൂ​ന്ന്​ ല​ക്ഷം കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​വ​െ​ട്ട 3,700 ആ​ശു​പ​ത്രി​ക​ളി​ലാ​യി 4.3 ല​ക്ഷം കി​ട​ക്ക​ക​ളും. ഇ​തി​ൽ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ഒ​രു കി​ട​ക്ക​യി​ൽ ര​ണ്ട്​ രോ​ഗി​ക​ളെ വ​രെ കി​ട​ത്തി​യാ​ണ്​ ചി​കി​ത്സി​ക്കു​ന്ന​െ​ത​ന്നും റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Indian health system-Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.