മനുഷ്യശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത അവയവങ്ങളാണ് ഒരു ജോഡി വൃക്കകൾ. രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന പ ്രധാന വിസർജനാവയവമാണിത്. വയറിനുള്ളിൽ നെട്ടല്ലിന് ഇരു വശത്തുമായി കാണപ്പെടുന്ന ഏകദേശം 12 സെൻറിമീറ്റർ നീളവും ആറ് സെൻറിമീറ്റർ വീതിയുമുള്ള ഇൗ അവയവം രക്തത്തിലെ മാലിന്യത്തെ അരിച്ചെടുക്കുന്ന അരിപ്പയുടെ ധർമമാണ് നിർവഹിക ്കുന്നത്.
ഇത്തരത്തിൽ അരിച്ചെടുക്കുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറംതള്ളി ശരീരത്തെ ശുദ്ധിയായി സൂക്ഷിക ്കുന്നത് വൃക്കകളാണ്. ഒരു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ ആരോഗ്യമുള്ള ഒരു വൃക്ക മതി. ഏതെങ്കിലും കാരണവശാൽ ഒര ു വൃക്ക തകരാറിലായാൽ അതിെൻറ ജോലി കൂടി അടുത്ത വൃക്ക ഏറ്റെടുക്കും. ചുവന്ന രക്താണുകളെ ഉത്പാദിപ്പിക്കാനാവശ്യ മായ എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ നിർമിക്കുന്നതും വൃക്കകൾ തന്നെ.
പ്രായം കൂടും തോറും വൃക്കയുടെ ആ രോഗ്യം കുറഞ്ഞു കൊണ്ടിരിക്കും. ഏകദേശം അറുപത് ശതമാനത്തോളം രോഗബാധിതനായി കഴിഞ്ഞാലേ വൃക്കരോഗത്തിെൻറ പ്രഥമ ലക ്ഷണങ്ങൾ പോലും കണ്ടു തുടങ്ങുകയുള്ളൂ. വൃക്കകളുടെ പ്രവർത്തനത്തെ RFT(Renal function test) ലൂടെ കണ്ടെത്താനാകും.
ഇന്നത്തെ നമ്മ ുടെ ഭക്ഷണ ശീലങ്ങളും ജീവിതരീതിയും വൃക്കരോഗികളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു എന്ന് ഡയാലിസിസിന് വിധേയരാകു ന്ന രോഗികളുടെ കണക്കെടുത്താൽ മനസ്സിലാക്കാം. അതിനാൽ തന്നെ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വൃക്കരോഗ ത്തിന് കാരണം
പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്ക രോഗത്തിെൻറ പ്രഥമ കാരണങ്ങൾ. പ്രമേഹം മൂലമുണ്ടാവ ുന്ന വൃക്ക സ്തംഭനത്തിന് ‘ഡയബറ്റിക് നെഫ്രോപതി’ എന്നാണ് പറയുന്നത്. പ്രമേഹ രോഗികളില്‍ 40 ശതമാനത്തോളം ആളുകള്‍ക്ക ് പത്തോ പതിനഞ്ചോ വര്‍ഷങ്ങൾക്ക് ശേഷം വൃക്കരോഗത്തിെൻറ ലക്ഷണങ്ങള്‍ കണ്ടുവന്നേക്കാം.
വൃക്കയിലുണ്ടാകുന ്ന കല്ല് വൃക്കരോഗത്തിന് കാരണമാവുന്ന ഘടകമാണ്. ‘നെഫ്രോറിസ്’ എന്നാണിതിനെ പറയുന്നത്. വൃക്കകള്‍ അരിച്ചു കളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോഴാണ് അവ പരലുകളായി രൂപപ്പെടുകയും തുടർന്ന് കല്ലുകളായി രൂപാന്തരപ്പെടുകയും ചെയ്യു ന്നത്.
കിഡ്നിക്ക് ഹാനികരമായ മരുന്നുകളുടെ അമിതമായ ഉപയോഗവും കിഡ്നി തകരാറിലാവുന്നതിലേക്ക് നയിക്കും. വേദന സ ംഹാരികളാണ് വൃക്കയെ കാര്യമായി ബാധിക്കുന്നത്. ലോഹാംശമടങ്ങിയ മരുന്നുകളും വൃക്കയെ തകരാറിലാക്കും. അനാവശ്യമായി മ രുന്നുകൾ കഴിക്കുന്ന ശീലം കേരളത്തിൽ വൃക്കരോഗികളെ സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയ ും വ്യായാമത്തിെൻറ കുറവും ഫാസ്റ്റ് ഫുഡുകളുടെ അമിതമായ ഉപയോഗവും വൃക്കകളെ തകരാറിലാക്കും. പുകവലി, മദ്യപാനം എന ്നിവയും വൃക്കരോഗത്തിന് കാരണങ്ങളാണ്.
പാരമ്പര്യമായും വൃക്ക തകരാറ് വരാം
40 ശതമാനത്തോളം പാരമ്പര്യവും ജനിതകപരവുമായ കാരണങ്ങൾ കൊണ്ടാണ് വൃക്കരോഗങ്ങൾ ബാധിക്കുന്നത്. മാതാവിനും പിതാവിനും ഈ അസുഖം കാണുന്നുണ്ടെങ്കിൽ അൻപത് ശതമാനത്തോളം കുഞ്ഞുങ്ങളിലും ഈ അസുഖം ഉണ്ടാകാൻ സാധ്യതയുണ്ട്. അഡൾട്ട് ഡോമിനൻറ് പോളിസിസ്റ്റിക് വൃക്ക രോഗമാണ് ഇതിൽ പ്രധാനപ്പെട്ടത്. മാതാപിതാക്കളുടെ വയറിെൻറ അൾട്രാ സൗണ്ട് സ്കാനിങ്, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ എന്നിവയിലൂടെ കുട്ടികളിലെ രോഗസാധ്യത കണ്ടെത്താം.
സ്ത്രീകളിലെ വൃക്കരോഗം
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വൃക്കരോഗം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജനിതക ഘടകങ്ങളും ഹോർമോൺ വ്യതിയാനങ്ങളും ഇതിന് കാരണങ്ങളാണ്. ഗർഭിണികളിൽ ഗർഭഛിദ്രത്തിനും മാസം തികയാതെയുള്ള പ്രസവത്തിനും വൃക്കരോഗം ഇടയാക്കാറുണ്ട്.
വൃക്ക രോഗവും അനീമിയയും
ശരീര കോശങ്ങളിലേക്കും മറ്റും ഒാക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനുള്ള എരിത്രോ പോയിറ്റിന്‍ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് വൃക്കകളാണ്. രോഗമുള്ള വൃക്കകൾക്ക് ഇൗ ഹോർമോൺ ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരികയും തൻമൂലം ചുവന്ന രക്താണുക്കളുടെ രൂപീകരണം കുറഞ്ഞ് അനീമിയക്ക് കാരണമാവുകയും ചെയ്യുന്നു. ഇതോടെ ശരീര കോശങ്ങളിലേക്കും തലച്ചോറിലേക്കും മറ്റുമുള്ള ഒാക്സിജൻ പ്രവാഹം കുറഞ്ഞ് ക്ഷീണവും വിളർച്ചയും ബാധിക്കാനിട വരുന്നു. വൃക്കരോഗത്തിെൻറ ആദ്യ ഘട്ടത്തിൽ തന്നെ രോഗിയെ അനീമിയയും ബാധിക്കും.
ഇൗ ലക്ഷണങ്ങളുണ്ടോ, ശ്രദ്ധിക്കണം
ചിലരിൽ രണ്ടു ദിവസം കൊണ്ട് പെെട്ടന്ന് വൃക്ക സ്തംഭനം ഉണ്ടായേക്കാം. അക്യൂട്ട് കിഡ്നി ഫെയിലിയർ എന്നാണ് ഇൗ അവസ്ഥയെ വിളിക്കുന്നത്.
അക്യൂട്ട് കിഡ്നി ഫെയിലിയറിെൻറ ലക്ഷണങ്ങൾ
ഇൗ ലക്ഷണങ്ങളുണ്ടെങ്കിൽ അത് ഗുരുതരമായ വൃക്ക തകരാറിെൻറ ലക്ഷണമായേക്കാം. ഇവ ശ്രദ്ധയിൽ പെടുന്ന പക്ഷം ഡോക്ടറെ കാണാൻ അമാന്തിക്കരുത്.
എന്താണ് പ്രതിവിധി
രക്തസമ്മർദം, പ്രമേഹം എന്നിവയുടെ പിറകെ ആയിരിക്കും വൃക്ക സംബന്ധമായ രോഗങ്ങളും പിടിപെടുക. അതിനാൽ വൃക്കക്ക് തകരാറ് സംഭവിക്കുന്നത് തടയാൻ ധാരാളം വെള്ളം കുടിക്കുകയും മൂത്രശങ്ക തോന്നിയാലുടൻ മൂത്രമൊഴിക്കുകയും ചെയ്യണം. മത്സ്യം, ധാന്യങ്ങൾ എന്നിവ വൃക്കയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളാണ്. വൃക്കരോഗം ഉണ്ടെന്നറിഞ്ഞാൽ ഡയാലിസിസിന് താമസിക്കരുത്. ഡയാലിസിസും വൃക്ക മാറ്റി വെക്കലുമാണ് വൃക്ക സ്തംഭനത്തെ അതിജീവിക്കാനുള്ള വഴികൾ.
വൃക്കയിൽ കല്ല് രൂപപ്പെടുന്നത് വൃക്ക തകരാറിലാവുന്നതിന് കാരണമാകുന്നു. സമൃദ്ധമായി മഗ്നീഷ്യം അടങ്ങിയ ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കുന്നത് വൃക്കയിൽ കല്ല് രൂപപ്പെടുന്നത് തടയാൻ സഹായകമാവും. വൃക്കയില്‍ കല്ലിെൻറ പ്രശ്നമുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്ന വെള്ളത്തിെൻറ അളവ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം തീരുമാനിക്കണം.
രക്തസമ്മർദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കുറച്ച് മാത്രം കഴിക്കുക, കൊഴുപ്പ് ധാരാളമുള്ള ഭക്ഷ്യ വസ്തുക്കൾ നിയന്ത്രിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിച്ചാൽ വൃക്ക രോഗങ്ങളെ അകറ്റാൻ സാധിക്കും.
വൃക്ക തകരാറുള്ളവർ പാലിക്കേണ്ട ചിട്ടകൾ
വൃക്ക തകരാറും വൃക്കസ്തംഭനവും
ഒരു വൃക്കക്ക് തകരാറ് സംഭവിച്ചെന്ന് കരുതി വൃക്ക സ്തംഭനം വരില്ല. ഒരു വൃക്കക്ക് തകരാറ് സംഭവിച്ചാൽ അതിെൻറ പ്രവർത്തനം കൂടി അടുത്ത വൃക്ക ഏറ്റെടുക്കും. വൃക്കസ്തംഭനം താൽക്കാലികമായും സ്ഥായിയായും സംഭവിക്കാം. ശരീരത്തിൽ വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് കുറയുന്ന സാഹചര്യം താൽക്കാലിക വൃക്കസ്തംഭനം എന്നുപറയുന്നു. സാവധാനത്തിൽ വൃക്കകളെ തകരാറിലാക്കുന്നതാണ് സ്ഥായിയായ വൃക്കസ്തംഭനം
GFR(Glomerular filteration rate)
വൃക്കയുടെ സ്തംഭനാവസ്ഥ അറിയുവാൻ നടത്തുന്ന ടെസ്റ്റ് ആണ് ജി.എഫ്.ആർ. 90ml/min. ആണ് സാധാരണ മൂല്യം. സ്തംഭനാവസ്ഥയുടെ തീവ്രത കണ്ടെത്തി അതിെൻറ അടിസ്ഥാനത്തിലാവും ഡോക്ടർ ചികിത്സ നിർണയിക്കുക. മരുന്ന്, ഭക്ഷണനിയന്ത്രണം, ഇടക്കിടെയുള്ള പരിശോധന എന്നിങ്ങനെ മൂന്നുതരത്തിലാണ് വൃക്ക രോഗത്തിനുള്ള ചികിത്സ.
ഡയാലിസിസ്
വൃക്കയുടെ പ്രവർത്തനം ശരീരത്തിനു വെളിയിൽ കൃത്രിമമായി നടത്തുന്നതാണ് ഡയാലിസിസ്. ഹിമോഡയാലിസിസ്, പെരിട്ടോണിയൽ ഡയാലിസിസ് എന്നിങ്ങനെ രണ്ട് തരം ഡയാലിസിസുകളുണ്ട്. ഉപകരണത്തിെൻറ സഹായത്തോടെ രക്തശുദ്ധീകരണം ചെയ്യുന്ന ഡയാലിസിസ് ആണ് ഹിമോ ഡയാലിസിസ്. ഇത് ആശുപത്രിയിൽ വെച്ചോ വീട്ടിൽ വെച്ചോ ചെയ്യാം. രോഗിയുടെ രക്തം ഡയലൈസര്‍ എന്ന കൃത്രിമ വൃക്കയിലൂടെ കടത്തിവിട്ട് രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധികമായുള്ള ലവണങ്ങളും നീക്കം ചെയ്ത് ശുദ്ധരക്തം രോഗിയുടെ ശരീരത്തിലേക്കുതന്നെ കടത്തിവിടുകയാണ് ഹിമോ ഡയാലിസിസിലൂടെ ചെയ്യുന്നത്.
അടിവയറിലൂടെ ട്യുബ് വഴി ശരീരവുമായി ഘടിപ്പിച്ച ഡയാലിസേറ്റ് എന്ന ഡയാലിസിസ് സൊല്യൂഷനിലൂടെ ശരീരത്തിലെ മലിന സ്രവം കളഞ്ഞ് രക്തത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് പെരിേട്ടാണിയൽ ഡയാലിസിസ്. വയറ്റിനുള്ളിൽ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലുള്ള പെരിട്ടോണിയല്‍ എന്ന ഭാഗത്തേക്ക് ഡയാലിസിസിനുള്ള ദ്രാവകം കടത്തി വിടുകയാണ് ഇൗ ഡയാലിസിസിൽ ചെയ്യുന്നത്.
പെരിട്ടോണിയല്‍ സ്തരത്തിലെ ചെറു രക്തക്കുഴലുകളില്‍നിന്ന് ഇൗ ദ്രാവകത്തിലേക്ക് മാലിന്യം എത്തുകയും തുടർന്ന് ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് രോഗിയുടെ രക്തം ശുദ്ധീകരിക്കുന്നു. പെരിട്ടോണിയല്‍ ഡയാലിസിസ് വീട്ടില്‍ത്തന്നെ ചെയ്യാം. പെരിറ്റോണിയല്‍ ഡയാലിസിസിനെ അപേക്ഷിച്ച് ഹീമോഡയാലിസിസ് ആണ് കൂടുതല്‍ കാര്യക്ഷമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.