വൃക്കയിൽ കല്ലുള്ളവർ റമദാൻ വ്രതം പ്രത്യേകമായി സൂക്ഷിക്കണം. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ക്കരവും മൂത്രനാളിയിൽ അണുബാധയുണ്ടാകാനും കാരണമാകും. ഇഫ്താറിനും അത്താഴത്തിനുമിടയിൽ ധാരാളം വെള്ളം കുടിച്ചിരിക്കണം. റമദാനിലെ അവസാനത്തെ നാളുകളിൽ പ്രത്യേകിച്ചും. പലരും രാത്രികാലത്ത് ശരീരത്തിന് വേണ്ടത്ര ജലാംശം ലഭിക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കാറില്ല. അത് മൂത്രത്തിലെ കല്ലിനു കാരണമാകും. മറ്റു മാസങ്ങളുമായി താരതമ്യപ്പെടുത്തുേമ്പാൾ കല്ലുണ്ടാവാനുള്ള സാധ്യത റമദാനിൽ കൂടുതലാണ്. വേണ്ടത്ര വെള്ളം ശരീരത്തിന് ലഭിക്കാത്തതാണ് കാരണം.
24 മണിക്കൂറുകൾക്കകം രണ്ട് ലിറ്റർ വെള്ളം ശരീരത്തിൽ നിന്ന് മൂത്രം വഴി ഒഴിവാകുന്നതിന് ആവശ്യമായത്ര വെള്ളം കുടിച്ചിരിക്കണം. വ്യക്തികളുടെ അധ്വാനം, ജോലി, വയർപ്പ് എന്നിവയും പരിഗണിച്ചായിരിക്കണം വെള്ളത്തിെൻറ അളവ്. മൂത്രം തെളിഞ്ഞതോ ഇളം മഞ്ഞ നിറത്തിലുള്ളതോ ആയിരിക്കണം. കടുത്ത മഞ്ഞനിറമുള്ളതോ ചുവപ്പ് കലർന്നതോ ആണെങ്കിൽ രക്തത്തിെൻറ അംശം മൂത്രത്തിൽ ചേർന്നെന്നു പറയാം. റമദാനിലെ അവസാന ദിവസങ്ങൾ ഇതിൽ ഏറ്റവും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.