രാവിലെ തിരക്കിട്ട് ജോലിക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് സുഗതന് തെൻറ നെഞ്ചിെൻറ ഇടതു ഭാഗത്ത് ചെറിയ വേദന അനുഭവപ്പെട്ടത്. െഎ.ടി മേഖലയിൽ ജോലി ചെയ്യുന്ന സുഗതൻ പക്ഷെ ഗ്യാസ് ട്രബ്ൾ ആണെന്ന ചിന്തയിൽ വേദനയെ അവഗണിച്ചു. എന്നാൽ അൽപം കഴിഞ്ഞപ്പോൾ വേദന കുറയാതിരിക്കുന്നതോടൊപ്പം ശരീരം വിയർക്കുക കൂടി ചെയ്തു തുടങ്ങി. തു ടർന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ എത്തിയപ്പോഴേക ്ക് വേദന അയാളെ തളർത്തിയിരുന്നു. തുടർന്ന് പരിശോധനയിലാണ് ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞത്. ഇതൊരു ചെറിയ ഉ ദാഹരണം മാത്രം.
നമ്മുടെ ദൈനംദിന കർമങ്ങൾക്കിടയിലെപ്പോഴെങ്കിലും ചിലപ്പോൾ നമുക്കും ഇത്തരത്തിൽ ചെറിയ തോതില െങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടേക്കാം. തിരക്കിനിടയിൽ പലതും അവഗണിക്കാറായിരിക്കും പതിവ്. ഇത്തരത്തിൽ നമ്മൾ ശ ്രദ്ധിക്കാതെ പോകുന്ന ചില നെഞ്ച് വേദനകൾ ഹൃദയാഘാതത്തിെൻറ ലക്ഷണമായേക്കാം. വേദനകളെ എല്ലാം ഭയപ്പാടോടു കൂടി കാ ണേണ്ടതില്ലെങ്കിലും അവഗണിക്കുന്നത് നല്ലതല്ല.
ഹൃദയാഘാതം ഗുരുതരമായ രോഗം തന്നെയാണ്. ഹൃദയത്തിെൻറ ഏതെങ്ക ിലും ഒരു ഭാഗത്തിൽ രക്തം കട്ട പിടിച്ച് രക്തപ്രവാഹം നിലക്കുകയും തുടർന്ന് ഹൃദയപേശികൾ നശിക്കുകയും ചെയ്യുന്ന അവ സ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം മയോ കാർഡിയൽ ഇൻഫ്രാക്ഷൻ എന്നും അറിയപ്പെടുന്നു. രക്തക്കുഴലുകൾ അടഞ്ഞ് ഹൃദയത്തില േക്കുള്ള ഒാക്സിജൻ പ്രവാഹം നിലച്ച് ഹൃദയ പേശികൾ നിർജ്ജീവമാകുന്ന അവസ്ഥയാണ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ. ഹൃദയാഘാതം സംശയിക്കുന്ന ഒരു രോഗിയെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടത്.
ഹൃദയാഘാതത്തിെൻറ ലക്ഷണങ്ങൾ:
ലക്ഷണങ്ങൾ കഠിനമാണെങ്കിൽ എത്രയും വേഗം ചികിത്സ തേടേണ്ടത് നിർബന്ധമാണ്. ഹൃദയാഘാതത്തിെൻറ പ്രധാന ലക്ഷണം ഹൃദയത്തിൽ നിന്ന് ഇടത് തോളിലേക്ക് പടർന്ന് താടിയെല്ലിൽ വരെ ചെന്നെത്തുന്ന വേദനയാണ്. ഹൃദയത്തിന് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നുണ്ടാകുന്ന ഇൗ വേദനയെ ആൻജിന എന്നാണ് പറയുന്നത്. എല്ലാവർക്കും കഠിനമായ നെഞ്ചു വേദന അനുഭവപ്പെടണമെന്നില്ല.
ഹൃദയത്തിലേക്ക് ഓക്സിജൻ സാന്നിധ്യമുള്ള രക്തമെത്തിക്കുന്ന കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തികളിൽ കൊളസ്ട്രോൾ നിക്ഷേപങ്ങൾ രൂപപ്പെട്ട് അതുവഴി രക്തം കട്ടപിടിക്കുകയും കൊറോണറി ധമനികളിലൂടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലച്ച ഹൃദയ പേശികൾ തകർന്ന് ഹൃദയാഘാതം സംഭവിക്കുകയാണ് ചെയ്യുന്നത്. ജീനുകൾ, വംശീയ പശ്ചാത്തലം, വയസ്, ലിംഗം എന്നിവയെല്ലാം ഹൃദയാഘാതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഹൃദയാഘാത സാധ്യത ഇവരിൽ കൂടുതൽ:
ചെറുപ്പക്കാരിലെ ഹൃദയാഘാതങ്ങൾ
ഇന്നത്തെ കാലത്ത് ആർക്കും വരാവുന്ന ഒരു അസുഖമാണ് ഹൃദയാഘാതം. അതിന് വലിപ്പചെറുപ്പം ഒന്നുമില്ല. ചെറുപ്പക്കാരിലും പ്രായമായവരിലും ലക്ഷണങ്ങൾ പലവിധമാണ് കാണപ്പെടുന്നത്. ജീവിതരീതിയും ഭക്ഷണ ശൈലിയും പ്രധാന കാരണം. ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണം ചെറുപ്പക്കാരിൽ കൂടാൻ കാരണം ഇതിനെ പ്രാരംഭ ലക്ഷണങ്ങൾ പലർക്കും അറിയില്ലെന്നതാണ്.
പ്രധാന ലക്ഷണങ്ങൾ:
സ്ത്രീകളിലെ ഹൃദയാഘാതം
സ്ത്രീകളുടെ മരണകാരണങ്ങളിൽ ഒന്നാംസ്ഥാനത്താണ് ഹൃദയാഘാതം. സ്ത്രീകളിലും പുരുഷൻമാരിലും ഹൃദയാഘാതം മൂലമുണ്ടാകുന്ന ആൻജിന എന്ന പേരിലറിയപ്പെടുന്ന വേദനയിൽ മാറ്റമുണ്ട്.
സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ:
ചികിത്സാരീതികൾ:
രോഗിക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ:
ഹൃദയാഘാതത്തിന് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷം രോഗിക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകുന്നത് ശ്വാസതടസത്തിന് ഇടയാക്കുമെന്നതിനാൽ ഭക്ഷണ പദാർത്ഥങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ:
ഇ.സി.ജി അല്ലെങ്കിൽ ഇലക്ട്രോ കാർഡിയോഗ്രാം, ആൻജിയോഗ്രാഫി, കാർഡിയാക് എൻസൈൻ പരിശോധനകൾ, മള്‍ട്ടി സ്ലൈഡ്എം.ആര്‍ ആന്‍ജിയോഗ്രാം, താലിയം സ്കാൻ ടെസ്റ്റ് എന്നിവയിലൂടെയും നെഞ്ചിെൻറ എക്സ് റേ പരിശോധിച്ചും ഹൃദയാഘാതത്തെ കണ്ടെത്താം. ഹൃദയാരോഗ്യം ജീവെൻറ അടിസ്ഥാനമാണ്. ഹൃദയത്തിെൻറ താളം നിലക്കാതെ നോക്കാം. കാരണം നാളെ അത് മറ്റൊരു വ്യക്തിയുടെ ജീവെൻറ സ്പന്ദനമായേക്കാം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.