ലണ്ടൻ: അണുനാശിനികളടങ്ങിയ ‘മൗത്ത് വാഷു’കളുടെ ഉപയോഗം വ്യായാമം ചെയ്യുേമ്പാൾ ലഭിക്കുന്ന ഗുണഫലങ്ങൾ ഇല്ലാതാക്കുമെന്ന് പഠനം. പ്രശസ്ത ശാസ്ത്രജേണലായ ‘ഫ്രീ റാഡിക്കൽ ബയോളജി ആൻഡ് മെഡിസിനി’ലാണ് ഇതുസംബന്ധിച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് പോളിമൗത്ത് 23 ആരോഗ്യവാന്മാരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പുതിയ കണ്ടെത്തൽ ഹൃദയാരോഗ്യവും വായിലെ അണുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ അറിവുകൾ നൽകുന്നുണ്ട്.
വ്യായാമത്തിലൂടെ ശരീരത്തിലെ രക്തക്കുഴലുകൾ വികസിക്കുകയും രക്താതിസമ്മർദമുള്ളവരിൽ അത് സാധാരണ നിലയിൽ എത്തിക്കുകയും ചെയ്യുന്നതായി നേരേത്തതന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ, മൗത്ത് വാഷ് ഉപയോഗിക്കുന്നവരിൽ രക്താതിസമ്മർദം അത് ഉപയോഗിക്കാത്തവരേക്കാൾ ഉയർന്നതോതിലാെണന്നാണ് കണ്ടെത്തലിലുള്ളത്.
വ്യായാമം ചെയ്യുേമ്പാൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ‘നൈട്രിക് ഓക്സൈഡ്’ എന്ന രാസവസ്തു നൈട്രേറ്റായി വായിലെ ഉമിനീർ ഗ്രന്ഥിയിൽ ശേഖരിക്കപ്പെടുകയും വ്യായാമത്തിനുശേഷവും വികസിച്ച രക്തക്കുഴലുകളെ ദീർഘനേരം അതേപടി നിലനിർത്തുകയും ചെയ്യുേമ്പാൾ മൗത്ത് വാഷ് ഉപയോഗം ഈ പ്രക്രിയയെ ഇല്ലാതാക്കുന്നു എന്നാണ് കണ്ടെത്തൽ.
മൗത്ത് വാഷ് ഉപയോഗിച്ചും അല്ലാതെയും വ്യായാമം ചെയ്തവരുടെ രക്തസമ്മർദം പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫ. റോൾ ബെസ്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.