നഖങ്ങൾ വിളിച്ചറിയിക്കും നിങ്ങളുടെ ആരോഗ്യത്തെ

നഖങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ വിളിച്ചറിയിക്കും. വൃക്കരോഗങ്ങൾ, തൈറോയിഡ്​ തുടങ്ങിയ അസുഖങ്ങൾ നഖങ്ങളിൽ മാറ്റമുണ്ടാക്കും.  കുത്തനെയും വിലങ്ങനെയുമുള്ള വരകളാണ്​ നഖങ്ങളിൽ ഉണ്ടാകുന്ന സാധാരണ മാറ്റം. തൊലിയുടെ കോശങ്ങൾകൊണ്ടു തന്നെ നിർമിച്ചവയാണ് നഖങ്ങളും​. അതിനാൽ തൊലിപ്പുറത്തുണ്ടാകുന്ന വരട്ടു​െചാറി, ചർമം വരണ്ടുണങ്ങുന്നത്​ പോലുള്ള അസുഖങ്ങൾ നഖങ്ങളിൽ വരകൾ സൃഷ്​ടിക്കും. പ്രോട്ടീൻ, കാത്​സ്യം, സിങ്ക്​, ​െവെറ്റമിൻ എ തുടങ്ങിയവയു​െട അഭാവവും നഖങ്ങളിൽ പ്രതിഫലിക്കും. നഖങ്ങളി​െല ഇത്തരം വരകൾ സാധാരണയായി ഉപദ്രവകാരിയല്ല. 

നഖങ്ങളിൽ കുത്തനെയുള്ള വരകളോടൊപ്പം നിറവ്യത്യാസം കാണുന്നു​ണ്ടെങ്കിൽ ​ശ്രദ്ധിക്കേണ്ടതുണ്ട്​. 20 നെയിൽ ഡിസ്​ട്രോഫി എന്ന അവസ്​ഥയിൽ നഖങ്ങളിൽ നിറമാറ്റമുണ്ടാകും. കൂടാതെ നഖങ്ങൾ കട്ടികൂടിയതോ പെ​െട്ടന്ന്​ പൊടിയുന്നതോ ആയ അവസ്​ഥയിലായിരിക്കും. ഇരുമ്പ്​ കുറഞ്ഞുണ്ടാകുന്ന അനീമിയ മൂലം നഖം സ്​പൂൺ രൂപത്തിൽ കുഴിഞ്ഞിരിക്കും. പ്രായംകൂടിയവരിലും നഖങ്ങളിൽ കുത്ത​െനയുള്ള വരകൾ കണാം. 

വിലങ്ങനെയുള്ള വരകളെ ബ്യൂസ്​ ലൈൻസ്​ എന്നും വിളിക്കുന്നു. ബ്യുസ്​ ൈ​ലൻസ്​ ഗുരുതര രോഗങ്ങളൂടെ ലക്ഷണമാകാം. ഗുരുതര വൃക്കരോഗമുണ്ടെങ്കിൽ ബ്യുസ്​ ലൈൻസ്​ വരാം. 20 വിരലുകളിലെ നഖങ്ങളിലും ബ്യൂസ്​ ലെൻസ്​ വരികയാണെങ്കിൽ അത്​ മുണ്ടിവീക്കം, തൈറോയിഡ്​, പ്രമേഹം, സിഫിലിസ്​ തുടങ്ങിയവയുടെ ലക്ഷണമാകാം. കീമോ​െതറാപ്പിയും ബ്യുസ്​ ​െലെൻസിന്​ കാരണമാകാം. 

നഖത്തിനടിയിൽ കടുത്ത ബ്രൗൺ, കറുപ്പ്​, ചുവപ്പ്​ നിറങ്ങൾ ശ്രദ്ധയിൽപ്പെടുകയും നഖത്തിന്​ പരിക്കും ഉ​െണ്ടങ്കിൽ എൻഡോകാർഡിയത്തിനുണ്ടാകുന്ന ഇൻഫ്ലമേഷനാകാം അതിനു കാരണം. 

ഒന്നു രണ്ടാഴ്​ച ശ്രദ്ധിച്ചിട്ടും മാറാത്ത പരിക്കുകൾ നഖത്തിന്​ ഏ​റ്റട്ടു​െണ്ടങ്കിൽ ഡോക്​ടറെ കാണുന്നതാണ്​ ഉചിതം. നഖങ്ങളി​െല വരകൾ മാറ്റുന്നതിനായി​ അതിനു പിറകി​െല കാരണങ്ങളെയാണ്​ ചികിത്​സിക്കേണ്ടത്​. എന്തു​െകാണ്ടാണ്​ വരകൾ വീണതെന്ന്​ ആദ്യം ക​െണ്ടത്തി ചികിത്​സ തേടണം. സാധാരണ ഗതിയിൽ പ്രായം കൂടുതന്നതി​​െൻറ ലക്ഷണങ്ങളായാണ്​ വരകൾ കാണപ്പെടാറ്​.  

നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ധാരാളം കാത്​സ്യവും ഇരുമ്പ​ും അടങ്ങിയ ഭക്ഷണം കഴിക്കണമെന്നാണ്​​ വിദഗ്​ധാഭിപ്രായം. ഒലീവ്​​ ഒായിൽ ഉപയോഗിച്ച്​ നഖം മസാജ്​ ചെയ്യുന്നത്​ നഖത്തിന്​ തിളക്കം ലഭിക്കാൻ നല്ലതാണ്​. 

നഖങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ ചില ടിപ്പുകൾ: 

  1. സ്​ഥിരമായി നെയിൽപോളിഷ്​ ഉപയോഗിക്കുന്നത്​ നഖത്തി​​െൻറ തിളക്കം കുറക്കും. ആഴ്​ചയിൽ മൂന്നു തവണയെങ്കിലും ചെറുനാരങ്ങ നഖത്തിൽ ഉരക്കുന്നത്​ മഞ്ഞനിറം മാറിക്കിട്ടാൻ സഹായിക്കും. 
  2. നഖങ്ങളിൽ ജലാംശം നിലനിർത്താൻ ഒായിൽ മസാജ്​ ആകാം. ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്നു മുതൽ അഞ്ചു മിനുട്ടു വരെ ഒലീവ്​​ ഒായിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച്​ മസാജ്​ ചെയ്യാം. ഇത്​ ആവർത്തിച്ചാൽ നഖത്തി​​െൻറ തിളക്കം തിരിച്ചു പിടിക്കാം. 
  3. ഇടക്കിടെ ​െവള്ളം തട്ട​ുന്നത്​ നഖങ്ങളെ വരണ്ടതാക്കും. നല്ല ഗുണമേൻമയുള്ള ഒായിൽ ഉപയോഗിക്കുകയാണെങ്കിൽ വെള്ളം തട്ടി നഖം വരളുന്നത്​ ഒഴിവാക്കാം. ചൂടുകുറഞ്ഞ ഒായിലുകളാണ്​ നല്ലത്​. അവ രാത്രി മുഴുവൻ പുരട്ടിയിടാം. ഇത്​ നഖങ്ങളെയും പുറം ​െതാലി​െയ മൃദുലമാക്കുകയും കൈകളി​െല ഇൗർപ്പം സംരക്ഷിക്കുകയും ​െചയ്യും. 
  4. ഇരുമ്പ്​, കാത്​സ്യം, സിങ്ക്​, വൈറ്റമിൻ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ നഖങ്ങൾക്ക്​ ഇവ അത്യന്താപേക്ഷിതമാണ്​. തൈരിൽ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്​. കെരാറ്റിൻ എന്ന പ്രോട്ടീൻ ഘടകങ്ങൾ നഖങ്ങളുടെ രൂപീകരണത്തിൽ പങ്കുവഹിക്കുന്നു. അതിനാൽ പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഭക്ഷണവും നഖത്തി​​െൻറ ആരോഗ്യത്തിന്​ ആവശ്യമാണ്​.  
  5. നഖങ്ങൾ ഉണക്കി വൃത്തിയായി സംരക്ഷിക്കുക. നഖങ്ങളിൽ കെമിക്കലുകൾ ഉപയോഗിക്കുന്നത്​ ഒഴിവാക്കുക. 
Tags:    
News Summary - Nails Says about Your Health - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.