ലണ്ടൻ: നേത്ര ചികിത്സ രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ൈജവ പദാർഥം ഉപയോഗിച്ചുള്ള കൃത്രിമ നേത്രപടലം (റെറ്റിന) വികസിപ്പിച്ചു. ഒാക്സ്ഫഡ് സർവകലാശാലയിൽ വിദ്യാർഥിനിയായ വനേസ റെസ്ട്രെപോ ഷീൽഡ് എന്ന 24 കാരിയാണ് വൈദ്യശാസ്ത്രരംഗത്ത് നേട്ടമായേക്കാവുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നിലവിൽ നേത്രചികിത്സക്ക് ഉപയോഗിക്കുന്ന കൃത്രിമ നേത്രപടലം ദൃഢതയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
എന്നാൽ, പുതിയതരം ൈജവ തന്മാത്രകൾ ഉപയോഗിച്ചുള്ള കൃത്രിമ നേത്രപടലം യഥാർഥ നേത്രപടലത്തിനോട് അടുത്ത സാമ്യമുള്ളതാണ്. ഇത് ഉപയോഗിച്ചുള്ള ചികിത്സ കൂടുതൽ എളുപ്പമുള്ളതും രോഗിക്ക് മികച്ച കാഴ്ചലഭിക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൈവ കോശങ്ങളിൽനിന്നുതെന്ന ലബോറട്ടറിയിൽ വികസിപ്പിക്കാവുന്നതാണ് ഇവയെന്നതും മറ്റൊരു പ്രത്യേകതയാണ്.
കണ്ണിെൻറ ഉൾഭാഗത്ത്, പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന നേത്രപടലത്തിനുള്ളിലെ പ്രോട്ടീൻ സെല്ലുകളാണ് ഒരു വ്യക്തി കാണുന്ന വസ്തുക്കളുടെ രൂപത്തെ ഇലക്ട്രിക് സിഗ്നലുകളാക്കി മാറ്റി തലച്ചോറിലെത്തിക്കുന്നത്. ഇൗ പ്രവർത്തനത്തെ കൃത്യമായി അനുകരിക്കുന്ന ഇരട്ടപാളികളുള്ള റെറ്റിനയാണ് വെനേസ വികസിപ്പിച്ചത്. സാധാരണഗതിയിൽ കൃത്രിമ റെറ്റിന ഒരാളിൽ വെച്ചുപിടിപ്പിച്ചാൽ അയാൾക്ക് ചില ശാരീരിക അസ്വസ്ഥതകളുണ്ടാകും. പുറത്തുനിന്നുള്ള വസ്തുവിെന പുറന്തള്ളാനുള്ള ശരീരത്തിെൻറ പ്രവണതയാണിത്.
എന്നാൽ, ഇവർ വികസിപ്പിച്ച റെറ്റിന, ശരീരകോശങ്ങളിൽനിന്നുതന്നെ ആയതിനാൽ ഇൗ സങ്കീർണത ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ, ഇൗ സാേങ്കതിക വിദ്യ വലിയ പ്രതീക്ഷക്കു വകനൽകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വനേസയുടെയും സംഘത്തിെൻറയും ഗവേഷണഫലങ്ങൾ സയൻറിഫിക് റിപ്പോർട്ട് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.