ജില്ലയിലെ പേരാമ്പ്രയിലുള്ള ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളും അവരുടെ ബന്ധുവും മസ്തിഷ്കജ്വരം (എൻസഫലൈറ്റിസ്) മൂലം മരിക്കുകയും അവരുമായി രോഗസമയത്ത് സമ്പർക്കമുണ്ടായിരുന്ന ബന്ധുക്കൾ, ആശുപത്രി ജീവനക്കാർ, സംസ്കാരശുശ്രൂഷ നടത്തിയ ഒരാൾ തുടങ്ങിയവർ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തതോടെ ബന്ധുക്കളും നാട്ടുകാരും മാത്രമല്ല, ഒരു സംസ്ഥാനമൊന്നാകെ രോഗ ഭീതിയിലാണ്. ഇതെഴുതുന്ന സമയത്തും തുടർന്ന് ആ പ്രദേശത്തു പലരും സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വാർത്തകളാണ് കേൾക്കുന്നത്.
മസ്തിഷ്ക വീക്കത്തിന് കാരണം ഇതുവരെ ദക്ഷിണേന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതും വിരളവുമായ ‘നിപ വൈറസ്’ (Niphae virus) ആണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് ‘ക്ലസ്റ്റർ’ ആയി ‘മസ്തിഷ്കവീക്കം’ ഉണ്ടായ സ്ഥിതിക്ക് രോഗം പടരാതിരിക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ നേടാനും ആരോഗ്യവകുപ്പിനോടൊപ്പം സമൂഹവും ജാഗ്രതകാട്ടണം. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരോഗ്യവകുപ്പിൽ വിവരമറിയിക്കുകയാണ് പ്രധാനം.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക
ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തിന് സമീപമുള്ളവരും രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ ആശു പത്രിയിലെത്തി ഉചിതമായ ചികിത്സ തേടണം. ഇപ്പോഴുണ്ടായ രോഗം വായു, വെള്ളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകൾക്കോ, ഇൗച്ചകൾക്കോ ഇൗ രോഗം പകർത്താൻ സാധ്യമല്ല. രോഗം പകർന്നിട്ടുള്ളത് രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ രോഗിയുടെ ശരീരത്തിലെ ‘സ്രവങ്ങൾ’ വഴിയാണ്.
ബന്ധുക്കളും ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കേണ്ടത്
മൃതദേഹം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത്
രോഗം പകരുന്നത്
നിപ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ, രോഗബാധിതരായ മനുഷ്യർ എന്നിവരുമായി നേരിട്ടുള്ള സമ്പർക്കം വഴിയും മലേഷ്യയിൽ രോഗബാധിതരായ പന്നികളുടെ ചുമയിലുള്ള സ്രവങ്ങൾ വഴിയും നേരിട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും രോഗവാഹകരായ വവ്വാലുകളുടെ ഉച്ഛിഷ്ടം വീണ കള്ളിലൂടെയും ഭക്ഷിച്ച പഴങ്ങളിലുള്ള മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോഗമുണ്ടായത്. ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് കൂടുതൽ രോഗപ്പകർച്ച ഉണ്ടായത്. വവ്വാലുകളുടെ കുട്ടികൾ പറക്കാൻ തുടങ്ങുന്ന മേയ് മാസങ്ങളിൽ കൂടുതൽ രോഗപ്പകർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മനുഷ്യരുടെ ഇടപെടൽമൂലം വവ്വാലുകളുടെ താവളങ്ങൾ നശിപ്പിക്കപ്പെടുകയോ ഭക്ഷണലഭ്യത കുറയുകയോ ചെയ്യുേമ്പാൾ (വന നശീകരണം, നിർമാണപ്രവർത്തനങ്ങൾ, കൈയേറ്റം തുടങ്ങിയവ) വിശന്ന് വലയുന്ന വവ്വാലുകളുടെ രോഗപ്രതിരോധ ശേഷി കുറയുന്നത് വഴി ഇവയിൽ ‘വൈറസ് പെരുകൽ’ കൂടിവന്ന് മൂത്രത്തിലൂടെയും ഉമിനീരിലൂടെയും ‘നിപ വൈറസുകൾ’ കൂടുതൽ പുറത്തുവന്ന് രോഗപ്പകർച്ച കൂടാനും സാധ്യതയുണ്ട്. രോഗാണു ശരീരത്തിലെത്തിയാൽ 5-15 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണമുണ്ടാകാം.പനി, തലവേദന, തലകറക്കം, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് മുതലായവയും രണ്ടുദിവസം കഴിഞ്ഞ് ബോധക്ഷയം (കോമ) തുടങ്ങിയവയും ഉണ്ടാകാം.
രോഗനിർണയം
ചികിത്സ
പ്രത്യേക ‘ശമന ചികിത്സ’ ഇല്ല. രോഗിയെ ഇൻറൻസിവ് കെയർ വാർഡിൽ അഡ്മിറ്റ് ചെയ്തു ‘സപ്പോർട്ടിവ്’ ചികിത്സകൾക്കുള്ള വെൻറിലേറ്റർ സർവിസും വേണ്ടിവരും -മരണസാധ്യത 70 ശതമാനത്തോളമുണ്ട്.
ആൻറി വൈറൽ മരുന്നായ റിബാവറിൻ ചികിത്സ ഉപയോഗിച്ചുവരുന്നു.
രോഗ നിയന്ത്രണം
(മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.