ഹാർട്ട് അറ്റാക്ക് വരുമെന്ന മുന്നറിയിപ്പ് കിട്ടുന്നതിന് മുമ്പ് ആവേശം കയറി വ്യായാമം തുടങ്ങുന്നവർ രണ്ടാഴ്ച പിന്നിടുേമ്പാഴേക്കും ഇതിൽ നിന്ന് എങ്ങനെ ഒഴിവാകാം എന്ന് ആലോചിച്ചു തുടങ്ങും. ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ക്ഷീണം മുതൽ ശാസ്ത്രീയമല്ലാത്തതും അമിതമായതുമായ വ്യായാമം വരെ ഇതിന് കാരണമാണ്.
മടി പിടിക്കുന്ന യുവാക്കൾ പെെട്ടന്ന് മസിലുണ്ടാകാൻ ആശ്രയിക്കുന്നത് അനബോളിക് സ്‌റ്റിറോയിഡുകളെയാണ്. പേശികളിലെ പ്രോട്ടീന്‍ അംശം കൂട്ടി കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് സ്റ്റിറോയിഡുകൾ ചെയ്യുന്നത്. സത്യത്തിൽ ഹോര്‍മോണ്‍ അളവുകുറവുള്ള രോഗികള്‍ക്ക് നൽകുന്ന മരുന്നാണ് ഇവ. കരള്‍വീക്കം, അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, നീര്‍ക്കെട്ട്, പുരുഷന്മാരിലെ സ്‌ത്രൈണത, അനീമിയ എന്നിവക്ക് ഇവയുടെ ദുരുപയോഗം കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.
മിസ്റ്റർ കേരളയാകുേമ്പാൾ കൊടുക്കാമെന്ന് കരുതി എടുക്കുന്ന ഫോേട്ടാ ചരമവാർത്തക്കൊപ്പം കൊടുക്കേണ്ടിവരുമെന്ന് ചുരുക്കം. പ്രത്യേക വ്യായാമങ്ങള്‍ക്കൊപ്പം കൂടിയ അളവില്‍ ഭക്ഷണവും കഴിച്ചാല്‍ മസിൽ താനെ വളരും. പക്ഷേ, അതിനു കാലങ്ങളോളം കഠിനപ്രയത്‌നം വേണ്ടിവരും. ക്ഷമ ആട്ടിൻ സൂപ്പിെൻറ ഫലം ചെയ്യുമെന്ന് കേട്ടിട്ടില്ലേ. ആട്ടിൻ സൂപ്പും ക്ഷമയും ഒന്നിച്ചുണ്ടെങ്കിൽ ശരീരത്തിനും ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.