ലോസ് ആഞ്ജലസ്: കണ്ണുനീർ പരിശോധനയിലൂടെ പാർകിൻസൺസ് രോഗലക്ഷണം നേരത്തേതന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന് പഠനം. മസ്തിഷ്കത്തിെൻറ ചില പ്രേത്യകഭാഗങ്ങളിലെ കോശങ്ങളിൽ ആൽഫ സിന്യൂക്ലിൻ എന്ന ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കെപ്പടുന്ന വസ്തുക്കൾ അടിയുന്നതിനെ തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ് പാർകിൻസൺസ്.
കൈകാലുകളുടെ വിറയൽ, പേശികൾക്കുണ്ടാകുന്ന ചലനക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവമൂലം നടക്കാൻ പ്രയാസം എന്നിവയാണ് രോഗലക്ഷണം. അതിനാൽതന്നെ കണ്ണുനീരിലെ മാംസ്യത്തിെൻറ അളവിനനുസരിച്ച് മസ്തിഷ്കത്തിെൻറ പ്രവർത്തനം മനസ്സിലാക്കാൻ സാധിക്കുമെന്ന വിശ്വാസത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഗവേഷണം. കണ്ണുനീർ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന മാംസ്യങ്ങൾ കണ്ണുനീരിൽ അടങ്ങിയിട്ടുണ്ട്. മാംസ്യങ്ങളുടെ അളവ് പരിശോധിച്ചാൽ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ഒരേ പ്രായത്തിലുള്ള രോഗം ബാധിച്ച 55 പേരുടെയും രോഗമില്ലാത്ത 27പേരുടെയും കണ്ണുനീർ പരിശോധിച്ചായിരുന്നു ഗവേഷണം. രോഗം ബാധിച്ചവരിലും അല്ലാത്തവരിലും കണ്ണുനീരിലെ ആൽഫ സിന്യൂക്ലിൻ മാംസ്യത്തിെൻറ അളവിൽ വ്യത്യാസം കണ്ടെത്തി. രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കുമെന്നും സതേൺ കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ ഗവേഷണത്തിന് നേതൃത്വം നൽകിയ മാർക്ക് ല്യൂ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.