മെൽബൺ: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണല്ലോ. നമ്മുടെ നാട്ടിൽ ആളുകൾ ചെയ്യുന്ന ‘പുഷ് അപ്’ വ്യായാമത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ ഗുണങ്ങെളാക്കെയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നവർക്ക് ദീർഘായുസ്സ് ഉണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ‘പുഷ് അപ്’ സ്ഥിരമായി ചെയ്യുന്ന 80,000 ത്തോളം ആളുകളിലാണ് പരീക്ഷണം നടത്തിയത്. ‘പുഷ് അപ്’ ചെയ്യുന്നവരിൽ 23 ശതമാനം പേരിലും അകാലമരണം സംഭവിച്ചില്ലെന്നും 31 ശതമാനം പേരിൽ അർബുദസംബന്ധമായ അസുഖങ്ങൾ കുറഞ്ഞതായും പഠനത്തിൽ പറയുന്നു. ‘അമേരിക്കൻ ജേണൽ ഒാഫ് എപ്പിഡമോളജി’ എന്ന ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.