കൊച്ചി: കടിച്ച പാമ്പിനെയും ഉള്ളിൽചെന്ന വിഷത്തിെൻറ അളവും അറിയാൻ മൊബൈൽ ആപ്പുമായി രാജീവ്ഗാന്ധി സെൻറർഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി). അപകടകാരികളായ നാലിനം വി ഷപ്പാമ്പുകളെ മിനിറ്റുകൾ കൊണ്ടറിയാൻ വികസിപ്പിച്ചെടുത്ത സ്ട്രിപ്പിന് പിന്നാലെയ ാണ് നൂതന സാങ്കേതിക വിദ്യയോടുകൂടിയ മൊബൈൽ ആപ്പും പൂർത്തിയാക്കിയത്. ഇതിെൻറ പ്രവ ർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആപ്പുവഴി കടിച്ചപാമ്പിനെക്കുറിച്ചും ശരീരത്തിലേക്ക് കടന്ന വിഷത്തിെൻറ തോതും ഒറ്റ ക്ലിക്കിൽ കണ്ടെത്താം.
ആപ്പിെൻറ ആദ്യഘട്ടം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഉള്ളിൽചെന്ന പാമ്പിൻ വിഷത്തിെൻറ തോത് കൃത്യമായി രേഖപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് ഇപ്പോൾ പണിപ്പുരയിൽ. വൈകാതെ ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് രാജീവ്ഗാന്ധി സെൻറർഫോർ ബയോടെക്നോളജിയിലെ ഗവേഷകർ. ഇത്തരമൊരു സാങ്കേതികവിദ്യ ലോകത്ത് ആദ്യമാണെന്നും പാമ്പുകടിയേറ്റുള്ള ചികിത്സക്ക് വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ആർ.ജി.സി.ബി ലബോറട്ടറി മെഡിസിൻ ആൻഡ് മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് ശാസ്ത്രജ്ഞൻ ആർ. രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോൺ ഉപയോഗിച്ച് കടിയേറ്റ ഭാഗത്തെ ഫോട്ടോ എടുത്താൽ മതി പാമ്പ് ഏതാണെന്നും എത്രവിഷം ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നും അറിയാം. ഒപ്പം ആ വിഷത്തിനുള്ള ആൻറിവെനം തൊട്ടടുത്ത് ഏത് ആശുപത്രിയിൽ ലഭ്യമാണെന്ന വിവരവും ലഭിക്കും. വിഷം ശരീരത്തിൽ കടന്നിട്ടില്ലെങ്കിൽ ആ വിവരവും അറിയാനാകും. പാമ്പിൻ വിഷത്തിന് ഉചിതം ‘മോണോവാലൻറ്’ ചികിത്സയാണ്. ആ രീതി രാജ്യത്ത് കൊണ്ടുവരിക എന്നതും ലക്ഷ്യമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഇതിെൻറ ഗവേഷണത്തിലാണ് ഡോ. രാധാകൃഷ്ണനും സംഘവും.
പാമ്പുകടിക്ക് ശേഷം ഒരുതുള്ളി രക്തം പരിശോധിച്ച്, രണ്ട് മിനിറ്റിനുള്ളിൽ കടിച്ച പാമ്പ് ഏതിനമാണെന്ന് തിരിച്ചറിയാനാവുന്ന സ്ട്രിപ് ആർ.ജി.സി.ബി വികസിപ്പിച്ചുകഴിഞ്ഞു. മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ), അണലി, രക്തമണ്ഡലി (മരയണലി) എന്നീ പാമ്പുകളുടെ വിഷമാണ് തിരിച്ചറിയാനാവുക. ഇവയുടെ കടിയേറ്റുള്ള മരണങ്ങളാണ് സാധാരണ സംഭവിക്കാറുള്ളത്. രണ്ട് മിനിറ്റിനുള്ളിൽ വിഷമേതെന്ന് സ്ഥിരീകരിക്കാം.
പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കിൽ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നും മനസ്സിലാക്കാം. മൂന്നുവർഷത്തെ പ്രയത്നഫലമായാണ് സ്ട്രിപും വികസിപ്പിച്ചത്. ഡിസംബർ ആദ്യവാരത്തോടെ ഇത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.