??.??.??.???

സി.ജി.എം.എസ്
പ്രമേഹരോഗികളിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍െറ അളവ് വ്യത്യാസപ്പെടുന്നത് ദിവസേന നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം അഥവാ സി.എം.ജി.എസ്. ത്വക്കിനിടയില്‍ ചേര്‍ത്തുവെക്കാവുന്ന ഒരു സെന്‍സറും ശരീരത്തില്‍ ധരിക്കാവുന്ന മോണിറ്ററിങ് ഉപകരണവുമാണ് ഇത്. ഇതിലെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റി പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഗ്രാഫുകളും റിപ്പോര്‍ട്ടുകളും തയാറാക്കുന്നു.

റെറ്റിനോപ്പതിക്ക് സ്മാര്‍ട്ട് ഫോണ്‍
പ്രമേഹരോഗികളില്‍ സാധാരണ കണ്ടുവരുന്ന തകരാറാണ് ഡയബറ്റിക് റെറ്റിനോപ്പതി. കാഴ്ച നഷ്ടപ്പെടാന്‍വരെ ഇടയാക്കുന്ന ഈ അസുഖം റെറ്റിനല്‍ കാമറകള്‍ ഉപയോഗിച്ചാണ് കണ്ടുപിടിക്കുന്നത്. കൊണ്ടുനടക്കുന്നതിന് ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ് സാധാരണ റെറ്റിനല്‍ കാമറകള്‍. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ അടിസ്ഥാനമാക്കിയുള്ള റെറ്റിനല്‍ കാമറകള്‍ ലഭ്യമാണ്. ചെലവുകുറഞ്ഞവയും എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്നവയുമാണ് ഇവ.


ഇന്‍സുലിന്‍ പമ്പ്
ടൈപ് 1 പ്രമേഹരോഗികള്‍ക്കും ചില ടൈപ് 2 പ്രമേഹരോഗികള്‍ക്കും രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കാന്‍ തുടര്‍ച്ചയായി ഇന്‍സുലിന്‍ എടുക്കേണ്ടിവരും. അപ്പോള്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ കൃത്യമായ രീതിയില്‍ ഇന്‍സുലിന്‍ കൊടുക്കാന്‍ സഹായിക്കുന്നവയാണ് ഇന്‍സുലിന്‍ പമ്പുകള്‍. ശരീരത്തില്‍ ത്വക്കിന് അടിയിലായി സൂക്ഷിക്കുന്ന ഒരു പ്ലാസ്റ്റിക് സൂചിയാണ് ഇതിന്‍െറ പ്രധാന ഭാഗം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ഇന്‍സുലിന്‍ റിസര്‍വോയറും ഇതോടൊപ്പം ഉണ്ടാകും.


കൃത്രിമ പാന്‍ക്രിയാസ്
ഇന്‍സുലിന്‍ പമ്പുകളിലെ മറ്റൊരു നൂതന സംവിധാനമാണ് ബൈഹോര്‍മോണല്‍ പമ്പുകള്‍. ഇന്‍സുലിനൊപ്പം തന്നെ ഗ്ലൂക്കഗോണ്‍, മറ്റു ഹോര്‍മോണുകള്‍ എന്നിവയും ശരീരത്തിന് നല്‍കാന്‍ കഴിയുന്ന സംവിധാനമാണിത്. കൃത്രിമ പാന്‍ക്രിയാസ് പോലെ ഈ ഉപകരണം പ്രവര്‍ത്തിക്കും.


ടെലിമെഡിസിന്‍ സംവിധാനം
വിവര സാങ്കേതിക വിദ്യയുടെ വരവോടെ ടെലിമെഡിസിന്‍ ഇന്ന് ലോകത്തില്‍ വ്യാപകമായിരിക്കയാണ്. ഫോണിലൂടെയും ഇന്‍റര്‍നെറ്റിലൂടെയുമുള്ള ആശയവിനിമയംമൂലം രോഗിക്ക് ആശുപത്രിയില്‍ വരാതെതന്നെ വിദഗ്ധ ചികിത്സ ലഭിക്കുന്ന സംവിധാനമാണിത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം പ്രമേഹ രോഗികള്‍ക്കിടയില്‍ വ്യാപകമായ ഈ സംവിധാനം ഇന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലുമുണ്ട്.


മൊബൈല്‍ ആപ്പുകള്‍ നിരവധി
വിവര സാങ്കേതിക വിപ്ലവം ഇന്ന് ചികിത്സയെയും ഹൈടെക് ആക്കിയിരിക്കയാണ്. പ്രമേഹരോഗികള്‍ ചെയ്യേണ്ട വ്യായാമം, പാലിക്കേണ്ട ഭക്ഷണക്രമം എന്നിവയെല്ലാം അടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് നിരവധിയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ള കേരളത്തില്‍ ഇക്കാര്യത്തില്‍ അനന്തസാധ്യതയാണുള്ളത്.

Tags:    
News Summary - smart medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.