മൂത്രത്തിലെ കല്ലുകള്‍ എങ്ങനെ തടയാം...​?

ഇ​ന്ന്​ സ​ർ​വ​സാ​ധാ​ര​ണ​മാ​യ ഒ​രു ആ​രോ​ഗ്യ​പ്ര​ശ്​​ന​മാ​ണ്​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ. ക​ടു​ത്ത വേ​ദ​ന​യും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽനി​ന്നും ജോ​ലി​യി​ൽ​നി​ന്ന്​ പോ​ലും​ വി​ട്ടു​നി​ൽ​ക്കേ​ണ്ട അ​വ​സ്​​ഥവ​രെ ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ, ​ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സാ​മൂ​ഹി​ക പ്ര​ശ്​​നം​കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ.

എ​ന്താ​ണ്​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ?
ക​ല്ലു​ക​ൾ എ​ന്ന വാ​ക്ക്​ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ മൂ​ത്ര​സം​ബ​ന്ധ​മാ​യ ശ​രീ​രവ്യ​വ​സ്​​ഥ​യി​ൽ (urinary tract) ഉ​ണ്ടാ​കു​ന്ന ക​ല്ലു​ക​ളാ​ണ്​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ. വൃ​ക്ക​ക​ൾ, മൂ​ത്ര​വാ​ഹി​നി​ക്കു​ഴ​ലു​ക​ൾ, മൂ​ത്രാ​ശ​യം, മൂ​ത്ര​നാ​ളി (urethra) എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​ല്ലു​ക​ൾ  ഉ​ണ്ടാ​കം. എ​ന്നാ​ൽ, ക​ല്ലു​ക​ളു​ടെ ഉ​ത്ഭ​വ സ്​​ഥാ​നം വൃ​ക്ക​ക​ളോ  മൂ​ത്രാ​ശ​യ​മോ ആ​യി​രി​ക്കും.

മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ളു​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
മൂ​ത്രം പു​റ​ന്ത​ള്ളു​േ​മ്പാ​ൾ, അ​തി​െ​ൻ​റ കൂ​ടെ ചെ​റി​യ ക​ല്ലു​ക​ൾ ശ​രീ​ര​ത്തി​ന്​ പു​റ​ത്തേ​ക്കു​വ​രാം. പ​ക്ഷേ, ഏ​തെ​ങ്കി​ലും ഒ​രു സ്​​ഥ​ല​ത്ത്​ ക​ല്ലു​ക​ൾ ത​ങ്ങി​നി​ന്ന്​ പ​ല​ത​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​യാ​ണ്​:

  • അ​ടി​വ​യ​റ്റി​ലോ പു​റം​ഭാ​ഗ​ത്തോ വ​യ​റി​െ​ൻ​റ വ​ശ​ങ്ങ​ളി​ലോ ഉ​ണ്ടാ​കാ​വു​ന്ന വേ​ദ​ന.
  • മൂ​ത്ര​ത്തി​ൽ ര​ക്ത​ത്തി​െ​ൻ​റ അം​ശം.
  • ഛർ​ദി​/ഛ​ർ​ദി​ക്കാ​നു​ള്ള തോ​ന്ന​ൽ.
  • മൂ​ത്ര​മൊ​ഴി​ക്കു​േ​മ്പാ​ൾ വേ​ദ​ന.
  • കൂ​ട​ക്കൂ​ടെ മൂ​ത്രം ഒ​ഴി​ക്കാ​നു​ള്ള തോ​ന്ന​ൽ.
  • പ​നി, ക്ഷീ​ണം.
  • മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ളോ​ടൊ​പ്പം പ​നി​യു​ണ്ടെ​ങ്കി​ൽ  അ​ണു​ബാ​ധ​യു​ടെ സൂ​ച​ന​യാ​കാം. അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​െ​ൻ​റ സൂ​ച​ന കൂ​ടി​യാ​ണി​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ​ ത​ന്നെ വ​ലി​യ ക​ല്ലു​ക​ൾ വൃ​ക്ക​ക​ളി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ളു​ണ്ടെ​ന്ന്​ എ​​ങ്ങ​നെ നി​ർ​ണ​യി​ക്കാം?
മു​ക​ളി​ൽ പ​റ​ഞ്ഞ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഡോ​ക്​​ട​റെ സ​മീ​പി​ച്ച്​ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ചെ​യ്​​ത്​ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​വു​ന്ന​താ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ മൂ​ത്ര​ക്ക​ല്ലു​ക​ളു​ടെ ചി​കി​ത്സ​യും ആ​വ​ശ്യ​മെ​ങ്കി​ൽ ശ​സ്​​ത്ര​ക്രി​യ​യും ന​ട​ത്തു​ന്ന​ത്​ യൂ​റോ​ള​ജി വി​ദ​ഗ്​​ധ​രാ​ണ്​ (urologist). മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധാ​ര​ണ ന​ട​ത്തു​ന്ന ടെ​സ്​​റ്റു​ക​ളാ​ണ്​ മൂ​ത്ര പ​രി​ശോ​ധ​ന (urinalysis), വ​യ​റി​െ​ൻ​റ എ​ക്​​സ്​ റേ, ​അ​ൾ​ട്രാ സൗ​ണ്ട്​ സ്​​കാ​ൻ മു​ത​ലാ​യ​വ. ഇൗ ​ടെ​സ്​​റ്റു​ക​ളി​ൽ വ്യ​ക്​​ത​ത ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം സി.​ടി സ്​​കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രും.

ഏ​തു പ്രാ​യ​ക്കാ​രി​ലാ​ണ്​ കൂ​ടു​ത​ൽ കാ​ണു​ന്ന​ത്​?
​ൈശ​ശ​വം മു​ത​ൽ വാ​ർ​ധ​ക്യം വ​രെ ഏ​തു പ്രാ​യ​ക്കാ​രി​ലും ഉ​ണ്ടാ​കാ​വു​ന്ന അ​സു​ഖ​മാ​ണ്​ മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ. പ​േ​ക്ഷ, കു​ട്ടി​ക​ളി​ൽ ഇൗ ​അ​സു​ഖം ഉ​ണ്ടാ​കു​േ​മ്പാ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക ശാ​രീ​രി​ക പ്ര​ശ്​​നമു​ണ്ടോ എ​ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണ്​. മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​ൻ പു​രു​ഷ​ന്മാ​ർ​ക്ക്​ സ്​​ത്രീ​ക​ളെ​ക്കാ​ൾ 3-4 മ​ട​ങ്ങു​വ​രെ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ എ​ങ്ങ​നെ ഉ​ണ്ടാ​കു​ന്നു?
മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ളു​ടെ രാ​സ​ഘ​ട​ന വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. കാ​ത്സ്യം, ഒാ​ക്​​സ​ലേ​റ്റ്, ഡി​സ്​​റ്റൈ​ൻ, യൂ​റി​ക്​ ആ​സി​ഡ്​ മു​ത​ലാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ മൂ​ത്ര​ത്തി​ൽ കൂ​ടി​യ അ​ള​വി​ൽ ഉ​ണ്ടാ​ക​ു​േ​മ്പാ​ഴാ​ണ്​ ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. മൂ​ത്ര​ത്തി​െ​ൻ​റ അ​ള​വു​കു​റ​ഞ്ഞ്​ സാ​ന്ദ്ര​ത കൂ​ടു​ന്ന അ​വ​സ്​​ഥ​യി​ലും ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടാം. ഇൗ ​പ​ദാ​ർ​ഥ​ങ്ങ​ൾ പ​ര​ലു​ക​ളാ​യി വൃ​ക്ക​യി​ൽ അ​ടി​ഞ്ഞുകൂ​ടി ക്ര​മേ​ണ വ​ലു​പ്പം കൂ​ടി​വ​ന്ന്​ ക​ല്ലു​ക​ളാ​യി രൂ​പ​പ്പെ​ടു​ന്നു.

ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണ്​? 
മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ പ​ല​ത​രം രാ​സ​ഘ​ട​ന ഉ​ള്ള​താ​കാം. അ​തുകൊ​ണ്ടു​ത​ന്നെ ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ഒാ​രോ വ്യ​ക്​​തി​യി​ലും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.
1) ഭ​ക്ഷ​ണശീലം, കാ​ലാ​വ​സ്​​ഥ 

  • പ്രോ​ട്ടീ​ൻ, സോ​ഡി​യം (ഉ​പ്പ്) തു​ട​ങ്ങി​യ​വ കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ കാ​ത്സ്യം ക​ല്ലു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കും.
  • അമിത മാം​സാ​ഹാ​രം, യൂ​റി​ക്​ ആ​സി​ഡ്​ ക​ല്ലു​ക​ൾ​ക്ക്​ കാ​ര​ണ​മാ​കും.
  • വി​റ്റ​മി​ൻ ബി 6, ​ഭ​ക്ഷ​ണ​ത്തി​ലെ കാ​ത്സ്യത്തി​െ​ൻ​റ കു​റ​വ്, ഒാ​ക്​​സ​​ലേ​റ്റ്​ ക​ല്ലു​ക​ൾ​ക്ക്​ കാ​ര​ണ​മാ​കും.
  • ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ക, നി​ർ​ജ​ലീ​ക​ര​ണം^ പ​ല​ത​രം ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കും.
  • കാ​ത്സ്യം ഗു​ളി​ക​ക​ൾ, കാ​ത്സ്യം അ​ട​ങ്ങി​യ മ​രു​ന്നു​ക​ൾ -​ത്സ്യം ല​വ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ല്ലു​ക​ൾ​ക്ക്​ കാ​ര​ണ​മാ​കും.
  • വേ​ന​ൽ​കാ​ല​ത്ത്​ ക​ല്ലു​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

2) ജ​നി​ത​ക​മാ​യ കാ​ര​ണ​ങ്ങ​ൾ
പ​ല​ത​രം ജ​നി​ത​ക​രോ​ഗ​ങ്ങ​ളും ചെ​റി​യ ജ​നി​ത​ക വ്യ​ത്യാ​സ​ങ്ങ​ളും ക​ല്ലു​ക​ളുണ്ടാ​കാ​ൻ കാ​ര​ണ​മാ​കും. അ​പൂ​ർ​വ​മാ​യി​െ​ട്ട​ങ്കി​ലും ഉ​ണ്ടാ​കാ​വു​ന്ന ചി​ല പ്ര​ധാ​ന രോ​ഗ​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു:
(i) പ്രൈ​മ​റി ഹൈ​പ​ർ​ഒാ​ക്​​സ​ലൂ​റി​യ (Primary hyperoxaluria).
(ii) സി​സ്​​റ്റൈ​നൂ​റി​യ (Cystinuria)
(iii) ഇ​ഡി​യോ​പ്പ​തി​ക്​ ഹൈ​പ​ർ കാ​ൽ​സി​യൂ​റി​യ (idiopathic hypercalciuria)
(iv) ലി​ഷ്​-​നൈ​ഹാ​ൻ സി​ൻ​ഡ്രോം (Lesch- Nyhan syndrom)
(v) ഫെ​മി​ലി​യ​ൽ റീ​ന​ൽ ട്യൂ​ബു​ല​ർ അ​സി​ഡോ​സി​സ്​ (familial renal tubular acidosis)

3) ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ട്​ ഉ​ണ്ടാ​കാ​വു​ന്ന കാ​ര​ണ​ങ്ങ​ൾ
തു​ട​രെ മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​വ​ർ, വ​ലി​യ ക​ല്ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​വ​ർ, കു​ട്ടി​ക​ൾ മു​ത​ലാ​യ​വ​ർ​ക്ക്​ ശാ​രീ​രി​ക​മാ​യി ഉ​ണ്ടാ​കാ​വു​ന്ന ചി​ല വ്യ​തി​യാ​ന​ങ്ങ​ൾ​മൂ​ലം മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്. ചി​ല പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു:
(i) ഹൈ​പ​ർ കാ​ൽ​സി​യൂ​റി​യ
 ഹൈ​പ​ർ പാ​രാ​തൈ​റോ​യി​ഡി​സം
(ii) ഹൈ​പോ സി​ട്ര​റ്റൂ​റി​യ
(iii) ഹൈ​പ​ർ യൂ​റി​ക്കോ​സൂ​റി​യ
(iv) ഹൈ​പ​ർ ഒാ​ക്​​സ​ലൂ​റി​യ

4) മൂ​ത്ര​ത്തി​ലെ പ​ഴു​പ്പ്​
ട്രി​പ്പി​ൾ ഫോ​സ്​​ഫേ​റ്റ്​ എ​ന്ന​യി​നം ക​ല്ലു​ക​ൾ മൂ​ത്ര​ത്തി​ലെ അ​ണു​ബാ​ധ മൂ​ലം ഉ​ണ്ടാ​കു​ന്നു.

ആ​ർ​ക്കെ​ല്ലാ​മാ​ണ്​ മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​ത്​?
ചി​ല രോ​ഗ​ങ്ങ​ൾ, ഭ​ക്ഷ​ണക്ര​മ​ത്തി​ലെ വ്യ​ത്യാ​സം, ചി​ല മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

  1. ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ
  2. ആ​വ​ശ്യ​ത്തി​ന്​ വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ക.
  3. ഭ​ക്ഷ​ണ​ത്തി​ൽ കാ​ത്സ്യം കു​റ​യു​േ​മ്പാ​ൾ.
  4. കാ​ത്സ്യം ഗു​ളി​ക​ക​ളു​ടെ ഉ​പ​യോ​ഗം (ഭ​ക്ഷ​ണ​ത്തി​ലെ കാ​ത്സ്യം ക​ല്ലു​ക​ൾ കു​റ​ക്കു​േ​മ്പാ​ൾ, കാ​ത്സ്യം ഗു​ളി​ക​ക​ളു​ടെ ഉ​പ​യോ​ഗം ക​ല്ലു​ണ്ടാ​കു​ന്ന​ത്​ കൂ​ട്ടു​ന്നു).
  5. മാം​സാ​ഹാ​രം.
  6. കൂ​ടി​യ അ​ള​വി​ലു​ള്ള മ​ധു​രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്​.
  7. ആ​ഹാ​ര​ത്തി​ലെ സോ​ഡി​യം അ​ള​വ്​ കൂ​ടു​ന്ന​ത്​.
  8. അ​മി​ത​മാ​യ ഇ​ല​ക്ക​റി​ക​ളു​ടെ ഉ​പ​യോ​ഗം.
  9. ചോ​ക്ല​റ്റ്, ക​പ്പ​ല​ണ്ടി, ക​ശു​വ​ണ്ടി മു​ത​ലാ​യ​വ​യു​ടെ അ​മി​​േതാ​പ​യോ​ഗം.

മ​റ്റ്​ അ​സു​ഖ​ങ്ങ​ൾ
i) ഹൈപ​ർ പാ​രാ തൈ​റോ​യി​ഡി​സം
ii) ഗൗ​ട്ട്​
iii) പ്ര​മേ​ഹം
iv) അ​മി​ത​വ​ണ്ണം
v) ക്രോ​ൺ​സ്​ ഡി​സീ​സ്​
vi) ആ​മാ​ശ​യ​വും കു​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ശ​സ്​​ത്ര​ക്രി​യ​ക​ൾ
viii) ജ​നി​ത​ക രോ​ഗ​ങ്ങ​ൾ

മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ എ​ങ്ങ​നെ​യാ​ണ്​ ചി​കി​ത്സി​ക്കു​ന്ന​ത്​?
മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ളു​ടെ ചി​കി​ത്സ ഏ​തു രീ​തി​യി​ൽ വേ​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന​ത്​ ക​ല്ലി​െ​ൻ​റ സ്​​ഥാ​നം, വ​ലു​പ്പം, ക​ല്ലു മൂ​ലം മൂ​ത്ര​നാ​ളി​യി​ലു​ള്ള ത​ട​സ്സം, അ​നു​ബ​ന്ധ​മാ​യ അ​ണു​ബാ​ധ, വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ ത​ക​രാ​റ്​ മു​ത​ലാ​യ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്. ചെ​റി​യ ക​ല്ലു​ക​ൾ പ​ല​പ്പോ​ഴും മ​രു​ന്നു കൊ​ടു​ത്ത്​ ചി​കി​ത്സി​ക്കു​ക​യാ​ണ്​ പ​തി​വ്. ക​ല്ലു​ക​ൾ വൃ​ക്ക​യി​ൽ​നി​ന്ന്​ താ​ഴേ​ക്ക്​ വ​രു​േ​മ്പാ​ഴു​ള്ള വേ​ദ​ന പ​ല​പ്പോ​ഴും ഒ​രു പ്ര​ശ്​​ന​മാ​ണ്. വേ​ദ​നസം​ഹാ​രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും രോ​ഗി​യു​ടെ വേ​ദ​ന താ​ങ്ങാ​നു​ള്ള ശേ​ഷി​യും ചി​കി​ത്സ​യി​ലെ ഒ​രു ഘ​ട​ക​മാ​ണ്. വ​ലി​യ ക​ല്ലു​ക​ൾ​ക്കും മ​രു​ന്നി​ലൂ​ടെ പോ​കാ​തെ ത​ങ്ങി​യി​രി​ക്കു​ന്ന ക​ല്ലു​ക​ൾ​ക്കും ശ​സ്​​ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രും. പ​ല​ത​രം ചി​കി​ത്സാ​രീ​തി​ക​ൾ ക​ല്ലു​ക​ൾ നീ​ക്കംചെ​യ്യാ​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​നു​ബ​ന്ധ​മാ​യി അ​ണു​ബാ​ധ ഉ​ണ്ടെ​ങ്കി​ൽ അ​ത്​ ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ ക​ല്ലു​ക​ൾ നീ​ക്കം​ചെ​യ്യാ​നു​ള്ള ശ​സ്​​ത്ര​ക്രി​യ ​െച​യ്യു​ക​യു​ള്ളൂ. അ​ണു​ബാ​ധ ഉ​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും സ്​​റ്റെ​ൻ​ഡിങ്​ എ​ന്ന ല​ഘു ശ​സ്​​ത്ര​ക്രി​യ ചെ​യ്​​ത​ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മേ ​ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​ധാ​ന ശ​സ്​​ത്ര​ക്രി​യ ചെ​യ്യൂ.

മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്​​ത്ര​ക്രി​യ എ​ന്തൊ​ക്കെ​യാ​ണ്​?
ക​ല്ലു​ക​ളു​ടെ വ​ലു​പ്പം, സ്​​ഥാ​നം, ക​ടു​പ്പം, വൃ​ക്ക​ക​ളു​ടെ മൂ​ത്ര​വാ​ഹി​നി അ​റ​ക​ളു​ടെ ആ​കൃ​തി, ഇ​വ​ക്ക​നു​സ​രി​ച്ചാ​ണ്​ എ​ന്ത്​ ശ​സ്​​ത്ര​ക്രി​യ​യാ​ണ്​ ഒാ​രോ ക​ല്ലി​നും യോ​ജി​ച്ച​തെ​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന​ത്. പ്ര​ധാ​ന ശ​സ്​​ത്ര​ക്രി​യാ മാ​ർ​ഗ​ങ്ങ​ൾ ഇ​വ​യാ​ണ്.

i) ESWL (എ​ക്​​സ്​​ട്രാ കോ​ർ​പോ​റി​യ​ൽ ഷോ​ക്ക്​ വേ​വ്​​ ലി​തോ​ട്രി​പ്​​​സി) 
ഉൗ​ർ​ജം കൂ​ടി​യ മ​ർ​ദ​ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ശ​സ്​​ത്ര​ക്രി​യ കൂ​ടാ​തെ ക​ല്ലു​ക​ൾ പൊ​ടി​ക്കു​ന്ന രീ​തി​യാ​ണ്​ ഇ​ത്. വ​ലു​തും ക​ടു​പ്പ​മേ​റി​യ​തു​മാ​യ ക​ല്ലു​ക​ൾ ഇൗ ​രീ​തി​യി​ലൂ​ടെ ചി​കി​ത്സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. പൊ​ടി​ഞ്ഞ ക​ല്ലു​ക​ൾ മൂ​ത്രനാ​ളി​യി​ലൂ​ടെ പോ​കു​േ​മ്പാ​ൾ ചി​ല​ർ​ക്കെ​ങ്കി​ലും വേ​ദ​ന ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.
ii) PCNL (പെ​ർ​ക്യൂ​േ​ട്ട​നി​യ​സ്​ നെ​ഫ്രോ ലി​തോ​ട്ട​മി).
ശ​രീ​ര​ത്തി​െ​ൻ​റ പു​റം​ഭാ​ഗ​ത്ത്​ കൂ​ടി ചെ​റി​യ മു​റി​വി​ലൂ​ടെ​യു​ള്ള താ​ക്കോ​ൽ​ദ്വാ​ര ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന രീ​തി​യാ​ണി​ത്. വ​ലു​തും ക​ടു​പ്പ​മേ​റി​യ​തു​മാ​യ ക​ല്ലു​ക​ൾ ഇൗ ​രീ​തി​യി​ലൂ​ടെ നീ​ക്കം ചെ​യ്യാ​വു​ന്ന​താ​ണ്.
iii) Ureteroscopy (യൂ​റി​റ്റെ​റോ സ്​​കോ​പി)
പു​റ​മേ മു​റി​വു​ക​ൾ ഇ​ല്ലാ​തെ മൂ​ത്ര​നാ​ളി​യി​ലൂ​ടെ ഉ​പ​ക​ര​ണം ക​ട​ത്തി, മൂ​ത്ര​നാ​ളി​യി​ൽ ക​ല്ലു​ക​ൾ ഇ​രി​ക്കു​ന്ന സ്​​ഥാ​നം​വ​രെ എ​ത്തി​ച്ച്​ ക​ല്ല്​ പൊ​ടി​ക്കു​ന്ന രീ​തി​യാ​ണി​ത്. മൂ​ത്ര​വാ​ഹി​നി കു​ഴ​ലു​ക​ളി​ൽ ത​ട​ഞ്ഞി​രി​ക്കു​ന്ന ക​ല്ല്​ നീ​ക്കം ചെ​യ്യാ​ൻ ഏ​റ്റ​വും പ​റ്റി​യ രീ​തി​യാ​ണി​ത്. ഇ​തേ വ​ഴി​യി​ലൂ​ടെ ത​ന്നെ വൃ​ക്ക​ക്ക്​ ഉ​ള്ളി​ലേ​ക്ക്​ വ​ള​ച്ച്​ ക​ട​ത്താ​വു​ന്ന ഫ്ല​ക്​​സി​ബി​ൾ യൂ​റി​റ്റെ​റോ സ്​​കോ​പി ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. ഇ​തി​െ​ൻ​റ ഉ​പ​യോ​ഗ​വും ഇ​തി​ലൂ​ടെ ലേ​സ​ർ ര​ശ്​​മി​ക​ൾ ക​ട​ത്തി ക​ല്ല്​ പൊ​ക്കു​ന്ന രീ​തി​യും ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചുവ​രു​ന്നു.

മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്​ എ​ങ്ങ​നെ ത​ട​യാ​ം ?
മൂ​ത്ര​ത്തി​ലെ ക​ല്ലു​ക​ൾ ഒ​രി​ക്ക​ലെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള രോ​ഗി​ക​ൾ ര​ക്ത​വും മൂ​ത്ര​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്​ ക​ല്ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ട്ടു​ന്ന രോ​ഗ​ങ്ങ​ൾ ഇ​ല്ല എ​ന്ന്​ ഉ​റ​പ്പുവ​രു​ത്തേ​ണ്ട​താ​ണ്. മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ക​ല്ലു​ക​ൾ ശേ​ഖ​രി​ക്കാ​ൻ പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ പ​ര​ി​ശോ​ധി​ച്ച്​ ഏ​തു ത​രം ക​ല്ലാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ഇ​തു കൂ​ടാ​തെ, 24 മ​ണി​ക്കൂ​ർ മൂ​ത്രം ശേ​ഖ​രി​ച്ചു​ള്ള വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും പ​ല​പ്പോ​ഴും അ​നി​വാ​ര്യ​മാ​ണ്.

ഒാ​രോ ത​രം ക​ല്ലു​ക​ൾ​ക്കു​മു​ള്ള ആ​ഹാ​രക്ര​മ​ത്തി​ലെ നി​യ​ന്ത്ര​ണം ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശപ്ര​കാ​രം പാ​ലി​ക്കേ​ണ്ട​താ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ യൂ​റി​ക്​​ ആ​സി​ഡ്​ ക​ല്ലു​ക​ൾ ഉ​ള്ള​വ​ർ മാം​സാ​ഹാ​രം വ​ർ​ജി​ക്കേ​ണ്ട​താ​ണ്. ഇ​തു​കൂ​ടാ​തെ, ക​ല്ലു​ക​ൾ വ​രു​ന്ന​ത്​ ത​ട​യാ​ൻ പ​ല​ത​രം മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണ്. ഒാ​രോ ത​രം ക​ല്ലി​നും ഒാ​രോ രീ​തി​യി​ലാ​യി​രി​ക്ക​ണം മ​രു​ന്നു​ക​ളു​ടെ പ്ര​യോ​ഗം. ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്​ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക എ​ന്നു​ള്ള​താ​ണ്. ശ​രീ​ര​ഭാ​രം അ​നു​സ​രി​ച്ചാ​ണ്​ എ​ത്ര വെ​ള്ളം നി​ർ​ബ​ന്ധ​മാ​യും കു​ടി​ച്ചി​രി​ക്ക​ണം എ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ 50ml/kg body weight എ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യും കു​ടി​ക്കേ​ണ്ട​താ​ണ്. മൂ​ത്ര​ത്തി​െ​ൻ​റ നി​റം​നോ​ക്കി ത​ന്നെ ഒാ​രോ​രു​ത്ത​ർ​ക്കും കു​ടി​ക്കു​ന്ന വെ​ള്ളം മ​തി​യാ​കു​ന്നു​ണ്ടോ എ​ന്ന്​ എ​ളു​പ്പം തി​രി​ച്ച​റി​യാം. മ​ഞ്ഞ നി​റ​ത്തി​ൽ മൂ​ത്രം വ​രു​ന്ന​തി​ന്​ പ​ക​രം, നി​റ​മി​ല്ലാ​തെ​യോ വ​ള​രെ നേ​ർ​ത്ത മ​ഞ്ഞ നി​റ​ത്തി​ലോ മൂ​ത്രം വ​രു​ന്ന വി​ധ​ത്തി​ൽ ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ച്ചി​രി​ക്ക​ണം. മൂ​ത്ര​ത്തി​ൽ ക​ല്ലു​ക​ളു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ എ​പ്പോ​ഴും അ​വ ഉ​ണ്ടാ​കു​ന്ന​ത്​ ത​ട​യു​ന്ന​താ​ണ്​ ഉ​ണ്ടാ​യി​ട്ട്​ ചി​കി​ത്സി​ക്കു​ന്ന​തി​നേക്കാ​ൾ ഉ​ത്ത​മം.


തയാറാക്കിയത്​: ഡോ. ​റെ​നു തോ​മ​സ്​
എം.​ബി.​ബി.​എ​സ്, എം.​എ​സ്, ഡി.​എ​ൻ.​ബി
ക​ൺ​സ​ൾ​ട്ട​ൻ​റ്​ യൂ​റോ​ള​ജി​സ്​​റ്റ്​ ആ​ൻ​ഡ്​ 
ട്രാ​ൻ​സ്​​പ്ലാ​ൻ​റ്​ സ​ർ​ജ​ൻ
കിം​സ്, തി​രു​വ​ന​ന്ത​പു​രം

 

Tags:    
News Summary - Stone In Urine - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.