സ്രവ പരിശോധന: വൈറസിനെ പോലെ അകറ്റിനിർത്താം വ്യാജ പ്രചാരണങ്ങളെയും

കോവിഡ് പരിശോധനക്കായി സ്രവം എടുക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം തകൃതിയായി നടക്കുന്നുണ്ട്. തലച്ചോറിന് തകരാറുണ്ടാകും, മൂക്കിൽനിന്ന് രക്തസ്രാവുമുണ്ടാകും തുടങ്ങിയ പ്രചാരണങ്ങളാണ് നടക്കുന്നത്. വൈറസിനെ പോലെ അകറ്റിനിർത്തേണ്ടതുണ്ട് ഇത്തരം വ്യാജ പ്രചാരണങ്ങളെയും. അതേസമയം, യാഥാർഥ്യമെന്തെന്ന് മനസ്സിലാക്കുകയും വേണം.

സ്വാബ് സ്റ്റിക്കുപയോഗിച്ചു മൂക്കില്‍ നിന്നും സ്രവമെടുക്കുമ്പോള്‍ രക്തം വരുമെന്ന ആശങ്ക പലർക്കുമുണ്ട്. ആശങ്കക്ക് അടിസ്ഥാനമില്ലാത്ത ഇത്തരം തെറ്റിധാരണകള്‍ പൊതുജനം തിരിച്ചറിയുകയും ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുമുണ്ട്.

സ്രവ പരിശോധനക്ക് വരുന്നവര്‍ ഇക്കാര്യം മറക്കാതിരിക്കൂ

•മൂക്കുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളവര്‍ ആ വിവരം നിര്‍ബന്ധമായും സ്രവ പരിശോധന സമയത്ത് അറിയിക്കേണ്ടതാണ്.

•മൂക്കിലെ പാലം വളവുമായി ബന്ധപ്പെട്ട് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, മൂക്കിനുള്ളില്‍ ദശ വളര്‍ച്ചയുള്ളവര്‍, ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ മൂക്കില്‍ നിന്നും രക്തം വന്നിട്ടുള്ളവര്‍ എന്നിവർ നിര്‍ബന്ധമായും ആ വിവരം നിര്‍ദ്ദിഷ്ട വ്യക്തികളെ അറിയിക്കേണ്ടതാണ്.

•ഈ സ്രവ പരിശോധന രീതി ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പല സാംക്രമിക രോഗങ്ങളായ ഇന്‍ഫ്ലുവന്‍സ, വില്ലന്‍ചുമ, ഡിഫ്തീരിയ തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും ഉപയോഗിച്ചു വരുന്നു.

സ്രവം എടുക്കുന്ന രീതി

സ്വാബ് ടെസ്റ്റിനു വിധേയമാകുന്ന വ്യക്തിയുടെ തല പിറകിലേക്ക് ചരിച്ചശേഷം കൂടുതല്‍ വ്യാപ്തിയുള്ള മൂക്കിലെ ദ്വാരത്തിലൂടെ സ്വാബ് സ്റ്റിക്ക് കടത്തുകയും സ്രവം ശേഖരിക്കുകയും ചെയ്യുന്നതായിരിക്കും.

ഇക്കാര്യങ്ങൾ ഓര്‍ക്കുക 

•സാധാരണയായി മറ്റു ശാരീരിക അസ്വസ്ഥതകളൊന്നും തന്നെ ഉണ്ടാകാറില്ല

•എങ്കിലും മൂക്കില്‍ നിന്നും രക്തമോ അമിതമായി സ്രവങ്ങളോ വരികയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ നിര്‍ബന്ധമായും വിവരം ധരിപ്പിക്കേണ്ടതാണ്.

•സ്രവപരിശോധന നടത്തിയ വ്യക്തികൾ ഫലം ലഭിക്കുന്നതുവരെ പൊതുയിടങ്ങൾ സന്ദർശിക്കുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിലാവുകയോ ചെയ്യരുത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.