പല്ല് നന്നായാൽ പാതി നന്നായി എന്നാണ്. വൃത്തിയും ഭംഗിയുമുള്ള പല്ലുകൾ ആരും കൊതിക്കും. ദൃഢമായ പല്ലുകൾ വ്യക് തി ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ പല്ലിെൻ റ ആരോഗ്യകാര്യത്തിൽ അൽപംശ്രദ്ധിക്കണം. ഇൗ പ്രായത്തിലുള്ള കുട്ടികൾ പലപ്പോഴും മിഠായി പോലുള്ള മധുരങ്ങളും മറ് റ് ആഹാര പദാർഥങ്ങളും കഴിക്കുകയും വായ കഴുകാതിരിക്കും. ഇത് പല്ലിനെ ബാധിക്കും. കുട്ടികളുടെ പല്ലുകൾ പറിഞ്ഞു പോ കാനുള്ളതാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്. പാൽപ്പല്ലുകളുടെ ആരോഗ്യം സ്ഥിരം പല്ലുകളുടെയും ആരോഗ്യത്ത െയും ബാധിക്കുന്നതാണ്.
പല്ല് രോഗം എല്ലാവരിലും സാധാരണമായിരിക്കുന്നു. ദന്താരോഗ്യമെന്നത് വലിയ വ്യവസായമായി വളർന്നിരിക്കുന്നു. ദന്താരോഗ്യത്തെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കേണ്ടത് മാതാപിതാക്കളാണ്.
കുട്ടികളിലെ പല്ല് പ്രശ്നം അവഗണിക്കരുത്
കുട്ടികളിലെ പല്ലുകളിലെ പ്രശ്നം അവഗണിക്കരുതെന്ന് വിദഗ്ധർ പറയുന്നു. പല്ലിെൻറ ആരോഗ്യം നഷ്ടമാകുന്നത് കുട്ടികളെ പല രൂപത്തിലാണ് ബാധിക്കുക. ആദ്യം പല്ലുവേദനയാണ് ഉണ്ടാവുക. ഇത് കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹ്യ മികവിന് തടസ്സം സൃഷ്ടിക്കും. പല്ല് കേടായി ദ്വാരം വീഴുന്നതോടെ ഭക്ഷണം കഴിക്കുന്നതടക്കം വളരെ വേദന അനുഭവിക്കേണ്ടിയും വരും. തുടർന്ന് അത് വിദ്യാഭ്യാസത്തേയും സ്കൂളിലെ കാര്യങ്ങളേയും ബാധിക്കും. വളര്‍ച്ചക്കും വികാസത്തിനും പ്രതികൂലമാവുകയും ചെയ്യും.
പല്ല് സംരക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.