വയറെരിച്ചിലും ദഹനക്കുറവും തുടങ്ങി പല ബുദ്ധിമുട്ടുകൾക്കും പിന്നിലെ കാരണമായ അൾസറെന്ന വില്ലനെ നേരിടാനുള്ള വഴികൾ
അൾസർ എന്ന വാക്ക് എല്ലാവർക്കും സുപരിചിതമാണ്. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് ആമാശയത്തിലും ചെറുകുടലിെൻറ ആദ്യ ഭാഗമായ ഡുവോഡിനത്തിലുമുണ്ടാകുന്ന വ്രണങ്ങളെയാണ് അൾസർ എന്ന് പറയുന്നത്. ആമാശയത്തിലെ അൾസറിന് ഗ്യാസ്ട്രിക് അൾസർ എന്നും ചെറുകുടലിലെ അൾസറിന് ഡുവോഡിനൽ അൾസർ എന്നും പൊതുവെ പെപ്റ്റിക് അൾസർ ഡിസീസ് എന്നും അറിയപ്പെടുന്നു.
അൾസർ ഉണ്ടാകാനുള്ള കാരണം
ഭക്ഷണം ദഹിപ്പിക്കുന്നതിനായി ആമാശയത്തിലെ ഗ്രന്ഥികൾ ആസിഡ് ഉൽപാദിപ്പിക്കുന്നു. ആസിഡിെൻറ ഉൽപാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾമൂലം അൾസർ ഉണ്ടാകുന്നു. അൾസർ ഉണ്ടാകാനുള്ള പ്രധാന കാരണം ‘ഹെലികോബാക്ടർ പൈലോറി’ എന്ന ബാക്ടീരിയയാണ്. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും പാനീയത്തിലൂടെയും ആമാശയത്തിലെത്തുന്ന രോഗാണുവിന് ആമാശയ ഭിത്തിയിലെ ഉൾപാളിയിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയുന്നു. ഇൗ സൂക്ഷ്മാണുവിന് ശരീരത്തിലെ പ്രതിരോധശേഷിയെ അതിജീവിക്കാനും ചിലരിൽ ആമാശയ^ചെറുകുടൽ ഭിത്തിയുടെ ഉൾപാളിയിൽ വിള്ളലുണ്ടാക്കാനും സാധിക്കുന്നു. ക്രമേണ അൾസറായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
80 ശതമാനം ചെറുകുടലിലെ അൾസറും 70 ശതമാനം ആമാശയത്തിലെ അൾസറും ഉണ്ടാകുന്നത് ഇൗ രോഗാണു മൂലമാണ്. ദഹന രസങ്ങളുടെ അസിഡിറ്റിയിൽനിന്ന് ആമാശയത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നത് ‘പ്രൊസ്റ്റാ ഗ്ലാൻഡിൻ’ എന്ന ഹോർമോണും മ്യൂക്കസ് പാളിയുമാണ്. രക്തം കട്ടപിടിക്കാതിരിക്കാനും സന്ധിവേദനക്കും ഉപയോഗിക്കുന്ന വേദന സംഹാരികളായ ആസ്പിരിൻ, ഡൈക്ലോഫിനാക്, നാപ്രോക്സെൻ എന്നിവയുടെ അമിേതാപയോഗം ‘പ്രൊസ്റ്റാ ഗ്ലാൻഡിൻ’ ഹോർമോണുകളുടെ ഉൽപാദം കുറക്കുകയും കോശങ്ങളുടെ സുരക്ഷാകവചത്തെ നിർവീര്യമാക്കുകയും അൾസറിന് വഴിവെക്കുകയും ചെയ്യുന്നു.
പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങൾ അൾസറിെൻറ കാഠിന്യം കൂട്ടുകയും അൾസർ ഉണങ്ങാതിരിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇൗ ദുശ്ശീലങ്ങൾ കുടലിലെ രോഗ പ്രതിരോധശേഷി നശിപ്പിക്കുകയും ആമാശയത്തിെൻറ സുരക്ഷാകവചത്തിൽ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. അമിത ഉത്കണ്ഠ, മാനസിക പിരിമുറുക്കം, സമയം തെറ്റിയുള്ള ഭക്ഷണക്രമം, കോള പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ അൾസറിെൻറ തീവ്രത കൂട്ടുന്നു.
രോഗലക്ഷണങ്ങൾ
വയറിെൻറ മുകൾ ഭാഗത്തുണ്ടാകുന്ന കത്തുന്ന പോലുള്ള വേദന, വയറെരിച്ചിൽ, ദഹനക്കുറവ്, വയറ് പെരുക്കം, ഉരുണ്ടുകയറ്റം, ഛർദിൽ, വിശപ്പില്ലായ്മ എന്നിവ അൾസറിെൻറ രോഗലക്ഷണങ്ങളാണ്. ആമാശയത്തിൽ അൾസറുള്ളവർക്ക് ഭക്ഷണം കഴിക്കുേമ്പാൾ വേദനയുണ്ടാകും. ചെറുകുടലിൽ അൾസറുള്ളവർക്ക് രാത്രിയിൽ ഉറങ്ങുന്നതിനിടെയും ആഹാരം കഴിച്ച് രണ്ടുമൂന്ന് മണിക്കൂറുകൾക്കു ശേഷവും വേദന ഉണ്ടാവുന്നു. രക്തം ഛർദിക്കൽ, മലം കറുത്ത് ടാർപോലെ പോവുക, അസാധാരണമായി പെെട്ടന്നുള്ള തൂക്കം കുറയൽ, ഗുളികകൾ കഴിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള ഛർദി, വയറ്റിൽ മുഴപോലെ അനുഭവപ്പെടൽ എന്നിവ അൾസർ ഗുരുതരമാകുന്നതിെൻറ ലക്ഷണങ്ങളാണ്.
പരിശോധനകൾ
ആദ്യം പറഞ്ഞ രോഗലക്ഷണങ്ങളുള്ള വ്യക്തികൾ 50 വയസ്സിനു താഴെയുള്ളവരാണെങ്കിൽ ഹെലികോ ബാക്ടർ പൈലോറി അണുബാധ ഉണ്ടോയെന്ന് രക്തപരിശോധന നടത്താവുന്നതാണ്; ബ്രീത്ത് ടെസ്റ്റ് വഴിയും മല പരിശോധനയിലൂടെയും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താവുന്നതാണ്. പരിശോധന പോസിറ്റിവാണെങ്കിൽ ബാക്ടീരിയ നിർമാർജനത്തിനായുള്ള ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടതാണ്. അണുബാധയില്ലെങ്കിൽ അസിഡിറ്റി കുറക്കാനുള്ള മരുന്നുകൾ ‘പ്രോേട്ടാൺ പമ്പ് ഇൻഹിബിറ്റർ’ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാവുന്നതാണ്. ചികിത്സക്കുശേഷം രോഗലക്ഷണങ്ങൾക്ക് ശമനമില്ലെങ്കിൽ എൻഡോസ്കോപി ചെയ്യേണ്ടതാണ്. അൾസർ ഗുരുതരമാകുന്നതിെൻറ രോഗലക്ഷണങ്ങൾ ഉള്ളവർ വിദഗ്ധ ചികിത്സ തേടുകയും എത്രയും പെെട്ടന്ന് എൻഡോസ്കോപി ചെയ്യേണ്ടതുമാണ്.
അറ്റത്തു കാമറ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് രോഗിയുടെ വായിലൂടെ കടത്തി അന്നനാളം, ആമാശയം, ചെറുകുടലിെൻറ ആദ്യ ഭാഗം എന്നിവ പരിശോധിക്കുന്നു. അണുബാധ, അൾസർ, അർബുദം എന്നിവ തിരിച്ചറിയാനും ആമാശയത്തിൽനിന്ന് ബേയാപ്സിക്കായി സാമ്പ്ൾ േകാശങ്ങൾ എടുക്കാനും സാധിക്കുന്നു. 10 മിനിറ്റ് മാത്രമെടുക്കുന്ന ലഘുവായ ഒരു പരിശോധനയാണിത്. ഇതുമൂലം ബാക്ടീരിയയുടെ സാന്നിധ്യവും അർബുദത്തിെൻറ ലക്ഷണങ്ങളുമുണ്ടോയെന്ന് ഉറപ്പുവരുത്താൻ സാധിക്കുന്നു.
ആമാശയത്തിൽ അൾസർ കണ്ടെത്തിയാൽ ഉണങ്ങാനുള്ള ഗുളികകൾ കഴിച്ചശേഷം എൻഡോസ്കോപി വീണ്ടും ചെയ്ത് അൾസർ ഉണങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അപൂർവമായി ആമാശയത്തിലെ അൾസർ കാൻസറാകാനുള്ള സാധ്യതയുണ്ട്. ചെറുകുടലിലെ അൾസറിന് പിന്നീട് എൻഡോസ്കോപി ചെയ്യേണ്ട കാര്യമില്ല.
സങ്കീർണതകൾ
രോഗലക്ഷണങ്ങൾ അവഗണിച്ചാൽ സങ്കീർണതകളുണ്ടാകും. അൾസർ ആമാശയത്തിലെ ഭിത്തിയിൽ വ്യാപിച്ച് രക്തക്കുഴലിലേക്ക് തുരന്നുകയറിയാൽ അമിത രക്തസ്രാവം ഉണ്ടാകും. എത്രയും പെെട്ടന്ന് വിദഗ്ധ ചികിത്സ തേടേണ്ടതാണ്. എൻഡോസ്കോപി വഴി രക്തസ്രാവം നിർത്താനുള്ള മാർഗങ്ങളുണ്ട്. അത്യപൂർവം സാഹചര്യങ്ങളിൽ ശസ്ത്രക്രിയ വേണ്ടിവരും.
മറ്റൊരു സങ്കീർണത ആമാശയത്തിൽനിന്ന് ചെറുകുടലിലേക്കുള്ള ഭാഗമായ ആമാശയഭിത്തിയിൽ അൾസറുണ്ടായി ആഹാരം പോകാൻ തടസ്സമുണ്ടാകുന്നു. കുറച്ചു ഭക്ഷണം കഴിക്കുേമ്പാൾതന്നെ വയറു പെരുകുക, തീവ്രമായ ഛർദി എന്നിവയാണ് രോഗലക്ഷണങ്ങൾ. എൻഡോസ്കോപി മാർഗമോ ശസ്ത്രക്രിയ വഴിയോ തടസ്സം മാറ്റാവുന്നതാണ്. ‘ഗ്യാസ്ട്രിക് ഒൗട്ട്ലെറ്റ് ഒബ്സ്ട്രക്ഷൻ’ എന്നാണ് ഇൗ അവസ്ഥക്ക് പറയുക.
അതി സങ്കീർണതയായ ‘പെർഫൊറേഷൻ പെരിെട്ടാണെറ്റിസ്’ അൾസറിെൻറ കാഠിന്യംകൂട്ടി ആമാശയത്തിെൻറ ഭിത്തിയിൽ പിളർപ്പുണ്ടാക്കി ആമാശയത്തിെൻറ പുറത്തേക്ക് അണുബാധ വ്യാപിപ്പിക്കുന്നു. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടതാണ്. ആമാശയത്തിലെ അൾസർ അപൂർവമായി കാൻസറായി രൂപാന്തരപ്പെടാറുണ്ട്. രോഗലക്ഷണങ്ങൾ ഗുളികകൊണ്ട് മാറുന്നില്ലെങ്കിൽ എൻഡോസ്കോപി ചെയ്യേണ്ടതാണ്.
തയാറാക്കിയത്: രാമു എം. പിള്ള
കൺസൾട്ടൻറ് മെഡിക്കൽ ഗ്യാസ്ട്രോ എൻററോളജിസ്റ്റ്
എൻ.എസ് സഹകരണ ആശുപത്രി, കൊല്ലം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.