ഒരു ജീവിതശൈലീ രോഗമാണ് വെരിക്കോസ് വെയിൻ. തൊഴിലിെൻറ സ്വഭാവമാണ് ഒരു കാരണമെങ്കിൽ ജനിതക കാരണമാണ് മറ്റൊന്ന്. കൂടുതൽ സമയം നിൽക്കുന്നവരിൽ ആണോ പെണ്ണോ എന്നില്ലാതെ പൊതുവെ കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിൻ. ട്രാഫിക് പൊലീസ്, അധ്യാപകർ, സെയിൽസ്മാൻമാർ തുടങ്ങി മണിക്കൂറുകളോളം നിന്ന് ജോലിെചയ്യുന്നവരിലാണ് ഇൗ രോഗം പൊതുവെ കൂടുതലായി കാണുന്നത്.
ആദ്യലക്ഷണം
കാലിലെ ഞരമ്പുകൾ തടിച്ച് കാണുന്നതാണ് ആദ്യലക്ഷണം. എന്നാൽ, അതു പെെട്ടന്ന് അങ്ങനെ കാണില്ല. ഒരു സ്ഥലത്ത് ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ നിന്ന് ജോലിചെയ്യുേമ്പാൾ പതുക്കെ കാലിലെ ഞരമ്പുകളിൽ രക്തം കെട്ടിനിൽക്കാൻ തുടങ്ങും. കാലിൽനിന്ന് രക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ചാനലുകളാണ് ഞരമ്പുകൾ. ഇത്തരത്തിൽ നിരവധി ചാനലുകളുണ്ട് കാലിൽ. ഇൗ ഞരമ്പുകൾ രക്തം ഹൃദയത്തിലേക്ക് പമ്പു െചയ്യുേമ്പാൾ ഹൃദയത്തിലേക്ക് പോകാതെ രക്തം തിരിെക കാലിലേക്കുതന്നെ വന്ന് കെട്ടിക്കിടക്കും. ഇതോടെ ഞരമ്പുകൾ തടിച്ച് വരും. എന്നാൽ, കാൽ കുറച്ച് ഉയർത്തിവെക്കുന്നതോടെ രക്തയോട്ടം പഴയ രൂപത്തിലാകും. ഇതാണ് ആദ്യത്തെ ലക്ഷണം. കുറച്ച് കാലം കഴിയുേമ്പാൾ കൂടുതൽ സമയം നിന്നാൽ പാദത്തിനുചുറ്റും നീര് വരാൻ തുടങ്ങും. രണ്ടു മണിക്കൂറിലേറെ നിൽക്കുേമ്പാഴാണ് സാധാരണ നീര് വരാൻ തുടങ്ങുന്നത്. പാദത്തിെൻറ തൊലിയുടെ നിറം കറുത്ത് തുടങ്ങുന്നതാണ് മറ്റൊരു ലക്ഷണം. നാലാമത്തെ ലക്ഷണം കാലിെൻറ ഭാഗങ്ങൾ ചൊറിഞ്ഞ് തുടങ്ങും. ഇൗ ചൊറിച്ചിൽ രൂക്ഷമാകുേമ്പാൾ ചിലർക്ക് തൊലിപൊട്ടി മുറിവുണ്ടായാൽ ആ മുറിവുണങ്ങണമെങ്കിൽ വെരിക്കോസിസിന് കൂടി ചികിത്സ തേടേണ്ടിവരും.
ജനിതക സാധ്യത
ജോലിക്കൊപ്പം തന്നെ വെരിക്കോസ് വെയിൻ ഉണ്ടാകാൻ മറ്റൊരു കാരണമാണ് പാരമ്പര്യം. അച്ഛനോ അമ്മക്കോ വെരിക്കോസ് വെയിൻ ഉണ്ടെങ്കിൽ പാരമ്പര്യമായി ആ രോഗം മക്കളിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കൾ അധ്യാപകരോ കൂടുതൽ സമയം നിൽക്കേണ്ടുന്ന ജോലിയോ ആണ് ചെയ്തിരുന്നതെങ്കിൽ അത്തരം ജോലികളാണ് മക്കളും ചെയ്യുന്നതെങ്കിൽ അവർക്കും വരാനുള്ള സാധ്യത കൂടുതലാണ്.
ഗര്‍ഭകാലവും വെരിക്കോസിസും
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും നിശ്ചിത കാലയളവിൽ വെരിക്കോസിസ് ഉണ്ടാകും. എന്നാൽ, ഭൂരിഭാഗം പേരിലും പ്രസവാനന്തരം ഇത് പൂർണമായും മാറാറുണ്ട്. മൂന്നു മുതൽ ആറുമാസം വരെയുള്ള കാലയളവിലാണ് മിക്കവാറും വെരിക്കോസിസ് കണ്ടുതുടങ്ങുക. ഹോർമോൺ വ്യതിയാനം കൊണ്ടാണ് വെരിക്കോസിസ് പ്രകടമാകുന്നത്. ഇതിൽ 50 മുതൽ 80 ശതമാനം പേർക്കും 18 മാസത്തോടെ ഇതു മാറും. 18 മാസശേഷവും ഇത് നിൽക്കുന്നുണ്ടെങ്കിൽ ചികിത്സ തേടണം.
വെരിക്കോസിസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍
വെരിക്കോസിസ് എന്നു പറയുന്നത് കാലിെൻറ തുടക്കം മുതൽ പാദം വരെയുള്ള ഭാഗത്തുണ്ടാകുന്നതാണ്. തുട മുതൽ മുട്ട് വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മാംസമുള്ളതിനാൽ അത്തരം ഭാഗത്തുണ്ടാകുന്ന വെരിക്കോസിസിനെ പെെട്ടന്ന് അറിയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. മുട്ടിന് താേഴക്ക് വെരിക്കോസിസ് എത്തുേമ്പാൾ മാത്രമേ അതു കണ്ണിൽപെടുകയുള്ളൂ. മിക്കവരും അത്തരം ലക്ഷണങ്ങൾ കണ്ടാലും സാരമാക്കാതെ വിടും. ഇത് വ്യാപിച്ച് ഞരമ്പ് പൊട്ടിക്കഴിഞ്ഞാൽ രക്തം നിൽക്കില്ല. അത്തരം സന്ദർഭങ്ങളിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകേണ്ടിവരും. വെരിക്കോസിസ് കടുത്താൽ കാല് നിലത്ത് കുത്താൻ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് മാറും. കടുത്ത വേദന കാരണം നിൽക്കാനോ നടക്കാനോ ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥയിലാകും. ജോലിയടക്കമുള്ള സ്ഥിരം ജീവിത പ്രവർത്തനങ്ങളെ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് വെരിക്കോസിസ് എന്നു പറയാം.
ടീച്ചര്‍മാരുടെ വെരിക്കോസിസ്
കൂടുതൽ നേരം നിന്ന് ജോലിെചയ്യുന്നവരായ അധ്യാപകർ, ട്രാഫിക് ജീവനക്കാർ, കണ്ടക്ടർമാർ തുടങ്ങിയവരിലാണ് കൂടുതലായും വെരിക്കോസിസ് കാണുന്നത്. സ്ത്രീകളായ അധ്യാപകരിലാണ് കൂടുതലായും വെരിക്കോസിസ് ഉണ്ടാകുന്നത്. കാരണം ജോലിയുടെ ഭാഗമായി നിൽക്കുന്നതിനൊപ്പം വീട്ടിലെ ജോലികൾക്കായും നിൽക്കേണ്ടി വരുന്നവരാണിവർ. അതുകൊണ്ടുതന്നെ തുടക്കത്തിൽ ചികിത്സ തുടങ്ങണം.
വെരിക്കോസിസും പ്രായവും
20ന് മുകളിൽ പ്രായമുള്ളവരിലാണ് വെരിക്കോസിസ് കാണുന്നത്. പ്രായം നോക്കിയാൽ 50^60 വയസ്സ് കഴിഞ്ഞവരിലാണ് ഏറെയും ഉണ്ടാകുന്നത്. അറുപത് കഴിഞ്ഞവരിലാണ് കൂടുതലായും വെരിക്കോസ് വെയിൻ കണ്ടുവരുന്നത്. അമ്പത് കഴിഞ്ഞവരിൽ അഞ്ചു മുതൽ 15 ശതമാനം വരെയുള്ളവരിലും 60 കഴിഞ്ഞവരിൽ 20 ശതമാനം പേരിലും വെരിക്കോസ് വെയിൻ കണ്ടുവരുന്നുണ്ട്.
ഞരമ്പുകള്‍ പൊട്ടുേമ്പാള്‍
വെരിക്കോസ് വെയിനിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ചികിത്സ എടുക്കേണ്ടതാണ്. വെരിക്കോസ് വെയിനുകൾ പൊട്ടി രക്തം ചീറ്റുന്ന അവസ്ഥയുണ്ടായാൽ ഉടൻതന്നെ ചികിത്സ എടുത്താൽ പെെട്ടന്ന് ഭേദമാകും. ചികിത്സ തേടാൻ മടിച്ചാൽ പൊട്ടിയ ഭാഗങ്ങളിൽ വ്രണങ്ങളുണ്ടാകുകയും ചികിത്സ ദുർഗ്രഹമാകുകയും ചെയ്യും.
ചികിത്സ
രക്തയോട്ടം നിയന്ത്രിക്കുന്ന വാൽവുകൾ അകന്നുപോവുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തകരാറുണ്ടാവുകയോ ചെയ്യുേമ്പാഴാണ് വെരിക്കോസിസ് ഉണ്ടാകുന്നത്. ഒാപൺ സർജറിയും ലേസർ ചികിത്സയുമാണ് ഇപ്പോൾ ഉള്ളത്. ലേസർ ചികിത്സയാണ് പൊതുവെ കണ്ടുവരുന്നത്. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ എവിടെയാണ് കുഴപ്പമെന്നു കണ്ടെത്തി ലേസർ ഉപയോഗിച്ച് കരിച്ചുകളയുകയാണ് പൊതുവെ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.