പ്രളയ ദുരിതത്തിനു ശേഷം വെള്ളമിറങ്ങി വീട്ടിലേക്ക് മടങ്ങുേമ്പാൾ പൊതുജനാരോഗ്യ സംരക്ഷണത്തിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു:
- വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷയും പാചക വാതക-ൈവദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തണം
- പരിസരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക
- വീടുകൾ ബ്ലീച്ചിങ്ങ് പൗഡർ കലക്കിയ ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. - 10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ്ങ് പൗഡറും 2/3 സ്പൂൺ ഡിറ്റർജൻറ് പൗഡറും കലക്കി നിർമിക്കുന്ന ലായനിയാണ് ഉപയോഗിക്കേണ്ടത്.
- പരിസരം കഴുകി വൃത്തിയാക്കുന്നതിന് നീറ്റ് കക്ക (ഒരു കിലോഗ്രാം നീറ്റുകക്കയിൽ 250 ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ ചേർത്ത് ) ഉപയോഗിക്കാവുന്നതാണ്.
- കുടിവെള്ള സ്രോതസ്സുകൾ (കിണറുകൾ, ടാങ്കുകൾ, പൊതുകിണറുകൾ) സൂപ്പർ ക്ലോറിനേഷൻ (1000 ലിറ്റർ വെള്ളത്തിൽ അഞ്ചുഗ്രാം ബ്ലീച്ചിങ്ങ് പൗഡർ ) നടത്തി ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കുക
- കുപ്പിവെള്ളമാെണങ്കിൽ പോലും തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.
- വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള മലിനമായ ഭക്ഷണസാധനങ്ങൾ പൂർണമായും ഒഴിവാക്കുക
- ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുേമ്പാൾ കൈയുറയും കാലുറയും ധരിക്കുക.
- എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം കഴിക്കുക (100 മില്ലി ഗ്രാമിെൻറ രണ്ടു ഗുളിക കഴിക്കുന്നത് ഒരാഴ്ചയിലേക്ക് സംരക്ഷണം നൽകും)
- ഭക്ഷണം പാകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങൾ 10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ്ങ് പൗഡറും 2/3 സ്പൂൺ ഡിറ്റർജൻറ് പൗഡറും കലക്കി നിർമിക്കുന്ന ലായനി ഉപയോഗിച്ച് കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
- പനി, പനിയോടൊപ്പം തടിപ്പുകൾ/ തിണർപ്പുകൾ, വയറിളക്കം, ഛർദി ഇവ ഉണ്ടെങ്കിൽ എത്രയും പെെട്ടന്ന് ഡോക്ടറുടെ സഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.