ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും. പല്ലുകൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ നാവും വൃത്തിയായിരിക്കണം. അണുക്കൾക്ക് ഒളിച്ചിരിക്കാൻ കൂടുതൽ സാധ്യതകളുള്ള സ്ഥലമാണ് നാവ്. നാവിലെ അണുക്കൾ പല്ല് കേടാക്കുക മാത്രമല്ല, വായ്നാറ്റമുണ്ടാക്കുന്നതിനും ഇടയാക്കും. എന്നാൽ നാവ് എങ്ങനെ വൃത്തിയാക്കണം എന്നതാണ് പ്രശ്നം. വായ കഴുകുന്നതുകൊണ്ട് മാത്രം നാവ് വൃത്തിയാകുകയില്ല.
നാം ദിവസവും ടങ്ക്ലീനർ കൊണ്ട് നാവ് വടിക്കാറാണ് പതിവ്. പ്ലാസ്റ്റിക്കിെൻറയോ സ്റ്റെയിൻലെസ് സ്റ്റീലിെൻറയോ ടങ്ക്ലീനർ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും മുറിവുകളിലേക്കും മറ്റും നയിക്കുന്നു. ശക്തിെകാടുത്ത് നാവ് വടിച്ചാൽ പ്രതലം മുറിയുമെന്ന് മാത്രമല്ല, രുചി മുകുളങ്ങളെയും അത് ബാധിക്കുന്നു. അതിനാൽ പതുക്കെ നാവു വടിക്കണം.
ബ്രഷ് ഉപയോഗിച്ച് തന്നെ നാവ് വൃത്തിയാക്കുന്നതാണ് നല്ലത്.
എന്നാൽ അമിതമായി ബ്രഷ് ചെയ്യുന്നതും നാവിനെ അപകടത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.