തണുപ്പ് കാലം വിശപ്പിെൻറ കൂടി കാലമാണ്. വിശന്ന് വലഞ്ഞിരിക്കുേമ്പാൾ കൈയിൽ കിട്ടുന്നെതല്ലാം തിന്നാ ൻ തോന്നുന്നതും സ്വാഭാവികം. എന്നാൽ നിങ്ങൾ പ്രമേഹ രോഗികളാണെങ്കിൽ പലപ്പോഴും പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരു ം. പ്രമേഹരോഗികൾക്ക് തണുപ്പുകാലത്ത് ആഹാരത്തിൽ ഉൾപ്പെടുത്താവന്ന ചില ഭക്ഷണ പദാർഥങ്ങൾ നോക്കാം
ഉലുവ
10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠ നങ്ങൾ തെളിയിക്കുന്നു. ഉലുവ വെള്ളത്തിന് രക്തത്തിെല പഞ്ചസാരയുടെ അളവ് കുറക്കാൻ സാധിക്കും. ഇൗ വെള്ളത്തിലടങ്ങിയ നാരംശം ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും കാർബോഹൈഡ്രേറ്റിെൻറയും പഞ്ചസാരയുടെയും ആഗിരണം കുറക്കുകയും ചെയ്യും.
ചീര
ധാരാളമായി നാരടങ്ങിയ ഭക്ഷണമാണ് ചീര. അതിനാൽ തന്നെ ദഹനം വളരെ സാവധാനമായിരിക്കും. ദഹിക്കാൻ സമയമെടുക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയരുന്നത് തടയും. ചീരയിൽ അന്നജമില്ലാത്തതും പ്രമേഹരോഗികൾക്ക് ഗുണകരമാണ്.
കാരറ്റ്
കാരറ്റിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന തരത്തിലുള്ള കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. നാര് വളരെ കൂടുതലുമാണ്.
ബീറ്റ്റൂട്ട്
ആരോഗ്യകരമായ നാര് അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന് മധുരമുള്ളതിനാൽ പ്രമേഹരോഗികൾ അത് ഒഴിവാക്കണമെന്ന തെറ്റിദ്ധാരണ നാട്ടിലുണ്ട്. എന്നാൽ ടെപ്പ് 2 പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന മികച്ച പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നാര് കൂടാതെ, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് പോലെ ആരോഗ്യത്തിന് ഗുണകരമായ ലവണങ്ങളുടെയും കലവറയാണ് ബീറ്റ്റൂട്ട്.
കറുവപ്പട്ട
കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കും. ആൻറി ഒാക്സിഡൻറ് ധാരാളം അടങ്ങിയതിനാൽ പ്രമേഹ സാധ്യതയെ കുറക്കും. ഒരു കഷണം കറുവപ്പട്ട ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രിമുഴുവൻ ഇട്ടുവെച്ച് രാവിലെ അത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.