വീട്ടിലിരുന്ന് വ്യായാമം ചെയ്യാമെന്ന് പല സ്ത്രീകളും കരുതും. എന്നാൽ വിവിധ കാരണങ്ങൾ െകാണ്ട് നീട്ടിവെക്കേണ്ടിയും വരും. സ്ഥിരമായി ജിമ്മിൽ പോകാമെന്ന് വച്ചാലോ തടികൂടുമെന്നും മസിൽ വളരുമെന്നുമെല്ലാം ഭയപ്പെടുത്താൻ ആളുകൾ വേറെയും.
ജിമ്മിൽ പോകാൻ സ്ത്രീകൾ മടിക്കേണ്ടതില്ല. സിനിമാ താരങ്ങളും മറ്റും സ്ഥിരമായി ജിമ്മില വ്യായാമം ചെയ്യുന്നവരുണ്ട്. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഉള്ളതിനാൽ പുരുഷന്മാരെപ്പോലെ മസിലുകൾ വളരില്ല. നടത്തം, ജോഗിങ്, ഒാട്ടം തുടങ്ങിയ കാർഡിയോ വ്യായാമങ്ങളും ശക്തി കൂട്ടാനുള്ള വ്യായാമങ്ങളും മാറിമാറി ചെയ്യുന്നതാണ് സ്ത്രീകൾക്ക് ഏറെ ഫലപ്രദമാണെന്ന് ഫിറ്റ്നസ് ഗുരുക്കന്മാർ ഉപദേശിക്കാറുണ്ട്.
ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസം ഭാരം ഉപയോഗിച്ചാൽ കൂടുതൽ കരുത്തും ആകാരഭംഗിയും കിട്ടും. ഭാരം ഉയർത്തേണ്ടത് കരുത്തിെൻറ അടിസ്ഥാനത്തിലായിരിക്കണമെന്ന് മാത്രം. അമിതഭാരം ഉയർത്താൻ ശ്രമിച്ചാൽ പരിക്ക് പറ്റി ഇരുന്നുപോകും. ജിംനേഷ്യത്തിലെ യന്ത്രങ്ങളും ഭാരവും ബുദ്ധിപൂർവം ഉപയോഗിക്കണം. പരിശീലകർ ഉണ്ടെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഒരാൾക്ക് ഏറ്റവും യോജിച്ചതും ഫലം നൽകുന്നതുമായ രീതികൾ പഠിക്കാനും ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.