നല്ല ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, വിദ്യാഭ്യാസം എന്നിവ നൽകി സംരക്ഷിച്ചുപോരുന്ന നമ്മുടെ കുട്ടികൾ ആരേ ാഗ്യ കാര്യത്തിൽ സുരക്ഷിതരാണെന്ന് തോന്നുന്നുണ്ടോ?. ലോകത്തിലെ ഒരു കുട്ടിയുടെ പോലും ആരോഗ്യം സുരക്ഷിതമല ്ലെന്ന യുനൈറ്റഡ് നേഷൻസിെൻറ റിേപ്പാർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാലവസ്ഥ വ്യതിയാനവും മലിനീകരണവും വലിയതോതിൽ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി നശീകരണം, കുടിയേറ്റം, യുദ്ധം, അസന്തുലിതാവസ്ഥ, നഗരവത്കരണം എന്നിവയാണ് കുട്ടികളുടെ ആരോഗ്യത്തെ തകർക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവ. വികസിത രാജ്യങ്ങളിലെ കുട്ടികൾക്ക് അതിജീവനത്തിനും ആരോഗ്യ വീണ്ടെടുപ്പിനുമായി നിരവധി അവസരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ദരിദ്ര രാജ്യങ്ങളിലെ കുട്ടികൾക്ക് ഈ അവസരം നിഷേധിക്കപ്പെടുകയാണ്. ഉയർന്ന തോതിൽ കാർബൺ പുറന്തള്ളുന്നതിനെ തുടർന്ന് അവരുടെ ആരോഗ്യകരമായ ഭാവിക്ക് കോട്ടം സംഭവിക്കുമെന്നും ലോകാരോഗ്യ സംഘടനയും യുനിസെഫും ചേർന്ന് പുറത്തിറക്കിയ മെഡിക്കൽ ജേർണലിൽ പറയുന്നു. കുട്ടികളുടെ അഭിവൃദ്ധി, വികസനം, സമത്വം എന്നിവയിൽ ഒരു രാജ്യത്തിനുപോലും തൃപ്തികരമായ നേട്ടം കൈവരിക്കാനായിട്ടില്ല.
മാറിവരുന്ന ഭക്ഷണശീലം മുതിർന്നവരിലും കുട്ടികളിലും വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്. ജങ്ക് ഫുഡ് ഉപയോഗം കുട്ടികളുടെ സ്വാഭാവിക വളർച്ചയെ സ്വാധീനിക്കും. അവ സൃഷ്ടിക്കുന്ന പൊണ്ണത്തടി കുഞ്ഞുങ്ങളിൽ ഒരു പ്രായമെത്തുേമ്പാൾ പ്രമേഹം തുടങ്ങിയ അവസ്ഥകൾക്കും വഴിവെക്കും. ലോകത്തിൽ ദശലക്ഷകണക്കിന് കുട്ടികളാണ് പൊണ്ണത്തടി മൂലം ഇപ്പോൾ കഷ്ടപ്പെടുന്നതെന്നും കണക്കുകൾ പറയുന്നു. കൂടാതെ പുകയില, മദ്യം എന്നീ ശീലങ്ങളും കുട്ടികളിൽ വർധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.