ലോകത്തിലെ ഏറ്റവും ജനകീയപാനീയമാണ് കാപ്പി. കാപ്പികുടിശീലം നല്ലതാണോ? അല്ലെന്നാണ് പൊതുവെ പറയാറ്. എന്നാൽ കേേട്ടാ, കാപ്പി കുടി ശീലമാക്കിയാൽ പല മാരകരോഗങ്ങളെയും അകറ്റിനിർത്താമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ദിവസവും നാലോ അഞ്ചോ കപ്പ് കാപ്പികുടിക്കുന്നതുവഴി കരളിനെ ബാധിക്കുന്ന മാരകരോഗങ്ങൾ അകറ്റിനിർത്താമെന്ന് ലണ്ടനിലെ റോയൽ സൊസൈറ്റി ഒാഫ് മെഡിസിൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ കരളിനെ ബാധിക്കുന്ന കാൻസർ, സിറോസിസ് എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണത്രെ.
ഭൂരിഭാഗംപേരിലും കരൾരോഗങ്ങൾ വർധിച്ചുവരുകയാണ്. ഭക്ഷണക്രമമാണ് എല്ലാ രോഗങ്ങളുടെയും പ്രധാന കാരണം. എന്നാൽ, ഡോക്ടർമാരുടെ നിർേദശമനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി, കാപ്പി കഴിക്കുന്നത് കരൾ രോഗങ്ങളിൽ നി ന്ന് ശമനം ലഭിക്കാൻ നല്ലതാണെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ ശാസ്ത്രജ്ഞനായ ഗ്രാമി അലക്സാണ്ടർ പറഞ്ഞു. സ്ഥിരമായി കാപ്പി കഴിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരമായി കാപ്പി കഴിക്കുന്നവരിൽ 40 ശതമാനത്തിന് കരൾ കാൻസർ വരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയത്.
യു.എസിെലയും ഇറ്റലിയിലെയും ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ സിറോസിസ് രോഗം വരാതിരിക്കാനുള്ള സാധ്യത 25 മുതൽ 75 ശതമാനം വരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മറ്റൊരുപഠനത്തിൽ കരൾരോഗങ്ങൾ വരാതിരിക്കാനുള്ള സാധ്യത കുറവ്കാപ്പി കുടിക്കുന്നവരിൽ 25 മുതൽ 30 ശതമാനവും കൂടുതൽകാപ്പി കുടിക്കുന്നവരിൽ 65 ശതമാനത്തിനു മുകളിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.